കുറേ നാളുകള്‍ക്ക് ശേഷം വീട്ടിലേക്കുള്ള യാത്ര ...
കവലയില്‍ ബസ്‌ഇറങ്ങി , അവിടെ അധികം ആളുകള്‍ ഇല്ല ...
ചെറുതായി  മഴയും പെയ്യുന്നുണ്ട് ...
ഇനി നടന്നു വേണം പോകാന്‍ ...അതും പാടവരബില്‍കൂടി
കഷ്ട്ടിച്ച് ഒരാള്‍ക്കുമാത്രം പോകാന്‍കഴിയുന്ന ഇടുങ്ങിയ വഴി.
ഒരുവശത്ത് കളകളമൊഴുകുന്ന അരുവി മറുവശത്ത് പച്ചപ്പട്ടുവിരിച്ച നെല്‍പ്പാടങ്ങള്‍ 
കൊറ്റിയും കുളക്കോഴിയും തവളയും ഞണ്ടും ചെറുമീനുകളും എല്ലാം നിറഞ്ഞ പാടം...
ഇടക്ക് ചെറിയ (വലിയ) എലി മടകളും...
മഴ കനക്കുമെന്ന് കവലയില്‍ ആരോ പറയുന്നത് കേട്ടു‌ ...
എന്‍റെ കൈയ്യിലാണെങ്കില്‍ കുടയുമില്ല. ഇനി ഒരു പതിനജു മിനിറ്റുകൂടിയേ നടക്കാനുള്ളൂ
എന്നാലും മഴ കനത്താല്‍ നനഞ്ഞു നാശമായതുതന്നെ.
എത്രയുംവേഗം വീട്ടിലെത്തണം അതുമാത്രമേ ഇപ്പോ എന്‍റെ മനസിലുള്ളൂ
മഴയുടെ ശക്തി കൂടികൂടിവരുന്നു....
ഞാന്‍ അറിയാതെ എന്‍റെ മനസ് എന്‍റെ ബാല്യകാലത്തേക്ക്‌ തിരിച്ചുപോയി
എന്‍റെ സ്കൂള്‍ പഠനം , പത്താം ക്ലാസുവരെ ഞാന്‍
 പഠിച്ചത് മണിയാറന്‍കുടി സ്കൂളിലാണ് ...
എന്നും ഉച്ചക്ക് വീട്ടില്‍പോയി ചോറുണ്ണും
തിരിച്ചൊരു ഓട്ടമാണ് മണിയടിക്കുന്നതിനു മുന്‍പ്  ക്ലാസില്‍ എത്താനുള്ള ഓട്ടം   
അല്ലെങ്കില്‍ ഗോപാലന്‍ സാറിന്റെ ചൂരലിന്റെ ചൂടറിയും അത് പേടിച്ചുള്ള ഓട്ടം .
 കണ്ടാരക്കുത്തി കൊള്ളാതെ വരംബിലൂടെയുള്ള ഓട്ടം
പെട്ടന്ന്   എവിടെയോ കാല്‍ തട്ടി എന്‍റെ കയ്യിലിരുന്ന പുസ്തകം  തെറിച്ചു വരമ്പില്‍ ചിതറി
കണങ്കാലില്‍ ചെറിയ ഒരു വേദന ചോരയൊലിക്കുന്നു
ഞാന്‍ ആകെ പേടിച്ചു , ഉറക്കെ കരഞ്ഞു തുടങ്ങി
പാടത്തെ പണിക്കാര്‍ എന്നെ ആശുപത്രിയില്‍ എത്തിച്ചു.
മൂന്നു തുന്നിക്കെട്ടുണ്ടായിരുന്നു.
ഓരാഴ്ച സ്കൂളില്‍ പൊയില്ല....
വീട്ടില്‍ ഒരേ കിടപ്പായിരുന്നു, (നടക്കാന്‍ വയ്യല്ലോ )
|എന്താ മോനെ നിന്ന് മഴനനയുന്നത് .?|
ചോദ്യം കേട്ട് ഞാന്‍ ഞെട്ടിത്തിരിഞ്ഞുനോക്കി..
കുറുബമ്മാമ...എന്‍റെ ഓര്‍മ്മവച്ചകാലംമുതല്‍ അവര്‍ ഇങ്ങനെ തന്നെയാണ്
കൂനികൂനി വടിയും കുത്തി എങ്ങനെ നടക്കും ...
ഇന്നും  ഒരു മാറ്റവും എല്ലാ .
|വരുന്ന വഴിയാ അമ്മാമേ|
മറുപടിപറയുബോളാണു ഞാന്‍ മനസിലാക്കിയത് ഞാന്‍ വരമ്പില്‍തന്നെ നില്‍ക്കുകയനെന സത്യം 
ഓര്‍മയിലെ കുട്ടിക്കാലത്ത് ജീവിക്കുകയാണെന്ന് 
ചെരുപ്പൂരി ഞാന്‍ പതുക്കെ  കണങ്കാലില്‍ തടവിനോക്കി
ഇപ്പോഴും അന്നത്തെ മുറിപ്പാടുമായത് അങ്ങനെ നില്‍ക്കുന്നു...
ബാല്യകാലത്തിന്റെ ഒരു ശേഷിപ്പായി ..

2 Comments:

  1. Umesh Pilicode said...
    ഓര്‍മ്മകള്‍ അങ്ങിനെയാണ്
    :-)
    Unknown said...
    അഭിപ്രായങ്ങള്‍ക്കുനന്നി ഉമേഷ്...

Post a Comment



Newer Post Older Post Home

Blogger Template by Blogcrowds