"ഹൃദയം തകര്‍ന്നാണ് മരിച്ചത്
മരിച്ചതല്ല ഹൃദയം തകര്ന്നതുമല്ല
ഹൃദയം പറിച്ചുകൊണ്ടാണ് പോയത്"
നാടുമുഴുവന്‍ അലഞ്ഞു ക്ഷീണിച്ചു ഒടുവില്‍ കിട്ടിയ ഭക്ഷണവുമായി വന്നതാണ്
ഒന്നേ നോക്കിയുള്ളൂ പിന്നെ നോക്കാന്‍ കഴിഞ്ഞില്ല
ഉള്ളിലേക്കെടുത്ത ശ്വാസം
പുറത്തേക്കുവന്നില്ല അതിനുമുന്‍പെ തകര്‍ന്നിരുന്നു ആ മാതൃ ഹൃദയം .
ചോരയുടെ മണംപിടിച്ചെത്തിയ കൂനനുറുബുപോലും
ഹൃദയ രക്തത്തിന്‍ ചൂടിനാല്‍ അടുക്കാനാവാതെ നിന്നുപോയി
മൃദയം തകര്ന്നിട്ടും ഇനിയും തന്റെ കുഞ്ഞു ജീവിക്കും എന്നപ്രതീക്ഷയില്‍
പകരാനായി കരുതിവച്ച മാതൃ ഹൃദയത്തിലെ ചൂട് ...
'കറുത്ത കാക്ക ' തന്‍ കുരുന്നു കുഞ്ഞിന്റെ
കുരുന്നിളം ജീവന്‍ കൊത്തിയെടുക്കുന്നു...
കരള്‍ പിളര്ന്നവള്‍ കരഞ്ഞുകൊണ്ടിതാ
കുഴഞ്ഞു വീണുപോയ് തകര്‍ന്ന ഹൃത്തുമായ്
ഒലിച്ചിറങ്ങുന്ന ഹൃദയ രക്തത്തില്‍
കുളിചൊരാ കുരുവി തള്ളകിടപ്പതു
സഹിക്കുകില്ലൊരു കഠിന ഹൃദയര്‍ക്കും.
തിരിച്ചു കൂനനും പോകാനോരുങ്ങവേ
പറന്നടുതിതാ 'കറുത്ത കാക്കയും'
തടുത്തു നിര്‍ത്തുവാന്‍ കഴിവതില്ലാതെ
പകച്ചു നിന്നിതാ കറുത്ത കൂനനും .
കറുത്ത കരളിന്‍ ഇരുളിന്‍ മറവതില്‍
മനുഷ്യര്‍ കാണില്ല മാതൃ ഹൃദയവും
ഒലിച്ചിറങ്ങിയീ മണ്ണീല്‍ പടരുന്ന
അമ്മതന്‍ ഹൃത്തിലെ 'വെളുത്ത രക്തവും'.
അമ്മതന്‍ ഹൃത്തിലെ 'വെളുത്ത രക്തവും'.
Labels: കവിത
6 Comments:
Subscribe to:
Post Comments (Atom)
മനുഷ്യര്‍ കാണില്ല മാതൃ ഹൃദയവും
ഒലിച്ചിറങ്ങിയീ മണ്ണീല്‍ പടരുന്ന അമ്മതന്‍ ഹൃത്തിലെ 'വെളുത്ത രക്തവും'. ".....പോരട്ടെ ഇങ്ങനെ ഓരോരോ ഭാവനകളും ......കൊള്ളാം ട്ടോ ...നന്നായി എഴുതുക ...