ഇരുളിന്‍മറവില്‍ പതിയിരിക്കുന്നപാമ്പിലും
ഞാന്‍ ഭയക്കാത്തതെന്‍മരണത്തെ .
ദാഹിച്ചു തൊണ്ടവരളിലുംഞാന്‍നിനക്കാത്തത്'
ഒരുതുള്ളിത്തെളിനീര്‍.
കൊഴിഞ്ഞുതീരുന്നശിശിരത്തിലും ഞാന്‍കൊതിക്കാത്തത് ,
ഒരു പൊഴിയുന്ന ദലമായിമാറാന്‍.
അടര്‍ന്നുവീഴുന്നകണ്ണീര്‍കണത്തില്‍
ഒരിക്കലും ഉപ്പായിരുനീലഞാന്‍.
അകന്നുപോകുന്നസായന്ദനങ്ങളില്‍ ഞാനാകാതിരുന്നത്,
ഒരുകൊച്ചുപൂത്തുമ്പി.
ഇന്നീജീവിതസായന്ദനത്തില്‍ ഞാന്‍കൊതിക്കാഞ്ഞത് ,
ഒരു പൈതലാകാന്‍ .
ഒടുവിലെന്‍മരണശയ്യയില്‍ ഞാന്‍നിനക്കാഞ്ഞത്,
ഒരായിരം ജന്മംകൂടി.
ഇനി എനിക്കുവിധിച്ചത്,
പച്ചമണ്ണില്‍ലലിഞ്ഞുഞാനല്ലാതായിമാറാന്‍.
പുതിയൊരുനിനവിന്റെ, കനവിന്റെ
തുടക്കത്തിനായി , 'തിരുപ്പിറവിക്കായി'.
Labels: കവിത
2 Comments:
Subscribe to:
Post Comments (Atom)
ഒരിക്കലും ഉപ്പായിരുനീലഞാന്‍.
നന്നായിട്ടുണ്ട്.