എന്റെ ഓര്‍മയിലെ സുന്ദരമായ ഓണക്കാലം ,
എന്റെ കുട്ടിക്കാലത്തിലെ സുന്ദരമായ ഓണസ്മരണകള്‍ ...

ഓണത്തപ്പനും , ഓണപൂവും, ഓണത്തുംബിയും , ഊഞ്ഞാലും , പുലികളിയും എല്ലാം ഓര്‍മയിലെ സുഖമുള്ള ഓര്‍മ്മകള്‍ ... അത്തം മുതല്‍ പത്തു ദിനം മുറ്റത്ത്‌ഒരുങ്ങുന്ന പൂക്കളം ...

അതിന് നടുവിലെ ഒഅനതപ്പന്‍ ....

എല്ലാം ഓര്‍മ്മകള്‍ മാത്രം ...മലയാളിക്ക് ഇന്നുഎല്ലാം നഷ്ട്ടമായിരിക്കുന്നു ...

മാവേലി തമ്പുരാന്റെ കാലം എന്നെ ഓര്‍മയില്‍ നിന്നു പോലും മലയാളി മായ്ച്ചുകളഞ്ഞിരിക്കുന്നു .
സമത്വവും , സാഹോദര്യവും എല്ലാം കൈവിട്ടുപോയിരിക്കുന്നു ...

മനുഷ്യന്‍ ലോകം കീഴടക്കുമ്പോള്‍ മനസുകള്‍ക്കിടയില്‍ വന്മതിലുകള്‍ തീര്‍ക്കുന്നു...

അടുക്കനവതവിധം അകന്നു കൊണ്ടേയിരിക്കുന്നു ....

ഓണത്തിന്റെ ഓര്‍മ്മകള്‍ എന്നേ മലയാളികളുടെ ഓര്‍മയില്‍ ഒര്മയായിപോലും ഇല്ലാതായിരിക്കുന്നു ....

ഈ ഓണക്കാലത്തില്‍ എന്റെ ഓര്‍മയിലെ ഓണക്കാല ഓര്‍മ്മകള്‍........





















അവസാനത്തെ ട്രെയിന്‍ ... അതിന്‍റെ അവസാനത്തെ ബോഗിയുംപോകുന്നതുവരെ അവന്‍ കാത്തുനിന്നു .... ... എല്ലാം ഇരുട്ടിലലിഞ്ഞിട്ടും ... വീണ്ടും ആര്‍ക്കോ വേണ്ടി അവന്‍ കാത്തു നിന്നു . .........അവളുടെ ഒരു വാക്കിനായി , ഒരു നോട്ടത്തിനായി , ഒരു തലോടലിനായി മനസ് എത്ര കൊതിച്ചിട്ടുണ്ട് കലാലയ വീഥിയിലെ വാകമരച്ചുവട്ടില്‍ അവളുടെ വരവും കാത്തു ഏകനായിരുന്നു എത്രയോ തവണ ...അവള്‍ തന്നെ ഒരിക്കലും അറിയുന്നില്ല എന്നറിഞ്ഞിട്ടും .......
അവള്‍ക്കായി എത്രയോ പ്രാവശ്യം ..........ഈ വാകമരച്ചുവട്ടില്‍ ........ കാലം അവനില്‍ ഏറെ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു ....നൈര്‍മല്യത്തിന്റെവെളുപ്പു തലയില്‍ ചായിച്ചു .....
ഓര്‍മയുടെ താളുകളില്‍ നിന്നും കാലം എന്തൊക്കെയോ മായ്ച്ചു കളഞ്ഞിരിക്കുന്നു ....
ഓര്‍മയുടെ ഏടുകള്‍ അവന്‍ വീണ്ടും അടര്‍ത്തികൊണ്ടേയിരുന്നു ....
ഒടുവില്‍ കൂടുതല്‍ ശോഭയുള്ള ഓര്‍മയുടെ ഏടിനായി ........
നീണ്ട കാത്തിരിപ്പ്‌ ..... അത് തുടര്‍നുകൊന്റെയിരുന്നു ....
ഏന്നും ഇരുട്ടില്‍ എല്ലാം അലിയുന്ന ത്രിസന്ധ്യയില്‍ ആര്‍ക്കോ വേണ്ടിയുള്ള കാത്തിരുപ്പ്‌ ......
തീവണ്ടികളുടെ ചൂലംവിളികല്‍ക്കിടയിലും അവളുടെ ഒരു പിന്‍ വിളിക്കായി ....തുടര്‍നുകൊന്ടെയിരിക്കും...........
മരണം വരെ .............
ഒരു പിന്‍ വിളി കാതോര്‍ത്ത്‌ ...




























