പലനീര്‍കണങ്ങള്‍തന്‍
ഇഴചേര്‍ന്നുകഴിയുമ്പോള്‍
പ്രകൃതിയുടെ കണ്‍കള്‍
‍ജലാര്‍ദ്രമായ്മാറിടും.
ജലകണികയിഴചേര്‍ന്നു

മഴയായിമാറിടും.
മഴമണികളീഴചേര്‍ന്നു

കാട്ടരുവിയായിടും.
കാട്ടരുവിയിഴചേര്‍ന്നു
പുഴയായിമാറിടും.
പിന്നെ,
കടലമ്മമടിനോക്കി
യോടിത്തുടങ്ങിടും
ഒടുവിലാനെഞ്ചില്‍
ലയിച്ചുതീരുംവരെ.

പ്രകൃതിയുടെ രോദനം
മഴയായിമാറിടും
പക്ഷെ,
കാട്ടരുവി കരയില്ല
കളകളംപാടി
കരച്ചില്‍ മറച്ചിടും.

കരളിന്റെയുള്ളിലായ്
 കരയുമീഞാനും
കൂരിരിള്‍തീര്‍ക്കും
മറവതിന്‍പിന്നിലായ്.
കരളുപിടഞ്ഞാലും
ജീവന്‍ വെടിഞ്ഞാലും
കരളിന്റെയുള്ളിലെന്‍  
കുഞ്ഞനുജതിനീ
കരയാതിരിക്കാന്‍
 കരഞ്ഞിടാമോരുജന്മം
കണ്ണുനീര്‍വാര്‍ക്കാതെ.
കാലവും കാലാളും
കാപട്യംമായാലും ,
കരളിന്റെയുള്ളിലെന്‍
കുഞ്ഞനുജത്തി നീ.
നീയെന്റെ കരളിന്റെ
യുള്ളീലായുണ്ടാകു-
മെന്‍ജീവനോടിയൊടുവിലീ
ജീവിത(മരണ)കടലിന്റെ
യുള്ളില്‍ ലയിച്ചുതീരുംവരെ

7 Comments:

  1. old malayalam songs said...
    നന്നായിരിക്കുന്നു ഈ കുഞ്ഞനുജത്തിയോടുള്ള ഈ ആത്മനൊമ്പരം ...
    Jyothi Sanjeev : said...
    nannaayitund albin :)
    Unknown said...
    supera ketto
    Unknown said...
    നിശാഗന്ധി ..
    നന്ദി .. നിങ്ങളുടെപ്രൊത്സാഹനങ്ങളാണ് എന്നെ ഇനിയും എഴുതാന്‍ പ്രേരിപ്പിക്കുന്നത്...
    Unknown said...
    ശ്രീ,
    ഓര്‍മ്മത്തൂവല്‍ വായിക്കുന്നു എന്നറിഞ്ഞതില്‍ വളരെ സന്തോഷം. തുടര്‍ന്നും അഭിപ്രയങ്ങള്‍ പ്രതീക്ഷിക്കുന്നു ..

    നന്ദി..
    Unknown said...
    Jyothi Sanjeev

    വളരെ സന്തോഷം വായിച്ചു എന്നറിഞ്ഞതില്‍
    തുടര്‍ന്നും വായിക്കുമല്ലോ..

    ഓരായിരം നന്ദി
    Unknown said...
    kinan


    നന്ദി ..
    തുടര്‍ന്നും അഭിപ്രായങ്ങള്‍ അറിയിക്കുക

Post a Comment



Newer Post Older Post Home

Blogger Template by Blogcrowds