വീണ്ടുമൊരു ക്രിസ്തുമസ് കാലം കൂടി വരവായി
മനസില്‍ സ്നേഹത്തിന്റെ , സമാധാനത്തിന്റെ
പുതുനാമ്പുകള്‍ ... എല്ലാവര്‍ക്കും എന്റെ സ്നേഹം നിറഞ്ഞ
ക്രിസ്തുമസ് ആശംസകള്‍..

ക്രിസ്തുമസും ബുഷും !!!

ഇത് എന്റെ ഒരു പഴയ ക്രിസ്തുമസ് ഓര്‍മ്മ
ഇന്നിപ്പോള്‍ പത്തുവര്‍ഷം കഴിഞ്ഞിരിക്കുന്നു ഈ സംഭവം നടന്നിട്ട്
1999 ലെ ക്രിസ്തുമസ് കാലം ..
അന്നു ഞാന്‍ ഒന്‍പതാംക്ലാസില്‍ പഠിക്കുന്നസമയം
ഞങ്ങള്‍ എല്ലാവര്‍ഷവും ക്രിസ്തുമസ് കരോളിനു പോകാറുണ്ടായിരുന്നു
എല്ലാവീട്ടിലും ഞങ്ങളെക്കാത്ത് കുറേ പടക്കവും ഉണ്ടാവും 
എല്ലാവരും പടക്കം പൊട്ടിക്കാനുള്ളതിരക്കിടലായിരിക്കും..
ഇത്തവണ ഞാനായിരുന്നു ക്രിസ്തുമസ് പപ്പ ..
നല്ല ചുവന്ന കുപ്പായവുമിട്ട് വയറ്റില്‍ ഒരു ചെറിയ തലയിണയും വച്ചുകെട്ടി
ഒരു വടിയും  പിടിച്ച് നീളന്‍ താടുയുമൊക്കെയായി അങ്ങനെ നടക്കും..
എല്ലാവരും എല്ലാവീട്ടില്‍നിന്നും പടക്കം പൊട്ടിക്കും , പക്ഷെ എനിക്കു മാത്രം ആരും തരില്ല 
കാരണം ഞാന്‍ ക്രിസ്തുമസ് പപ്പയല്ലേ...
പക്ഷെ എനിക്കണെങ്കില്‍ പടക്കം പൊട്ടിക്കണം എന്ന കലശലായ ആഗ്രഹവും..
അങ്ങനെ  ഞാന്‍ ആരും കാണാതെ ഒരു പടക്കം കൈക്കലാക്കി...
ഞാന്‍ അതുപൊട്ടിക്കാനായി ഞങ്ങളുടെ കൈയ്യില്‍ ഉണ്ടായിരുന്ന ഒരു ചൂട്ടിന്റെ നേരെപിടിച്ചു
പെട്ടന്ന് എവിടെനിന്നീന്നറിയില്ല ഒരു തീയാ‍ളി ..ആരൊക്കെയൊ എന്നെ പെട്ടന്നു പിടിച്ചു മാ‍റ്റി 
കുറേനേരത്തെ കനത്ത നിശബ്ദത അതിനൊടുവിലെ വലിയ പൊട്ടിച്ചിരി 
എനിക്കൊന്നും മനസിലായില്ല..
എല്ലാവരും എന്നെനോക്കിത്തന്നെയാണു ചിരിക്കുന്നതുതാനും 
പിന്നീടുള്ള വീടുകളിലൊന്നും ക്രിസ്തുമസ് പപ്പക്കു ഡാന്‍സുകളിക്കേണ്ടിവന്നില്ല 
ആളുകളെ ചിരിപ്പിക്കാന്‍ , എല്ലാവരും ക്രിസ്തുമസ് പപ്പയെ കാണ്ടാല്‍ത്തന്നെ ചിരിച്ചുതുടങ്ങും..

എല്ലാം കഴിഞ്ഞു ഞാന്‍ വീട്ടില്‍ വന്നു ഞാന്‍ ക്രിസ്തുമസ് പപ്പയുടെ മുഖമ്മൂടിയൊന്നീടുത്തുനോക്കി 

എനിക്കുചിരിയടക്കാന്‍ കഴിഞ്ഞില്ല 
നല്ല വെള്ള നീളന്‍ താടിക്കുപകരം നല്ല ക്ലീന്‍ ഷേവ് ചെയ്ത മുഖം ...
ശരിക്കും മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബുഷിന്റേതുപോലെ...




