പാലുടല്‍
നഗ്നമായ് പാരില്‍ കിടക്കുന്നു
ദേഹിയെ
വിട്ടിട്ടും പോകുവാനാവാതെ
കാവലായ്
നില്‍ക്കുന്നതീയാത്മാവ്..
ദേഹിയെ
വിട്ടെന്നാല്‍ ദേവനെ പൂകണം
ആത്മനിയമം
മറന്നൊരീയാത്മാവും
ദേഹിക്കുകാവലായ്
നിന്നിടുന്നു.
കാലനുമാകില്ല
കാട്ടുവാനിങ്ങനെ
കരളുപിളരുന്ന
കാഴ്ചകണ്ടാല്‍...
കാലത്തു
പുസ്തകം തൂക്കിയിറങ്ങിയീ
പതിനൊന്നുകാരിയാം
പെണ്‍കിടവ്
പത്തുപതിനഞ്ചു
മാനുഷക്കോലങ്ങള്‍
നിഷ്ഠൂരമായിട്ടു
പൈതലിന്‍ മേനിയീല്‍
പൈശാചികമാം
നൃത്തം നടത്തി
മുല്ലപ്പൂമൊട്ടുകള്‍
തോല്‍ക്കും മുലകള്‍
ശൂര്‍പ്പണഘയേപ്പോല്‍
മുറിച്ചുമാറ്റാന്‍
വാളുകള്‍കിട്ടാംഞ്ഞു
ദംഷ്രകള്‍ നീട്ടി
കടിച്ചുപറിച്ചിട്ടുംകാമമടങ്ങാഞ്ഞു
കുരുന്നിളം ജീവനും കാര്‍ന്നെടുത്തു.
നായാട്ടുനായ്ക്കളും
നാണിച്ചുപോകും
നരാധമന്മാരുടെ
ചെയ്തികണ്ടാല്‍.
ജീവന്‍ വെടിഞ്ഞോരു മേനിയെപ്പൊലും
വെരുതേവിടില്ലീ
മൃഗതുല്യ മാനുഷര്‍
കൈവിട്ടദേഹിക്കു
പിന്നെയും കാവലായ്
കൈവിടാതാത്മവു കൂടെയിരുന്നിതാ
തന്നാല്‍
ഴിഞ്ഞെന്നാല്‍ കാത്തിടാന്‍ മേനിയെ



