കാലന്തരത്തില്‍ കിളിര്‍ത്തു
കാലഭേതങ്ങളില്‍താന്‍ വളര്‍ന്നു
കാറ്റത്തുകൊഴിയാതെ കാലം
കാത്തന്നു കൈകളില്‍താങ്ങി.
കാലാളുവന്നങ്ങുവെട്ടി
കാലപുരിക്കങ്ങയച്ചു.
കാറ്റീകഥയേറ്റുപാടി
കാലന്‍ കാലമേതാണെന്നറിഞ്ഞു
കല്‍ക്കി കലികാലയവതാരമായി
കലിയുഗവാതില്‍ തുറന്നു, കല്‍ക്കി
കപടാവതാരങ്ങളെക്കണ്ടു ഞെട്ടി
കാലൊന്നുമുന്‍പോട്ടുവെക്കാന്‍
കഴിയാതെ കല്‍ക്കിയൊവെംബി
കാലന്റെ സന്നിധേവന്നൂ
കാലന്‍ കരിബോത്തുമേലെ
കലിയുഗംതീര്‍ക്കുവാന്‍ വന്നു
കാത്തില്ല കൈകളില്‍ കാലം.
കരിയിലയായിവീണിതാ മണ്ണില്‍
കത്തിയമര്‍ന്നൊരാജീവന്‍
കരിയായി മണ്ണില്‍ ലയിച്ചു..
Labels: കവിത
1 Comment:
Subscribe to:
Post Comments (Atom)
തുടരട്ടെ, ആ തൂലികയില്‍ നിന്ന് ഇനിയും നല്ല വരികള്‍....
സ്നേഹാശംസകളോടെ
എല്ലാവരുടെയും
ഇസഹാഖ് ഈശ്വരമംഗലം.