കാലംതലയില്‍ വെള്ളച്ചായം തേയ്ചുകൊണ്ടിരുന്നപ്പോഴും
അവള്‍ തിരഞ്ഞുകൊണ്ടിരുന്നത് 
കിടക്കയില്‍ എന്നോ തനിക്കുകൈമോശംവന്ന
ഒരുതുള്ളി കണ്ണുനീരായിരുന്നു.
ജീവിതത്തിന്റെ ഇഴകള്‍കീറിനോക്കിയപ്പോള്‍
കിട്ടിയതാകട്ടെ 
ജീവിതത്തിലേക്ക് എന്നേ 
അലിഞ്ഞുപോയിരുന്ന കണ്ണൂനീരിന്റെ ഉപ്പും 



കാലന്തരത്തില്‍ കിളിര്‍ത്തു
കാലഭേതങ്ങളില്‍താന്‍ വളര്‍ന്നു
കാറ്റത്തുകൊഴിയാതെ കാലം
കാത്തന്നു കൈകളില്‍താങ്ങി.
കാലാളുവന്നങ്ങുവെട്ടി 
കാലപുരിക്കങ്ങയച്ചു.
കാറ്റീകഥയേറ്റുപാടി
കാലന്‍ കാലമേതാണെന്നറിഞ്ഞു
കല്‍ക്കി കലികാലയവതാരമായി
കലിയുഗവാതില്‍ തുറന്നു, കല്‍ക്കി
കപടാവതാരങ്ങളെക്കണ്ടു ഞെട്ടി
കാലൊന്നുമുന്‍പോട്ടുവെക്കാന്‍
കഴിയാതെ കല്‍ക്കിയൊവെംബി
കാ‍ലന്റെ സന്നിധേവന്നൂ
കാലന്‍ കരിബോത്തുമേലെ
കലിയുഗംതീര്‍ക്കുവാന്‍ വന്നു 
കാത്തില്ല കൈകളില്‍ കാലം.
കരിയിലയായിവീണിതാ മണ്ണില്‍
കത്തിയമര്‍ന്നൊരാജീവന്‍ 
കരിയായി മണ്ണില്‍ ലയിച്ചു..

ഒരേയൊരു സ്ത്രീയുടെമുന്‍പിലേ
ഞാന്‍ കരഞ്ഞിട്ടുള്ളൂ
അവള്‍ എന്റെ അമ്മയായിരുന്നു.
അതും അമ്മിഞ്ഞക്കുവെണ്ടിയായിരുന്നു
ഇനിയൊരിക്കലും ഒരു സ്ത്രീയുടെമുന്‍പിലും 
ഞാന്‍ കരയുകയില്ല, കാരണം
അമ്മിഞ്ഞയുണ്ണല്‍
ഞാന്‍ എന്നേ നിര്‍ത്തിയിരുന്നു
എനിക്കുമതിയായിട്ടായിരുന്നില്ല
അമ്മിഞ്ഞനുണഞ്ഞ നാവിലേക്ക്
ചെന്നിനായകത്തിന്റെ കൈപ്പുകയറിയ
അന്നുഞാന്‍ അവസാനിപ്പിച്ചതാണ്.
മനസില്‍ മധുരമായിരുന്നു എന്നും 
അമ്മിഞ്ഞയുണ്ട ഓര്‍മ്മകള്‍
ആ ചെറുമധുരത്തിലലിഞ്ഞ്
ഇന്നും ഞാന്‍ നിര്‍വൃതിയടയാറുണ്ട്
ഇനിയില്ല ഒരു തിരിഞ്ഞുനോട്ടം 
പൊയ്പ്പൊയ നിമിഷങ്ങള്‍ 
നിറഞ്ഞമിഴിയിലൂ‍ടെ കാണാന്‍ 
എനിക്കാവില്ല..
ഇനി ഞാന്‍ കരയുകയില്ല
എനിക്കുവേണ്ടിപ്പൊലും







Newer Posts Older Posts Home

Blogger Template by Blogcrowds