ഇരുട്ടില്‍ നിന്നും വെളിച്ചത്തിന്റെ
മേച്ചില്‍പുറങ്ങള്‍തേടാന്‍ മാറിന്റെചൂടില്‍
അടവെച്ച വികാരത്തിന്റെ മുട്ടകള്‍ ...
കണ്ണുനീരിന്റെ ഉപ്പുകൂട്ടികഴിക്കാന്‍
ബാക്കിവച്ച അവസാനത്തെ ഉരുള...
ജീവന്റെ തിരക്കിട്ടവഴികളില്‍ നിന്നും
ഓര്‍മ്മയുടെ തിരക്കൊഴിഞ്ഞ
ഊടുവഴിയിലേക്ക് ഒരു പ്രയാണം
ചോരവാര്‍ന്നഹൃത്തിന്റെ ജീവിക്കാനുള്ള
ഒടുക്കത്തെ മോഹം ...( നടക്കാത്തത്) ...
ഒടുവില്‍ തലക്കലീചന്ദനതിരിയായി
ഓര്‍മ്മതന്‍ തീയിലെരിഞ്ഞുതീര്‍ന്നീടാത്ത
ഒരു നേര്‍ത്തശ്വാസമായ്...
ബാക്കിവച്ചോരീപുക...വെളിച്ചത്തിന്റെ
കുഴിമാടത്തിലെ കാലത്തിന്‍ കാറ്റിലെരിയാന്‍
കൊതിച്ച്ചോരീ കരുന്തിരി ..,
എന്റെ ജീവചരിത്രം ...
കാലമെഴുതിയത് ...
Labels: കവിത
4 Comments:
-
- Unknown said...
July 1, 2010 at 11:04 AMനന്ദി റ്റോംസ് കോനുമഠം- ശ്രീ said...
July 1, 2010 at 8:35 PMനന്നായിട്ടുണ്ട്- ദ്രാവിഡന്‍ said...
July 31, 2010 at 1:45 PMKollam..nannayirickunnu.- Unknown said...
July 31, 2010 at 8:09 PMനന്ദി ടോമിചേട്ടാ തുടര്‍ന്നും വായിക്കുക
Subscribe to:
Post Comments (Atom)