സഹ്യന്റെ കരവലയത്തിനുള്ളീല്‍ കരിംബനകള്‍ കാവല്‍ നില്‍ക്കുന്ന ഒരു ലോകം. ഇവിടെ കരിംബനകളില്‍ പാര്‍ക്കുന്ന യക്ഷികളുണ്ടൊ..? പാഴ്മരച്ചുവടുകളില്‍ കുരുതി നടത്തുന്ന പ്രേതങ്ങളുണ്ടൊ.? അവിടെ ഇപ്പോഴും അലഞ്ഞുനടക്കുന്ന ആത്മാക്കളുണ്ടൊ.? കരിംബനകളിലെ പുഴുക്കലെല്ലാം ആത്മാക്കളാണൊ.? അയിലമുടിച്ചി മലയിലെ പെട്ടിപ്പാറയില്‍ ഇപ്പോഴും ആത്മാക്കള്‍ ഒത്തുകൂടാറുണ്ടൊ.? ഇടെക്കിടെയുള്ള മയിലുകളുടെ ഈ കരച്ചില്‍ എന്തിനാണാവോ .? ഈ കൊച്ചു ലോകത്തെപ്പറ്റി എന്നില്‍ ഒരായിരം ചോദ്യങ്ങളുയര്‍ന്നു .
കൂമന്റെ മൂളലും, കാലന്‍ കോഴിയുടെ കൂവലും ഇതിനെല്ലാം  കൂടെ രാത്രി ഇരുളിന്‍ പുതപ്പുമായി കടന്നു വരുമ്പോള്‍ ഭീകരത പരത്തി കരിമ്പനത്തലപ്പുകള്‍ നില്‍ക്കും.
മുത്തശ്ശി പറഞ്ഞു മനസ്സില്‍ പതിഞ്ഞ പാലക്കാടന്‍ ഗ്രാമത്തിന്റെ ചിത്രം എന്റെ മനസ്സില്‍ തെളിഞ്ഞു . 
ചുറ്റും കരവലയം തീര്‍ത്തു സഹ്യ സാനുക്കള്‍ , ഹരിത വര്‍ണ്ണം പൂണ്ടു വീട്ടിയും മരുതും ആര്യവേപ്പും പേഴും എല്ലാം തിങ്ങി നിറഞ്ഞു നില്‍ക്കുന്ന ഒരു സുന്ദര ലോകം . അവിടെ കുനുനെ നടക്കുന്ന ജീവജാലങ്ങള്‍ , മാനും മയിളും , ആനയും , പന്നിയും എല്ലാമെല്ലാം അങ്ങനെ വിരാജിക്കുന്നു . മഴക്കാറ് കാണുമ്പൊള്‍ പീലി വിരിച്ചു ആടുന്ന മയിലുകള്‍ , ദാഹം തീര്‍ക്കാന്‍ പോത്തുണ്ടി ഡാമില്‍ എത്തുന്ന  ആനകള്‍ . ഇവക്കെല്ലാം  നടുവിലായി കരിമ്പനകള്‍ കാവല്‍ നില്‍ക്കുന്ന ഈ ലോകം , പാലക്കാടന്‍ ഗ്രാമം .
ഇവിടെ വീശിയടിക്കുന്ന  ചൂട് കാറ്റുണ്ട് . മണ്ണില്‍ പോന്നു വിളയിക്കാന്‍ എല്ല് മുറിയെ പണിയുന്ന മനുഷ്യ ജന്മങ്ങളുണ്ട് . ഇവരുടെ ജീവിത യാഥാര്ധ്യങ്ങള്‍ക്ക് മീതെ വീശിയടിക്കുന്ന പാലക്കാടന്‍ കാറ്റ് ചുരം കടന്നു ഈ ജീവിതങ്ങള്‍ക്കിടയിലേക്ക് എത്തുന്നു .
കരിയിലകള്‍ വീണ കശുമാവിന്‍ തോട്ടങ്ങള്‍ , ഇവിടെ നഗ്നരായി കേട്ടിമാരിയുന്ന മാംസ പിന്ടങ്ങളുണ്ട്. പ്രേത കല്ലുകള്‍ക്ക് മറവില്‍ കാമ കേളികള്‍ നടത്തുന്ന കള്ള മന്ത്രവാദികള്‍ .അന്നത്തെ അതാഴത്തിനായി പറങ്കിയണ്ടി പെറുക്കുന്ന തരുണികളുണ്ട് . അവരുടെ മൃദു മേനികളില്‍ നോക്കി കൊതിതൂകുന്ന മുതലാളിമാരുണ്ട്. ജീവിതത്തോടും  മണ്ണിനോടും പൊരുതുന്ന പട്ടിണി കൊലങ്ങളുണ്ട്.

ഇന്ന് കരിമ്ബനകള്‍ക്ക് മുകളില്‍ രക്തം ഊറ്റികുടിക്കുന്ന യക്ഷികളില്ല , പക്ഷെ അതിനു ചുവട്ടില്‍ കള്ളൂറ്റി കുടിക്കുന്ന മനുഷ്യ കൊലങ്ങളുണ്ട് . ഇതെല്ലം മനസ്സില്‍ ചിന്തിച്ചു കൂട്ടി ഞാനിരുന്നു . സമയം ഏറെയായി കരിമ്പന തലപ്പുകളെ രാത്രി ഇരുട്ടിന്റെ പുതപ്പു അണിയിച്ചു തുടങ്ങി . അകലെ അയില മുടിച്ചി മലയില്‍ നിന്നും ഉയര്‍ന്ന കാലന്‍ കോഴിയുടെ കൂവല്‍ മലമടക്കുകളില്‍ തട്ടി നേര്‍ത്തു പൊയ്ക്കൊണ്ടിരുന്നു .



