ഒരേയൊരു സ്ത്രീയുടെമുന്‍പിലേ
ഞാന്‍ കരഞ്ഞിട്ടുള്ളൂ
അവള്‍ എന്റെ അമ്മയായിരുന്നു.
അതും അമ്മിഞ്ഞക്കുവെണ്ടിയായിരുന്നു
ഇനിയൊരിക്കലും ഒരു സ്ത്രീയുടെമുന്‍പിലും
ഞാന്‍ കരയുകയില്ല, കാരണം
അമ്മിഞ്ഞയുണ്ണല്‍
ഞാന്‍ എന്നേ നിര്‍ത്തിയിരുന്നു
എനിക്കുമതിയായിട്ടായിരുന്നില്ല
അമ്മിഞ്ഞനുണഞ്ഞ നാവിലേക്ക്
ചെന്നിനായകത്തിന്റെ കൈപ്പുകയറിയ
അന്നുഞാന്‍ അവസാനിപ്പിച്ചതാണ്.
മനസില്‍ മധുരമായിരുന്നു എന്നും
അമ്മിഞ്ഞയുണ്ട ഓര്‍മ്മകള്‍
ആ ചെറുമധുരത്തിലലിഞ്ഞ്
ഇന്നും ഞാന്‍ നിര്‍വൃതിയടയാറുണ്ട്
ഇനിയില്ല ഒരു തിരിഞ്ഞുനോട്ടം
പൊയ്പ്പൊയ നിമിഷങ്ങള്‍
നിറഞ്ഞമിഴിയിലൂടെ കാണാന്‍
എനിക്കാവില്ല..
ഇനി ഞാന്‍ കരയുകയില്ല
എനിക്കുവേണ്ടിപ്പൊലും
Labels: കവിത
0 Comments:
Subscribe to:
Post Comments (Atom)