ഇതുവരെയും ഞങ്ങള്‍ താണ്ടിയത്
ഒരേവഴികളായിരുന്നു .
തറവാടും ഒരേഗര്‍ഭപാത്രമായിരുന്നു.
ധമനികളിലൂടെയോടിയിരുന്ന
രക്തവര്‍ണ്ണവും ചുവപ്പായിരുന്നു.
അത്യാഗ്രഹത്തിന്റെ പെരുവഴിയിലെവിടെയോ-
'കറുത്തചോരവാര്‍ന്ന' ഹൃദയവുമായി പിടയുമ്പോള്‍
ഞാന്‍ കേട്ടതിതുമാത്രം -
" ഈ ജിവിതതിരക്കിന്‍വഴിയില്‍
നീയെനിക്കു വെറുമപരിചിതന്‍മാത്രം".
Labels: കവിത
ഓര്‍മ്മകളുടെ ഇരുട്ടറയില്‍ ഞാന്‍ തടവിലായിരുന്നു.
വേദനകളുടെ കിടക്കയായിരുന്നു എന്നും
കാലം എനിക്കായി വിരിച്ചത്.
കണ്ണുനീരിന്റെ ഉപ്പായിരുന്നു
എന്റെ നാവറിഞ്ഞിരുന്ന ഒരേയൊരു രുചി.
നിറകണ്ണുനീരിന്‍ പ്രിസത്തിലൂടെയുള്ള
അവ്യക്തതയായിരുന്നു എന്നും എന്റെ കാഴ്ച.
ഏകാന്തതയായിരുന്നു എന്നും എന്റെ കൂട്ടുകാരി.
എന്നിലവശേഷിച്ചിരുന്ന ഒരെയോരുവികാരം
ഭയമായിരുന്നു -
ശിഷ്ടജീവിതം ജീവിച്ചുതീര്‍ക്കാനുള്ള ഭയം.
ഓരോ ശവസംസ്കാരവാര്‍ത്തകളും
ഞാന്‍ കേട്ടിരുന്നത്
ഒരായിരം പ്രതീക്ഷകളോടെയായിരുന്നു.
എന്റെ ഊഴത്തിനായുള്ള കാത്തിരിപ്പോടെ
എന്റെ ശവസംസ്ക്കാരത്തിനായി.
Labels: കവിത