പ്രഭാത സൂര്യന്‍ മൂടല്‍മഞ്ഞിന്‍ നേര്‍ത്ത പുതപ്പുമാറ്റി കടന്നുവന്നപ്പോള്‍ ഉറക്കച്ചടവ് മാറാതെ കറുകനാംബിലെ മഞ്ഞുതുള്ളി എന്നോടുചോടിച്ചു "നിനക്കറിയാമോ ഇവിടെ ജീവിച്ചു മണ്‍മറഞ്ഞവരേക്കുറിച്ച്.? ജീവിത യാത്ര ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നവരേക്കുറിച്ച്.? " ഒരുനിമിഷം പകച്ചുനിന്നശേഷം ഞാന്‍ പറഞ്ഞു "ഇല്ല , പക്ഷെ എനിക്കറിയാന്‍ താല്പര്യമുണ്ട് ". 
അപ്പോഴേക്കും ഉയര്‍ന്നുവന്ന സൂര്യകിരണം മഞ്ഞുതുള്ളിയില്‍ ഒരു വര്‍ണ്ണപ്രപജ്ജം തീര്‍ത്തു. എനിക്കാ പ്രപജ്ജ രഹസ്യം അറിയാന്‍ ആകാംഷയായി . അതിനുമുന്‍പെ  ഞാന്‍ ആ  ലോകത്ത് എത്തിപ്പെട്ടിരുന്നു .
ഇവിടെ ഈ ലോകത്തില്‍ ജനിച്ചു , ജീവിച്ചു  കാലയവനികക്കുള്ളില്‍ മറഞ്ഞ മഹാരഥന്മാരെ  ഓര്‍ത്തു . അവരിലൂടെ പ്രവഹിച്ച പ്രാണവായൂ തങ്ങി നില്‍ക്കുന്നു ഇവിടെ നില്ക്കാന്‍ കഴിഞ്ഞ ഞാന്‍ എത്രയോ ഭാഗ്യവാനാണ് . എനിക്കീ മണ്ണില്‍ കലൂനി നില്ക്കാന്‍ കഴിഞ്ഞല്ലോ. അവരിലൂടെ പ്രവഹിച്ച അതേ വായൂ എന്നിലൂടെയും ഇപ്പോള്‍ പ്രവഹിക്കുന്നല്ലൊ.. ഈതു ജന്‍മ സുക്രുതമാനെന്നറിയില്ല .
 എനിക്കെ ലോകത്തില്‍ ഒരായിരം ജന്മം ജീവിക്കാന്‍ മോഹമാവുന്നു . ഈ ലോകം എന്റേതായെങ്കില്‍ എന്നു ഞാന്‍ കൊതിച്ചുപോയി. 
ഞാന്‍ മഞ്ഞുതുള്ളിയോടു ചോദിച്ചു "നീ എന്നെ എന്തിനാ ഇങ്ങോട്ട് കൂട്ടികിണ്ടുവന്നെ .?" . കുറേ നേരം കഴിഞ്ഞിട്ടും മറുപടി കിട്ടാതെ ഞാന്‍ മഞ്ഞുതുള്ളിയെ തിരക്കി .. അപ്പോഴേക്കും കറുകനാംബിലെ മഞ്ഞുതുള്ളി അലിഞ്ഞില്ല്ലാതെയായിരുന്നു..ഞാനറിയാതെ എന്റെ മനസപ്പോള്‍ മന്ത്രിച്ചു " എന്തെ എന്നോടൊന്നും പറയാതെ പോയത്"... 
എന്‍റെ സി എം എസ്‌  നീ എത്ര ഭാഗ്യവതിയാണ് ... നിനക്കിവരെയെല്ലാം അറിയാമല്ലോ ..
ഇതെന്റെ സി എം എസ്‌ ജീവിതത്തിലെ ഒരു പ്രഭാത ചിന്ത 