നിലാവുള്ള തണുത്ത രാത്രികളില്‍ ഞാന്‍ നിന്‍റെ വരവും കാത്തിരുന്നു . രാത്രി മഴയുടെ പിറുപിറുപ്പ്‌ അതിനിടയിലും ഞാന്‍ നിന്‍റെ സ്നേഹാര്‍ദ്രമായ ഒരു വിളിക്കായി കാതോര്‍ത്തിരുന്നു .നിനക്കു എന്നെ അറിയാം .ഞാന്‍ നിന്നെ എത്രമാത്രം സ്നേഹിക്കുന്നു എന്നും . പിന്നെ ..... പിന്നെ , എന്തിനാണ് നീ ഇങ്ങനെ ഒക്കെ .? എന്‍റെ സ്നേഹം കണ്ടില്ലെന്നു നടിക്കാന്‍ നിനക്കു കഴിയുമോ.?
എനിക്കുറപ്പുണ്ട് ഒരിക്കല്‍ നീ എന്‍റെ സ്നേഹം തിരിച്ചറിയും അപ്പോള്‍ നിനക്കു എന്‍റെ അടുത്ത് വരാതിരിക്കാന്‍ കഴിയില്ല ....
നിനക്കറിയാമോ ഞാന്‍ നിന്‍റെ വരവ് എത്രമാത്രം കൊതിക്കുന്നു എന്ന് .. നിന്‍റെ മടിയില്‍ തലച്ചയ്ച്ചുറങ്ങാന്‍..നിന്നിലലിയാന്‍ എന്‍റെ മനസ് വെമ്പുന്നത് നീ എന്തെ കാണാത്തത്...? ഒരുപക്ഷെ നീ എല്ലാം അറിഞ്ഞിട്ടും അറിഞ്ഞില്ല എന്ന് നടിക്കുന്നതാണോ .?
തണുപ്പുള്ള രാത്രികളില്‍ നിന്‍റെ സുഗന്തം നുകരാന്‍ ഞാന്‍ എത്രമാത്രം കൊതിക്കുന്നു എന്നോ.?
നീ എന്‍റെ മാത്രമായി മാറുന്ന ആ നിമിഷം...
അതിനുവേണ്ടി അതിനുവേണ്ടി മാത്രമാണ് ഞാന്‍ എന്നും ജീവികുന്നത്..
ഓരോ പുലരിയിലും നിന്‍റെ ഓര്‍മകളുമായി ഞാന്‍ ഉണരും.
നിനക്കായുള്ള ഈ കാത്തിരുപ്പ് , അത് എന്നെ ഭ്രാന്തനാക്കുന്നു .
നിന്‍റെ വരവിനായി ഞാന്‍ ഇനിയും കാത്തിരിക്കും ...
ഒരുവേള മനുഷ്യര്‍ നിന്നെ ഭീതിയോടെ വിളിക്കും "മരണം"
പക്ഷെ നിന്നെ ഞാന്‍ പ്രണയിക്കുന്നു. എനിക്കറിയാം..നിനക്കു വരാതിരിക്കാന്‍ കഴിയില്ല...
എന്‍റെ ആത്മാര്‍ത്ഥ പ്രണയം നിന്നക്ക് കാണില്ലെന്ന് നടിക്കുവാനും കഴിയില്ല..
ഞാന്‍ കാത്തിരിക്കും......
നീ എന്റെയാകുന്ന ആ നിമിഷത്തിനായി...
ആ നിമിഷത്തിന്റെ ഓര്‍മ്മയ്ക്കായി
നിനക്കായി ഞാന്‍ കുറിക്കുന്നത്....































