അതിഗംഭീരമായ മോട്ടിവേഷന്‍ ക്ലാസുകള്‍
'Fire in The Belly' .
അരവയര്‍ നിറക്കാന്‍ വകയില്ലാത്തവന്
ആരെകൊന്നായാലും വിശപ്പടക്കാനുള്ള തത്രപ്പാട് .
വിശപ്പിന്റെ കത്തലില്‍ വയറുകരിയുന്നവന്
ആമാശയത്തിലെ തീയാണുവലുത് .
ക്യാമ്പസിന്റെ ആരുംകാണാമൂലയില്‍
കെട്ടിമറിഞ്ഞ കാമകേളികള്‍ക്കൊടുവില്‍
ലിംഗ-യോനി സംഭോഗത്തില്‍
അടിവയറ്റിലൂറിവരുന്ന പാപ ജന്മത്തിന്‍
പടുതീകെടുത്താന്‍ -
സ്വകാര്യ ആശുപത്രിയിലെ കത്തിയും , കത്രികയു -
മടങ്ങുന്ന ഫയര്‍ ഫൈറ്റിംഗ് സിസ്റ്റം .
ഒടുവില്‍ ചവുട്ടികെടുത്തിയാകുപ്പയില്‍
പൂഴ്ത്തിവച്ച കരിക്കട്ട .
പഞ്ചനക്ഷത്ര ഹോട്ടലിലെ
ശീതീകരിച്ച മുറിയിലെ അതിഗംഭീര
മോട്ടിവേഷന്‍ ക്ലാസ് .
പറിച്ചെറിഞ്ഞ പടുതീചവിട്ടികടന്നാ-
ത്തരുണീമണികള്‍ നേരെ റാംപിലേക്ക് ,
ലോക സൌന്ദര്യധാമമാകാന്‍ .
വിശപ്പിന്റെ വിളിയില്‍ , സഹജന്റെ
കരളുപറിച്ചുതിന്നുന്ന ഡോക്കുമെന്ററികണ്ട്
അതിന്റെ സത്തയുള്‍ക്കൊണ്ട്
ആയിരംവായില്‍കയറിയിറങ്ങിയ
ഫോര്‍ക്കും നൈഫുമായി ഇറച്ചിമാത്രംതിരിഞ്ഞ്
വായില്‍തിരുകികയറ്റി ചവച്ചുതുപ്പുന്നജൂറി .
അതിഗംഭീര ക്ലാസുകള്‍ , കൈയടികള്‍ .
പിന്നെ പഞ്ചനക്ഷത്ര വേശ്യാലയങ്ങള്‍തേടി
സംഭോഗത്തിന്റെ പുതിയ
മോട്ടിവേഷന്‍ ക്ലാസെടുക്കാനുള്ള യാത്ര .!
What a motivational talk !
"Fire in The Belly".
Labels: കവിത
4 Comments:
-
- ajaypisharody said...
September 17, 2010 at 9:37 PMWhat about those daylight gentlmen who install secret lens to your own sister's, daughters and wife's bedrooms. What fire they carry in their bellies. What do you call them DEMONS right word. And what about those sixty and something ladies who write porn matters to weeklies to have their spoon and fork in page three parties. What kind of fire is that. And those politicians who steal all public welfare funds and lead a royal life. Question them all they form an army and chase you out from this universe and you can expect only God's help to fight with them back. Poor your daughter will commit suicide with shame and humiliation. It is better to go and help some poor patients in hospital than raising your voice against injustice in this democratic country.- Unknown said...
September 18, 2010 at 2:56 AMnow i'm fully satisfied because even one human notised what this post is . if there is nobody to raise atleast a small voice against injustis it will go worse. thats y i'm raising this small voice against injustis. any way thanks for your comment ajaypisharody. keep posting valuable comments.- Unknown said...
September 30, 2010 at 6:33 PMതീക്ഷണം, ഇഷ്ടമാവുകേ ചെയ്തൂ :)- Unknown said...
October 8, 2010 at 7:25 PMനിശാസുരഭിയുടെ അഭിപ്രായത്തിന് നന്ദി , വീണ്ടും അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു
Subscribe to:
Post Comments (Atom)