"ഹൃദയം തകര്‍ന്നാണ് മരിച്ചത് 
മരിച്ചതല്ല ഹൃദയം  തകര്ന്നതുമല്ല 
ഹൃദയം പറിച്ചുകൊണ്ടാണ്  പോയത്"
നാടുമുഴുവന്‍ അലഞ്ഞു ക്ഷീണിച്ചു ഒടുവില്‍ കിട്ടിയ ഭക്ഷണവുമായി വന്നതാണ്‌ 
ഒന്നേ നോക്കിയുള്ളൂ പിന്നെ നോക്കാന്‍ കഴിഞ്ഞില്ല 
ഉള്ളിലേക്കെടുത്ത ശ്വാസം

പുറത്തേക്കുവന്നില്ല  അതിനുമുന്‍പെ തകര്‍ന്നിരുന്നു ആ മാതൃ ഹൃദയം .
ചോരയുടെ മണംപിടിച്ചെത്തിയ കൂനനുറുബുപോലും 
ഹൃദയ രക്തത്തിന്‍ ചൂടിനാല്‍ അടുക്കാനാവാതെ നിന്നുപോയി 
മൃദയം തകര്ന്നിട്ടും ഇനിയും തന്റെ കുഞ്ഞു ജീവിക്കും എന്നപ്രതീക്ഷയില്‍ 
പകരാനായി  കരുതിവച്ച മാതൃ ഹൃദയത്തിലെ ചൂട് ...
'കറുത്ത കാക്ക ' തന്‍ കുരുന്നു കുഞ്ഞിന്റെ 
കുരുന്നിളം ജീവന്‍ കൊത്തിയെടുക്കുന്നു...
കരള്‍ പിളര്ന്നവള്‍ കരഞ്ഞുകൊണ്ടിതാ 
കുഴഞ്ഞു വീണുപോയ്‌ തകര്‍ന്ന ഹൃത്തുമായ്‌ 
 ഒലിച്ചിറങ്ങുന്ന ഹൃദയ രക്തത്തില്‍ 
കുളിചൊരാ  കുരുവി തള്ളകിടപ്പതു 
സഹിക്കുകില്ലൊരു കഠിന ഹൃദയര്‍ക്കും.


തിരിച്ചു കൂനനും  പോകാനോരുങ്ങവേ 
പറന്നടുതിതാ 'കറുത്ത കാക്കയും'
തടുത്തു നിര്‍ത്തുവാന്‍  കഴിവതില്ലാതെ
പകച്ചു നിന്നിതാ കറുത്ത കൂനനും .  
കറുത്ത കരളിന്‍ ഇരുളിന്‍  മറവതില്‍
മനുഷ്യര്‍ കാണില്ല മാതൃ ഹൃദയവും 
ഒലിച്ചിറങ്ങിയീ മണ്ണീല്‍ പടരുന്ന
അമ്മതന്‍ ഹൃത്തിലെ
'വെളുത്ത രക്തവും'.


















