ഓര്‍മ്മകള്‍ കൂട്ടിയ കൂട്ടില്‍ 
അനുഭവങ്ങളുടെ മുട്ടവിരിയിക്കാന്‍ 
കാലം അടയിരുന്നു .
പ്രത്യാശയുടെ പുതുനാംബുകള്‍ ...
നാളെയുടെ വാഗ്ദാനങ്ങള്‍...
ഇവയെല്ലാമായിരുന്നു പ്രതീക്ഷകള്‍ 
കാലഭേതങ്ങള്‍ക്കൊടുവില്‍ 
കാത്തിരുന്ന നാള്‍‍ ...
പുറത്തുവന്നതാവട്ടെ 
കല്‍ക്കിയെ കാലപുരിക്കയക്കാന്‍ വെമ്പുന്ന
അവതാരങ്ങള്‍...

കാരണവന്മാര്‍ പറഞ്ഞു "കലികാലം"
ഇതുകണ്ട് കല്‍ക്കി തിരിച്ചു പോകുമോ ?
എന്നാല്‍ ഇനി ദശാവതാര  കഥ 
തിരുത്തി എഴുതേണ്ടി വന്നതുതന്നെ ?
അതായിരുന്നു എന്റെ പേടി..
ഇനി കാലനു നല്ല സമയമായിരിക്കും 
കൊട്ടേഷന്‍ കാലം !!!
 
 



 









കളിപ്പാട്ടം കളഞ്ഞുപോയപ്പോള്‍ കണ്ണൂകള്‍ ജലാര്‍ദ്രമായി 
അടര്‍ന്നവീഴാന്‍ വെബിയ കണ്ണീര്‍ക്കണത്തില്‍ 
കാലം പ്രതിഭലിപ്പിച്ചത് കുരുന്നുമനസിന്റെ 
കലര്‍പ്പേല്‍ക്കാത്ത നിഷ്ക്കളങ്കതയായിരുന്നു
അടര്‍ന്നുവീണകണ്ണീര്‍ക്കണം തിരയുംബോള്‍ 
കുഞ്ഞുമറന്നുപോയത് തന്റെ കളിപ്പാട്ടത്തേയും.




കഴുകന്റെ കാല്‍പ്പിടിയില്‍  അമര്ന്നപ്പോഴും 
കുരുവിയുടെ വേദന തന്റെ ജീവനെയോര്‍ത്തായിരുന്നില്ല 
തന്റെ കുഞ്ഞുങ്ങളെയോര്‍ത്തായിരുന്നു
കഴുകന്റേയും ! 




മരവിച്ച മനസാക്ഷിയുമായി നടന്ന മനുഷ്യന് 
മരണം ഒരു വേദനയായിരുന്നില്ല 
മനസിന്റെ ഇരുളടഞ്ഞ   ഭിത്തികളില്‍ ഒട്ടിപ്പിടിച്ചിരുന്ന ചോര ഒരലങ്കാരം  മാത്രമായിരുന്നു  

വഴിയരികില്‍ വിറങ്ങലിച്ചു കിടന്ന മനുഷ്യ ശരീരത്തിലെ  ചോര കൂനനുറുംബിനു വെറും ആഹാരം മാത്രവും.!







Newer Posts Older Posts Home

Blogger Template by Blogcrowds