കുത്തിതുരന്ന ഹൃദയത്തിലുപ്പുകൂട്ടിച്ചതച്ച-
മുളകുതേച്ചസുഖവുമായി,
പിരിയാന്‍വയ്യെന്നുവിതുമ്പുന്നമനസിന്റെ -
നിക്കര്‍മാറ്റി, ചന്തിയില്‍പഴുക്കാചൂരല്‍പ്രയോഗംനടത്തി
പൊടിയുന്നചോരയുമായിവലിച്ചിഴച്ചുകൊണ്ടുപോയ-
മനസിന്റെതേങ്ങലിതുമാത്രമായിരുന്നു,
ഒരുവേള നീയെന്നെയറിയാതറിഞ്ഞെന്നു
വെറുതേനിനച്ചതാണറിയാതെഞാന്‍ചെയ്തോരാദ്യപിഴ.
അറിയുന്നൊരാത്മബന്ധത്തിന്നതിര്‍വരബറിയാതെ-
പോലുംകടന്നുപോകാതെന്നു
കരളില്‍കുറിച്ചതാണെന്റെപെരുംപിഴ.
കണ്മൂടികൈയ്യിലാകള്ളതുലാസുമായ്
മറു കയ്യില്‍തുരുമ്പിച്ചിരുമ്പിന്റെവാളുമായ്
നില്‍ക്കുന്നോരന്ന്യായദേവതമുന്നിലെ
കൊട്ടുവടിയാലന്നുതകര്‍ത്തതാണെന്റെയീനെഞ്ചകം.
പിന്നെയെന്‍കണ്ണീര്‍കുളംതേവി, ഒടുക്കത്തെകുളിയുംകഴിഞ്ഞ്
തലക്കല്‍ചന്ദനത്തിരിയുമായി -
ഒറ്റവാഴയിലയില്‍നീണ്ടുനിവര്‍ന്നുകിടന്നു.
ഇതുയാത്രാമൊഴി, തിരിച്ചുവരവില്ലാത്തത് .
എന്നെന്നേക്കുമായുള്ളനഷ്ടപ്പെടലിന്റേത് .
കലങ്ങിയകണ്ണിലൂടെഅവ്യക്തമായിമാത്രം
ഞാന്‍കാണാന്‍കൊതിച്ചകാഴ്ച.
വീണ്ടുംപുകയുന്നൊരീ
ഹൃത്തില്‍തികട്ടുന്നതിതുമാത്രം
എങ്കിലുമെന്തായിരുന്നെന്‍പെരുംപിഴ ?.
Labels: കവിത
4 Comments:
Subscribe to:
Post Comments (Atom)
മറു കയ്യില്‍തുരുമ്പിച്ചിരുമ്പിന്റെവാളുമായ്
നില്‍ക്കുന്നോരന്ന്യായദേവതമുന്നിലെ "
വരികൾക്കൊക്കെ മൂർശ്ച കൂടുതലാണു.
ആശംസകൾ
ഫോണ്ട് ചെറുതാക്കി. വായനക്കാരന്റെ ആവശ്യമാണ് ഓരോ ബ്ലോഗറുടേയും കരുത്ത്. അതിനാല്‍ തന്നെ താങ്കളുടെ വിലയേറിയ അഭിപ്രായം മാനിക്കുന്നു .
ഞാന്‍ കറുപ്പും നീലയും കളര്‍ പരീക്ഷിച്ചു , നീലയാണ് ഈ ഡിസൈനില്‍ കൂടുതല്‍ യോജിച്ചതെന്നു തോനുന്നു തുടര്‍ന്നും അഭിപ്രായങ്ങള്‍ അറിയിക്കുക
സസ്നേഹം ആല്‍ബിന്‍
സ്നേഹപൂര്‍വ്വം ആല്‍ബിന്‍