ഓര്‍മ്മയുടെ വാതായനങ്ങള്‍ ആര്‍ക്കോ വേണ്ടി തുറന്നിട്ടിരുന്നു ...
ആര്‍ക്കുവേണ്ടി എന്നറിയില്ല.
ഒരു പക്ഷെ ആരും ഒരിക്കലും കടന്നുവരില്ലായിരിക്കാം...
എങ്കിലും ആര്‍ക്കോ വേണ്ടി ......
ആരെയോ പ്രതീക്ഷിച്ചു .....തുറന്നിട്ടിരിക്കുന്നു ...
ഒരുവേള എന്റെ മനസിലേക്ക് തന്നെ ഒരു തിരിഞ്ഞു നോട്ടം ..
മാറാലകെട്ടിയ മനസിന്‍ മച്ചില്‍ എവിടെയോ എന്തോ മറന്നുവച്ച ഒരു തോന്നല്‍ ...
ആര്‍ക്കുവേണ്ടിയും ഒന്നും ഇതുവരെ കരുതി വച്ചിട്ടില്ല ....
ഒരുപക്ഷെ ജീവിത യാത്രയില്‍ എവിടെയോ ഞാനറിയാതെ എനിക്ക് കൈമോശം വന്ന എന്തോ ഒന്നു ....
ചിലപ്പോള്‍ അതൊരു വളപ്പോട്ടാകം.. പെറ്റുപെരുകാനായി നോട്ടുപുസ്തകത്തില്‍ ഒളിപ്പിച്ചു വച്ച ഒരു മയില്‍ പീലി കണ്ണ് ആകാം .... കീശയില്‍ മറന്നിട്ട ഒരു മഞ്ചാടി കുരുവാകം . . . .
ഓര്‍മയിലെ സുന്ദരമായ ആ നിമിഷങ്ങള്‍...
തൊടിയിലെ തേന്മാവിലെമാമ്പഴം ...
എല്ലാം ...
മനസിന്റെ മചിലെവിടെയോ .....
ആര്‍ക്കോ വേണ്ടി .....
ഞാന്‍ അറിയാതെ തന്നെ .....
ആരെയോ കത്ത് കിടക്കുന്നു ...........
സഖി ....
ഒരുപക്ഷെ അത് നിനക്കുവേണ്ടിയാം ......
ഒരു തിരിച്ചു വരവിന് വേണ്ടി ...............























അടര്‍ന്നു വീഴാത്ത കണ്ണീര്‍ക്കണം .....
ആത്മാവില്‍ ഒരായിരം തേങ്ങലുകള്‍ ഒരുമിച്ചുണര്‍ന്നു.
എവിടെയോ എന്തെല്ലാമോ നഷ്ട്ടപ്പെട്ട ....
ശൂന്യതയുടെ വിര്‍പ്പുമുട്ടല്‍ ..
എനിക്കുപോലും ഞാന്‍ ഒന്നുമല്ല എന്നറിടുമ്പോള്‍ എന്‍റെ മനസിലെ മോഹങ്ങള്‍ ഓര്‍മയിലെ ഇനിയും കെട്ടടങ്ങാത്ത തീക്കനലുകളില്‍ വെന്തെരിക്കാന്‍ ഞാന്‍ മനസാ തയ്യാറെടുക്കുമ്പോള്‍ ......
ഇനിയും മരിക്കാത്ത ഓര്‍മകള്‍ ആ തീയില്‍ വെന്തെരിക്കാന്‍ ഞാന്‍ ഒരുങ്ങുമ്പോള്‍ ...
ഒരിക്കലെങ്കിലും സഖി നിന്‍റെ കണ്‍കോണില്‍ ഒരുതുള്ളി കണ്ണുനീര്‍ ..അടര്‍നുവീഴത്തെ നീ കത്ത് സൂക്ഷിക്കുമോ.?
എനിക്കായി ...??



