ഇടതൂര്‍ന്ന നിബിഡതകള്‍(വനങ്ങള്‍)ക്കപ്പുറം 
തെളിവാര്‍ന്നോരരുവികള്‍കടന്നാല്‍ 
നനവാര്‍ന്നപുല്‍മേടുകള്‍ക്കുമേലെ
ഒരൊറ്റ മയിലിരിപ്പുണ്ടാകും,
അഴകാര്‍ന്ന പീലികള്‍ നീര്‍ത്താതെ 
കുതിര്‍ത്തുന്ന  കര്‍ക്കിടകത്തെപേടിച്ചല്ല .
എരിക്കുന്നകാട്ടുതീയേയും.

ഇടതൂര്‍ന്ന നിബിഡതകള്‍(ഫ്ലാറ്റുകള്‍)ക്കിപ്പുറം
ഒഴുക്കുനിലച്ചഅഴുക്കുചാലുകളിലേക്ക് 
മകളെവലിച്ചിഴക്കുന്നഅച്ഛനമാര്‍.
മിനുമിനുത്ത മെത്തകളിലേക്ക് 
തൂക്കിയളന്നിട്ടമകള്‍ക്കുകാവലാളച്ഛന്‍ !

ഇരുളടച്ചജനാലകള്‍ക്കപ്പുറം
അളന്നുവിറ്റതുലാസുംപിടിച്ചോരായിരമച്ഛനമാര്‍.
ഉള്ളില്‍ ഉറവവറ്റിയകണ്ണുകളുമായി  
വിപണനമൂല്യമുള്ള 
ഒരായിരം ഒറ്റമയിലുകള്‍. 

6 Comments:

  1. ajaypisharody said...
    Birthdays of personalities with twisted brains . Can you write a poem on them. Male Peacocks-

    March 9 - Shashi Tharoor
    March -10 Osama Bin Laden
    March -11 Rupert Murdoch
    thulasi mala said...
    America vetoed the first two and UK the last one.

    Lesson for all of us: Brains should be used for goodness. Not for revenge.
    Gayatri
    ആറങ്ങോട്ടുകര മുഹമ്മദ്‌ said...
    കവിത നന്നായി......
    ---------------------------------------------------------------
    ബ്ലോഗ്‌ പോസ്റ്റില്‍ ഒരു കമന്റിടാന്‍ ക്ലിക്കുമ്പോള്‍ മറ്റൊരു സൈറ്റ് കൂടി ലോഡ്‌ ചെയ്യപ്പെടുന്നു.
    ഈയിടെയായി പല ബ്ലോഗുകളിലും ഇങ്ങിനെയൊരു "ശീലം" കാണുന്നുണ്ട്.
    വായനക്കാരനെ വെറുപ്പിക്കുന്ന ഒരു പ്രവണതയാണിത്.
    ബ്ലോഗര്‍മാര്‍ ബോധപൂര്‍വ്വം ചെയ്യുന്നതാ ണെങ്കില്‍ അതൊഴിവാക്കുക തന്നെ വേണം. ഇത്തരം ശീലങ്ങള്‍ വായനക്കാരനെ അകറ്റി നിര്‍ത്തുമെന്ന് മനസ്സിലാക്കി വേണ്ട മാറ്റങ്ങള്‍ സ്വീകരിക്കുക.
    മനോജ് കെ.ഭാസ്കര്‍ said...
    നന്നായിട്ടുണ്ട്........
    അഷ്‌റഫ്‌ സല്‍വ said...
    നല്ലവരികള്‍..
    ഷാജി നായരമ്പലം said...
    ഒറ്റമയില്‍പ്പേരിലായ്യെന്തോ
    ഇറ്റുകാവ്യം തൂടിക്കുന്ന പോലെ....

Post a Comment



Newer Post Older Post Home

Blogger Template by Blogcrowds