വിട ...


ഇവിടെ ഒരിക്കല്‍കൂടി, ഓര്‍മ്മകളുറങ്ങുന്ന ഈ നടക്കല്ലില്‍ 
ഓര്‍മ്മകളുടെ ഭാണ്ഡം അഴിച്ചുവച്ച് വീണ്ടും ഒരു പഥികനായി 
ഓര്‍മ്മയിലെ സുഖമുള്ള കുട്ടിക്കാലത്തേക്ക് ഇനിയൊരു തിരിച്ചുപോക്ക്,
അതുണ്ടാവുമെന്നുള്ള അവസാന പ്രതീക്ഷയും 
കയ്യിലെ വിഷക്കുപ്പിയില്‍ ഞാന്‍ അലിയിച്ചുചേര്‍ത്തിരുന്നു.
ഇനിയൊരു വിടവാങ്ങല്‍ ...
ഓര്‍മ്മകള്‍ നനയാതെ ഞാന്‍ കാത്തുസൂക്ഷിച്ചിരുന്ന 
ആ കാലന്‍കുടയും  എവിടെയോ കൈമോശം വന്നിരിക്കുന്നു .
ആരോടും വിടപറയാ‍നീല്ലാത്തവന്റെ ഒടുക്കത്തെ വിടപറച്ചില്‍.
ഓര്‍മ്മകളുടെയുമിനീരിനോപ്പം ജീവിതവിഷം -
'രുചിച്ചിറക്കുമ്പോഴും' വേദനതോനുന്നുണ്ടായിരുന്നില്ല..
അപ്പോഴും  ആ നടക്കല്ലിലിരുന്ന്‍ ഓര്‍മ്മകളുടെ ചിറകേറിപ്പറക്കാന്‍
തൂവല്‍മിനുക്കുകയയിരിന്നു, ഓര്‍മ്മത്തൂവല്‍ ..




7 Comments:

  1. Raveena Raveendran said...
    ഓര്‍മ്മകളുടെയുമിനീരിനോപ്പം ജീവിതവിഷം -
    'രുചിച്ചിറക്കുമ്പോഴും' വേദനതോനുന്നുണ്ടായിരുന്നില്ല..

    മനോഹരം .......
    Unknown said...
    നന്ദി രവീണ രവീന്ദ്രന്‍, വിലയേറിയ അഭിപ്രായത്തിന് ..
    തുടര്‍ന്നും വായിക്കുക അഭിപ്രായമറിയിക്കുക
    സസ്നേഹം
    ആല്‍ബിന്‍
    Naushu said...
    വളരെ മനോഹരമായിട്ടുണ്ട് ആല്‍ബിന്‍...
    അഭിനന്ദനങ്ങള്‍...
    "ഓര്‍മ്മകളുടെയുമിനീരിനോപ്പം ജീവിതവിഷം -
    'രുചിച്ചിറക്കുമ്പോഴും' വേദനതോനുന്നുണ്ടായിരുന്നില്ല.."

    ഈ വരികള്‍ വളരെയധികം ഇഷ്ട്ടായി....
    മനോഹര്‍ മാണിക്കത്ത് said...
    നന്നായി
    നല്ല വരികള്‍
    ഇനിയും തുടരുക ഈ എഴുത്ത് സൂത്രം
    Unknown said...
    നന്ദി മനോഹര്‍ മാണിക്കത്ത് ഇനിയും അഭിപ്റായം അറിയുക്കുക
    Unknown said...
    Naushu നന്ദി തുടര്‍ന്നും വായിക്കുക അഭിപ്രായമറിയിക്കുക
    Zanil Hyder said...
    പ്രൊഫൈല്‍ മലയാളത്തില്‍ എഴുതിയത് നന്നായിടുണ്ട്

Post a Comment



Newer Post Older Post Home

Blogger Template by Blogcrowds