Labels: കവിത
ഞാന്‍ എല്ലാം കാണുന്നുണ്ടായിരുന്നു ,
പക്ഷെ പക്ഷെ ഞാന്‍ അന്ധനായിരുന്നു
ഞാന്‍ എല്ലാം കേള്‍ക്കുന്നുണ്ടായിരുന്നു
പക്ഷെ ഞാന്‍ ബധിരനായിരുന്നു.
എന്റെ മൌനത്തിന്റെ സ്വരം
നിശബ്ദതയുടെ സംഗീതം ...
അതിന് ആസ്വാദകര്‍ ആരുമുണ്ടായിരുന്നില്ല
നീയോഴികെ....
ഇനി മൌനത്തിന്‍ മുരളിയില്‍ എന്റെ
വിരഹത്തിന്‍ സംഗീതം ആരും കേള്‍ക്കില്ല ..
തകര്‍ന്ന മുരളിയിലൂതാന്‍ ഒരുനിശ്വാസംപോലും
ഞാന്‍ ബാക്കി വച്ചിട്ടല്ല പോയത് ...
കാരണം
എന്റെ മൌനത്തിന്‍ മുരളിയുടെ നിശബ്ദ സംഗീതം
എന്നും നിനക്ക്, നിനക്ക് മാത്രമായിരുന്നു ..
Labels: കവിത
അന്ന്,
മറവി ,
ഞാന്‍ നിന്നെ മറക്കാന്‍ കൊതിച്ചത്
നീയില്ലായിരുന്നെങ്കില്‍ എന്ന് നിനച്ചത്
ഉത്തരകടലാസില്‍ നീ എന്നെ ചതിച്ചവള്‍
നീ എനെ പ്രജ്ഞയറ്റവനാക്കിയവള്‍
ഇന്ന്,
മറവി,
നീയെത്ര സുന്ദരി .
എന്റെ മരണത്തെ മറപ്പിച്ചവള്‍
ജീവിക്കാന്‍ പ്രാചോദനമായവള്‍
മനസിലെ മുറിപ്പാടുണക്കിയവള്‍
മരിച്ച മനസിന് പുതുജീവനായവള്‍
വീണ്ടും ,
മറവി,
എന്റെ ഏകാന്തതകളില്‍ ഞാന്‍ ഭയക്കുന്നവള്‍
എന്റെ ദു:സ്വപ്നങ്ങളിലെ നായിക
എങ്കിലും ,
മറവി,
നീ എന്റെ തകര്‍ന്ന ഹൃദയത്തെ മറന്നു കളഞ്ഞല്ലോ
എന്നിലെ മരിക്കാനുള്ള ചിന്ത പോലും
നിനക്ക് മരിപ്പിക്കാന്‍ കഴിഞ്ഞില്ലല്ലോ
നീയെന്റെയരികില്‍ ഉണ്ടായിരുന്നു എങ്കില്‍
ഞാന്‍ മരിക്കുകയില്ലയിരുന്നു .
എന്നിട്ടും മരണത്തിലും നീ എന്നെ വിട്ടുപോകുന്നില്ലല്ലോ
എനിക്കവളെ മറക്കാനും കഴിയുന്നില്ലല്ലോ
മനസിന്റെ മുറിപ്പാട് നീ ഇപ്പോള്‍ മായ്ക്കാറില്ല അല്ലെ ?
Labels: കവിത