അനന്തതയിലുമൊരുമിക്കാന്‍കഴിയാത്ത  
സമാന്തരമനസുകളെക്കുറിച്ച്  കവിപറഞ്ഞതറിയാതെ
ചിതലുകള്‍വരച്ചതത്രയും തമ്മില്‍പിണഞ്ഞവരകളായിരുന്നു
തുടക്കത്തില്‍നിന്നൊടുക്കംതേടിയുള്ളവരകള്‍ (വഴികള്‍).
വിയര്‍പ്പില്‍ചാലിച്ച ജീവിതചിത്രങ്ങള്‍ക്കെല്ലാം രക്തവര്‍ണ്ണമായിരുന്നോ?
കരള്‍ഭിത്തിയില്‍ കാലംകോറിയിട്ടചിത്രങ്ങള്‍
ഇണചേരുന്ന നാഗങ്ങളുടെയായിരുന്നു.
വിഷലിപ്തമായഭിത്തികളില്‍  ചുറ്റിപിണഞ്ഞചിത്രങ്ങള്‍ 
കരളുറഞ്ഞുപോയ കനവിന്റെപ്രതിബിംബങ്ങളായിരുന്നു.
ജീവിതം വരച്ച ചിത്രങ്ങള്‍ കാണാന്‍ ചിറകുമുളച്ചചിതലിന് 
നെയ്ത്തിരിയൊരുക്കിയത്  അഗ്നിശുധിയിലന്ത്യവിശ്രമം.


6 Comments:

  1. jyothi said...
    ചിതലിന്നു ജന്മസാഫല്യം!ചിത്രങ്ങൾക്കോ ?അവ ഓർമ്മക്കുറിപ്പുകളായിത്തന്നെ നിലനിന്നെന്നു വരാം...
    Unknown said...
    @ജ്യോതി ചിതലുകള്‍ചിത്രംവരച്ച എന്റെ നോട്ടുപുസ്തകള്‍ക്ക് സമര്‍പ്പണം .ഇനിയും വായിക്കുക അഭിപ്രായം അറിയിക്കുക
    ഇലഞ്ഞിപൂക്കള്‍ said...
    ചിതലുകള്‍വരച്ച വരകള്‍ക്ക് തുടക്കവും ഒടുക്കവുമുണ്ടായല്ലൊ, കാലം വരയ്ക്കുന്ന ചിലവരകള്‍ അനന്തയിലെന്നും വഴിയറിയാതെ... ആശംസകള്‍...

    WORD VERIFICATION ഒഴിവാക്കാമായിരുന്നു..
    Unknown said...
    @ഇലഞ്ഞിപൂക്കള്‍,നന്ദി. ഇനിയും വായിക്കുമല്ലോ ... ജീവന്റെ അനന്തതയില്‍ ഉഴലുന്ന മനുജര്‍ക്ക് ചിതലുകള്‍ മാതൃകയാവട്ടെ
    VipinKumar K.P said...
    ചിതലിന്‍റെ അന്ത്യവിശ്രമം ഏകുന്ന ആ നെയ്ത്തിരിയുടെ വെട്ടം ഒരു നല്ല ജീവിതപാത നല്കുമെങ്കില്‍ അല്ലേ..???
    VipinKumar K.P said...
    This comment has been removed by the author.

Post a Comment



Newer Post Older Post Home

Blogger Template by Blogcrowds