കുറേ നാളുകള്‍ക്ക് ശേഷം വീട്ടിലേക്കുള്ള യാത്ര ...
കവലയില്‍ ബസ്‌ഇറങ്ങി , അവിടെ അധികം ആളുകള്‍ ഇല്ല ...
ചെറുതായി  മഴയും പെയ്യുന്നുണ്ട് ...
ഇനി നടന്നു വേണം പോകാന്‍ ...അതും പാടവരബില്‍കൂടി
കഷ്ട്ടിച്ച് ഒരാള്‍ക്കുമാത്രം പോകാന്‍കഴിയുന്ന ഇടുങ്ങിയ വഴി.
ഒരുവശത്ത് കളകളമൊഴുകുന്ന അരുവി മറുവശത്ത് പച്ചപ്പട്ടുവിരിച്ച നെല്‍പ്പാടങ്ങള്‍ 
കൊറ്റിയും കുളക്കോഴിയും തവളയും ഞണ്ടും ചെറുമീനുകളും എല്ലാം നിറഞ്ഞ പാടം...
ഇടക്ക് ചെറിയ (വലിയ) എലി മടകളും...
മഴ കനക്കുമെന്ന് കവലയില്‍ ആരോ പറയുന്നത് കേട്ടു‌ ...
എന്‍റെ കൈയ്യിലാണെങ്കില്‍ കുടയുമില്ല. ഇനി ഒരു പതിനജു മിനിറ്റുകൂടിയേ നടക്കാനുള്ളൂ
എന്നാലും മഴ കനത്താല്‍ നനഞ്ഞു നാശമായതുതന്നെ.
എത്രയുംവേഗം വീട്ടിലെത്തണം അതുമാത്രമേ ഇപ്പോ എന്‍റെ മനസിലുള്ളൂ
മഴയുടെ ശക്തി കൂടികൂടിവരുന്നു....
ഞാന്‍ അറിയാതെ എന്‍റെ മനസ് എന്‍റെ ബാല്യകാലത്തേക്ക്‌ തിരിച്ചുപോയി
എന്‍റെ സ്കൂള്‍ പഠനം , പത്താം ക്ലാസുവരെ ഞാന്‍
 പഠിച്ചത് മണിയാറന്‍കുടി സ്കൂളിലാണ് ...
എന്നും ഉച്ചക്ക് വീട്ടില്‍പോയി ചോറുണ്ണും
തിരിച്ചൊരു ഓട്ടമാണ് മണിയടിക്കുന്നതിനു മുന്‍പ്  ക്ലാസില്‍ എത്താനുള്ള ഓട്ടം   
അല്ലെങ്കില്‍ ഗോപാലന്‍ സാറിന്റെ ചൂരലിന്റെ ചൂടറിയും അത് പേടിച്ചുള്ള ഓട്ടം .
 കണ്ടാരക്കുത്തി കൊള്ളാതെ വരംബിലൂടെയുള്ള ഓട്ടം
പെട്ടന്ന്   എവിടെയോ കാല്‍ തട്ടി എന്‍റെ കയ്യിലിരുന്ന പുസ്തകം  തെറിച്ചു വരമ്പില്‍ ചിതറി
കണങ്കാലില്‍ ചെറിയ ഒരു വേദന ചോരയൊലിക്കുന്നു
ഞാന്‍ ആകെ പേടിച്ചു , ഉറക്കെ കരഞ്ഞു തുടങ്ങി
പാടത്തെ പണിക്കാര്‍ എന്നെ ആശുപത്രിയില്‍ എത്തിച്ചു.
മൂന്നു തുന്നിക്കെട്ടുണ്ടായിരുന്നു.
ഓരാഴ്ച സ്കൂളില്‍ പൊയില്ല....
വീട്ടില്‍ ഒരേ കിടപ്പായിരുന്നു, (നടക്കാന്‍ വയ്യല്ലോ )
|എന്താ മോനെ നിന്ന് മഴനനയുന്നത് .?|
ചോദ്യം കേട്ട് ഞാന്‍ ഞെട്ടിത്തിരിഞ്ഞുനോക്കി..
കുറുബമ്മാമ...എന്‍റെ ഓര്‍മ്മവച്ചകാലംമുതല്‍ അവര്‍ ഇങ്ങനെ തന്നെയാണ്
കൂനികൂനി വടിയും കുത്തി എങ്ങനെ നടക്കും ...
ഇന്നും  ഒരു മാറ്റവും എല്ലാ .
|വരുന്ന വഴിയാ അമ്മാമേ|
മറുപടിപറയുബോളാണു ഞാന്‍ മനസിലാക്കിയത് ഞാന്‍ വരമ്പില്‍തന്നെ നില്‍ക്കുകയനെന സത്യം 
ഓര്‍മയിലെ കുട്ടിക്കാലത്ത് ജീവിക്കുകയാണെന്ന് 
ചെരുപ്പൂരി ഞാന്‍ പതുക്കെ  കണങ്കാലില്‍ തടവിനോക്കി
ഇപ്പോഴും അന്നത്തെ മുറിപ്പാടുമായത് അങ്ങനെ നില്‍ക്കുന്നു...
ബാല്യകാലത്തിന്റെ ഒരു ശേഷിപ്പായി ..

Newer Posts Older Posts Home

Blogger Template by Blogcrowds