ചിത


ഇനിയെനിക്കുറങ്ങാന്‍പൂമെത്തയില്ല
സഖീ നിനക്കുപകരാന്‍നെഞ്ചിലെചൂടും.
ഇവിടെയെന്‍കര്‍മ്മപാപം 
തലയ്ക്കലെരിയുന്നയീമുറിതേങ്ങയില്‍കത്തിയമരുവാന്‍
തണുത്തുവിറങ്ങലിച്ചജഡമായി ഞാന്‍കാത്തുകിടക്കുന്നു.
എരിയുന്നതിരിനാളത്തിലെനിക്കായോരീയല്‍
ആത്മാഹൂതിനടത്തുന്നത്‌ എന്നേക്കുമായടഞ്ഞ
കണ്‍കളാല്‍ ഞാന്‍കണ്‍നിറയെക്കണ്ടു.
ഇനിയെത്രനേരം ? ഈ തണുപ്പത്തിങ്ങനെ.
എനിക്കായുള്ളമഞ്ചല്‍ 
വെള്ളപുതച്ചശരീരതിനായിവെമ്പുന്നു.
ഇനിയെനിക്കൊന്നു തീകായണം.
ദര്‍ഭമോതിരമിട്ടവിരലാലെന്‍കണ്മണി-
യെനിക്കായുരുവിടുന്ന മന്ത്രംകേള്‍ക്കണം.
അവനെനിക്കായോഴുക്കുന്നതീര്‍ത്ഥത്തില്‍ 
കണ്ണീരിലെയുപ്പുകലരുന്നതുംകണ്ട് 
പച്ചമാവിന്‍വിറകില്‍ബന്ധനസ്ഥനായിക്കിടക്കണം.
കാല്‍ക്കലെനിക്കായികൂട്ടിയതീക്കനല്‍-
ചവച്ചുതുപ്പുന്നപുകയെനിക്കിനിവഴികാട്ടി.
ഇനിയാണെന്‍പ്രയാണംതുടങ്ങുന്നത് .
ഈചിതയില്‍നിന്ന് .

 (സമര്‍പ്പണം 
അകാലത്തില്‍ ഞങ്ങളെവിട്ടുപിരിഞ്ഞ പ്രിയസുഹൃത്ത്‌ ഉണ്ണികൃഷ്ണന്‍ ഡോക്ടര്‍ക്ക് 
Dr.ഉണ്ണികൃഷ്ണന്‍ )

  
 

8 Comments:

 1. ആറങ്ങോട്ടുകര മുഹമ്മദ്‌ said...
  ശരിക്കുമൊരു മരണഗന്ധം പരത്തുന്നു..
  ‍ആല്‍ബിന്‍ said...
  @muhammad because its my life . and he was my friend :(
  അനൂപ്‌ .ടി.എം. said...
  കവിത അനുഭവ്യമാകുന്നു.
  അദ്ദേഹത്തിന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു.
  ‍ആല്‍ബിന്‍ said...
  @anoop thank u . may his soul rest in peace :(
  moideen angadimugar said...
  ഇനിയാണെന്‍പ്രയാണംതുടങ്ങുന്നത് .
  ഈചിതയില്‍നിന്ന് .
  ഇനിയുള്ള പ്രായാണം ശ്വാശ്വതമാണ്.
  കൊള്ളാം നല്ലകവിത.
  ‍ആല്‍ബിന്‍ said...
  @moideen ithu kavithayallen jeevitham
  പദസ്വനം said...
  ജീവിത ഗന്ധിയായ ഈ വരികളില്‍...
  അറിയുന്നുണ്ട് വിരഹം..
  അറിയുന്നുണ്ട് ആ നഷ്ടത്തിന്‍ ആഴം...

  ആ ആത്മാവിനു നിത്യശാന്തി നേരുന്നു...
  ‍ആല്‍ബിന്‍ said...
  priya suhruthinu ee kavithayiloote bashpanjali :(. thank u for your comment .

Post a CommentNewer Post Older Post Home

Blogger Template by Blogcrowds