മൂന്നാര്‍ അതായിരുന്നു ഞങ്ങളുടെ ലക്‌ഷ്യം
മഴ നനഞ്ഞുള്ള ബൈക്കുയാത്ര.. ഞങ്ങള്‍ അജ്ജുപേര്‍ രണ്ടു ബൈക്കില്‍ . പുലര്‍ചെ തന്നെ പുറപ്പെട്ടു. വഴി നീളെ നനുത്ത മഴ.. മഴകോട്ടുണ്ടെങ്കിലും ചെറുതായി നനയുന്നുണ്ടായിരുന്നു. നനുത്ത മഴത്തുള്ളികള്‍ മുഖത്തേക്കു പതിക്കുന്നുണ്ടായിരുന്നു മനസിനെ കുളിരണിയിചുകൊണ്ട്.
ഏകദേശം മൂന്നു മണിക്കൂര്‍ ബൈക്കൊടിചുകാണും.. സുന്ദരമായ തേയില ത്തോട്ടത്തിലൂടെയുള്ള യാത്ര. മാഞ്ഞിന്‍പുതപ്പണിഞ്ഞ മലനിരകള്‍കടന്ന് മൂന്നാറിന്റെ
വശ്യമായ സൌന്ദര്യം നുകര്‍ന്നുകൊണ്ട് ഞങ്ങളുടെ യാത്ര ...
വഴിനീളെ ക്യാരറ്റും മാങ്ങയും, ചോളവും എല്ലാം കഴിചുകൊണ്ടുള്ള യാത്ര... ഇനി ഒരിക്കലും അത്തരത്തിലുള്ള ഒരു യാത്ര ഉണ്ടാവില്ല, കാരണം ഇന്ന് ഷിബുക്കള്‍ ഞങ്ങളൊടൊപ്പം ഇല്ല്ല...
ദേവകള്‍ക്ക് അസൂയതോന്നിയിട്ടാവം ഞങ്ങളുടെ ഹ്രദയത്തില്‍നിന്നും പറിചെടുത്തുകൊണ്ടുപോയതു...
ആ മുറിവ് ഒരിക്കലും മായുകയില്ല...
അതിനാല്‍തന്നെ ഇനി ഉണ്ടാവില്ല അത്തരം ഒരു യാത്ര.
ഇപ്പൊള്‍ മൂന്നുവര്‍ഷം കഴിഞ്ഞിരിക്കുന്നു ...നാളെ 19/09 ഷിബുക്കളുടെ ജന്മദിനമാണ്...ഓര്‍മകള്‍ മനസില്‍ മരിക്കാതെ കിടക്കുന്നു.
ഞങ്ങളുടെ ഷിബുക്കള്‍ ഇല്ല ഒരിക്കലും മറക്കില്ല, മറക്കാന്‍ കഴിയില്ല...
മരണം വരെ ...മരിക്കാത്ത ഓര്‍മകളുമായി ഞങ്ങളും ....
ഒരുപക്ഷെ ഷിബുക്കള്‍ എല്ലാം കാണുന്നുണ്ടാവും..
ത്തീരാത്ത കണ്ണുനീരുമായി പ്രിയ സുഹ്രുത്തുക്കള്‍....
Labels: യാത്രാ വിവരണം
0 Comments:
Subscribe to:
Post Comments (Atom)