എന്‍റെ കുട്ടിക്കാലം , എന്നും ഓര്‍മയില്‍ ഒരു മധുരസ്വപ്നമായി കുടികൊള്ളുന്ന ആ സുന്ദര കാലം.
കണ്ണാരം പോത്തിക്കളിച്ചും , മണ്ണപ്പം ചുട്ടതും , പ്ലാവിലയില്‍ വിളമ്പി വയറുനിറച്ച് കഴിച്ചതും. കാലില്‍ കല്ലുകൊണ്ട് മുറിഞ്ഞപ്പോള്‍ കമ്മുനിസ്റ്റ്‌ പച്ച പിഴിഞ്ഞോഴിച്ചതും, മുറ്റത്തെ ചാമ്പ മരത്തിന്‍ ചുവട്ടില്‍ വഴി വെട്ടി കളിച്ചതും എല്ലാം , എല്ലാം എന്നെന്‍റെ ഓര്‍മയില്‍ ഓടിയെത്തി. ഞാന്‍ എന്ന് പോന്നു കുഞ്ഞിന്‍റെ കുറെ നേരം ചിലവഴിച്ചപ്പോള്‍.


ഇന്നത്തെ ബാല്യം കൊണ്ക്രീറ്റ്‌ വനങ്ങള്‍ തീര്‍ത്ത മതില്‍ കെട്ടുകളില്‍ തളക്കപ്പെടുന്നു. കാവും ആല്‍ത്തറയും , മാവും മാമ്പൂവും എല്ലാം ഇവര്‍ക്ക്‌ എന്ന് അന്ന്യമായിരിക്കുന്നു. അന്നരക്കന്നനും തേന്‍ മാവും , മാമ്പഴവും എല്ലാം ഇന്നത്തെ ബാല്യത്തിനു വെറും ഓര്‍മകള്‍ അല്ല പാടത്തില്‍ മാത്രം കണ്ട ഓര്‍മ മാത്രം.

ഇന്നത്തെ കുരുന്നുകാലുകള്‍ മണ്ണില്‍ ചവിട്ടിയിട്ടില്ല. അവരെ കോണ്ക്രീറ്റ് ഓടുകള്‍ വിരിച്ച മുറ്റത്ത്‌ പരിമിത സമയത്തേക്ക് വെളിച്ചം കാണാന്‍ അവസരം നല്‍കുന്നു. ഇതും ഒരു ബാല്യമോ ?

പാടവും പറമ്പും , കൈതയും എല്ലാം ഇന്നത്തെ ബാല്ല്യത്തിനു അന്ന്യമായിരിക്കുന്നു.എന്‍റെ പോന്നു (അക്ഷര) നീ ഭാഗ്യവതിയാണ് കുട്ടി നിനക്ക് ഇപ്പോഴും പാടത്തും , മണ്ണിലും കളിയ്ക്കാന്‍ നിന്‍റെ അച്ഛന്‍ നിന്നെ വിടുന്നല്ലോ...
ഇന്നത്തെ ബാല്യങ്ങളില്‍ ഇങ്ങനെ വളരെ കുറച്ചേ ഉള്ളല്ലോ....

ഞാന്‍ ഈതോക്കെയോ വഴിയിലൂടെ പോയി ......
എന്‍റെ കുട്ടിക്കാലം ഒരിക്കല്‍ കൂടി അതെനിക്ക് കിട്ടുമോ.?
ഒരിക്കലും ഇല്ല. പഷേ എനിക്ക് ഓര്‍മയില്‍ എന്നും താലോളിക്കാം....
സുന്ദരമായ എന്‍റെ കുട്ടിക്കാലം മണ്ണില്‍ ക്കളിച്ചും , മരത്തില്‍കയറിയും ഉരുണ്ടുവീനും മുട്ടുപോട്ടിയും ......
അങ്ങനെ ഒരായിരം ഓര്‍മകള്‍ .......

എന്‍റെ ഓര്‍മ്മതൂവളിലേക്ക് ഒരേട്‌കൂടി .......

Newer Posts Older Posts Home

Blogger Template by Blogcrowds