പാലുടല്‍ നഗ്നമായ് പാരില്‍ കിടക്കുന്നു
ദേഹിയെ വിട്ടിട്ടും പോകുവാനാവാതെ
കാവലായ് നില്‍ക്കുന്നതീയാത്മാവ്..
ദേഹിയെ വിട്ടെന്നാല്‍ ദേവനെ പൂകണം
ആത്മനിയമം മറന്നൊരീയാത്മാവും
ദേഹിക്കുകാവലായ് നിന്നിടുന്നു.
കാലനുമാകില്ല കാട്ടുവാനിങ്ങനെ
കരളുപിളരുന്ന കാഴ്ചകണ്ടാല്‍...
കാലത്തു പുസ്തകം തൂക്കിയിറങ്ങിയീ
പതിനൊന്നുകാരിയാം പെണ്‍കിടവ്
പത്തുപതിനഞ്ചു മാനുഷക്കോലങ്ങള്‍
നിഷ്ഠൂരമായിട്ടു പൈതലിന്‍ മേനിയീല്‍
പൈശാചികമാം നൃത്തം നടത്തി
മുല്ലപ്പൂമൊട്ടുകള്‍ തോല്‍ക്കും മുലകള്‍
ശൂര്‍പ്പണഘയേപ്പോല്‍ മുറിച്ചുമാറ്റാന്‍
വാളുകള്‍കിട്ടാംഞ്ഞു ദംഷ്രകള്‍ നീട്ടി
കടിച്ചുപറിച്ചിട്ടുംകാമമടങ്ങാഞ്ഞു
കുരുന്നിളം ജീവനും കാര്‍ന്നെടുത്തു.
നായാട്ടുനായ്ക്കളും നാണിച്ചുപോകും
നരാധമന്മാരുടെ ചെയ്തികണ്ടാല്‍.
ജീവന്‍ വെടിഞ്ഞോരു മേനിയെപ്പൊലും
വെരുതേവിടില്ലീ മൃഗതുല്യ മാനുഷര്‍
കൈവിട്ടദേഹിക്കു പിന്നെയും കാവലായ്
കൈവിടാതാത്മവു കൂടെയിരുന്നിതാ
തന്നാല്‍ കഴിഞ്ഞെന്നാല്‍ കാത്തിടാന്‍ മേനിയെ
Labels: കവിത
എന്തിനാ മാഷേ ഈ വേഡ് വെരി