ഇനിയെനിക്കുറങ്ങാന്‍പൂമെത്തയില്ല
സഖീ നിനക്കുപകരാന്‍നെഞ്ചിലെചൂടും.
ഇവിടെയെന്‍കര്‍മ്മപാപം
തലയ്ക്കലെരിയുന്നയീമുറിതേങ്ങയില്‍കത്തിയമരുവാന്‍
തണുത്തുവിറങ്ങലിച്ചജഡമായി ഞാന്‍കാത്തുകിടക്കുന്നു.
എരിയുന്നതിരിനാളത്തിലെനിക്കായോരീയല്‍
ആത്മാഹൂതിനടത്തുന്നത് എന്നേക്കുമായടഞ്ഞ
കണ്‍കളാല്‍ ഞാന്‍കണ്‍നിറയെക്കണ്ടു.
ഇനിയെത്രനേരം ? ഈ തണുപ്പത്തിങ്ങനെ.
എനിക്കായുള്ളമഞ്ചല്‍
വെള്ളപുതച്ചശരീരതിനായിവെമ്പുന്നു.
ഇനിയെനിക്കൊന്നു തീകായണം.
ദര്‍ഭമോതിരമിട്ടവിരലാലെന്‍കണ്മണി-
യെനിക്കായുരുവിടുന്ന മന്ത്രംകേള്‍ക്കണം.
അവനെനിക്കായോഴുക്കുന്നതീര്‍ത്ഥത്തില്‍
കണ്ണീരിലെയുപ്പുകലരുന്നതുംകണ്ട്
പച്ചമാവിന്‍വിറകില്‍ബന്ധനസ്ഥനായിക്കിടക്കണം.
കാല്‍ക്കലെനിക്കായികൂട്ടിയതീക്കനല്‍-
ചവച്ചുതുപ്പുന്നപുകയെനിക്കിനിവഴികാട്ടി.
ഇനിയാണെന്‍പ്രയാണംതുടങ്ങുന്നത് .
ഈചിതയില്‍നിന്ന് .
(സമര്‍പ്പണം
അകാലത്തില്‍ ഞങ്ങളെവിട്ടുപിരിഞ്ഞ പ്രിയസുഹൃത്ത് ഉണ്ണികൃഷ്ണന്‍ ഡോക്ടര്‍ക്ക്
Dr.ഉണ്ണികൃഷ്ണന്‍ )
Labels: കവിത
Subscribe to:
Posts (Atom)