ഇടതൂര്‍ന്ന നിബിഡതകള്‍(വനങ്ങള്‍)ക്കപ്പുറം
തെളിവാര്‍ന്നോരരുവികള്‍കടന്നാല്‍
നനവാര്‍ന്നപുല്‍മേടുകള്‍ക്കുമേലെ
ഒരൊറ്റ മയിലിരിപ്പുണ്ടാകും,
അഴകാര്‍ന്ന പീലികള്‍ നീര്‍ത്താതെ
കുതിര്‍ത്തുന്ന കര്‍ക്കിടകത്തെപേടിച്ചല്ല .
എരിക്കുന്നകാട്ടുതീയേയും.
ഇടതൂര്‍ന്ന നിബിഡതകള്‍(ഫ്ലാറ്റുകള്‍)ക്കിപ്പുറം
ഒഴുക്കുനിലച്ചഅഴുക്കുചാലുകളിലേക്ക്
മകളെവലിച്ചിഴക്കുന്നഅച്ഛനമാര്‍.
മിനുമിനുത്ത മെത്തകളിലേക്ക്
തൂക്കിയളന്നിട്ടമകള്‍ക്കുകാവലാളച്ഛന്‍ !
ഇരുളടച്ചജനാലകള്‍ക്കപ്പുറം
അളന്നുവിറ്റതുലാസുംപിടിച്ചോരായിരമച്ഛനമാര്‍.
ഉള്ളില്‍ ഉറവവറ്റിയകണ്ണുകളുമായി
വിപണനമൂല്യമുള്ള
ഒരായിരം ഒറ്റമയിലുകള്‍.
Labels: കവിത
Subscribe to:
Posts (Atom)