അനന്തതയിലുമൊരുമിക്കാന്‍കഴിയാത്ത
സമാന്തരമനസുകളെക്കുറിച്ച് കവിപറഞ്ഞതറിയാതെ
ചിതലുകള്‍വരച്ചതത്രയും തമ്മില്‍പിണഞ്ഞവരകളായിരുന്നു
തുടക്കത്തില്‍നിന്നൊടുക്കംതേടിയുള്ളവരകള്‍ (വഴികള്‍).
വിയര്‍പ്പില്‍ചാലിച്ച ജീവിതചിത്രങ്ങള്‍ക്കെല്ലാം രക്തവര്‍ണ്ണമായിരുന്നോ?
കരള്‍ഭിത്തിയില്‍ കാലംകോറിയിട്ടചിത്രങ്ങള്‍
കരള്‍ഭിത്തിയില്‍ കാലംകോറിയിട്ടചിത്രങ്ങള്‍
ഇണചേരുന്ന നാഗങ്ങളുടെയായിരുന്നു.
വിഷലിപ്തമായഭിത്തികളില്‍ ചുറ്റിപിണഞ്ഞചിത്രങ്ങള്‍
കരളുറഞ്ഞുപോയ കനവിന്റെപ്രതിബിംബങ്ങളായിരുന്നു.
ജീവിതം വരച്ച ചിത്രങ്ങള്‍ കാണാന്‍ ചിറകുമുളച്ചചിതലിന്
നെയ്ത്തിരിയൊരുക്കിയത് അഗ്നിശുധിയിലന്ത്യവിശ്രമം.
Labels: കവിത
6 Comments:
Subscribe to:
Post Comments (Atom)
WORD VERIFICATION ഒഴിവാക്കാമായിരുന്നു..