ആത്മരക്ഷ

ഇന്നെനിക്കെന്‍‌‌ദേഹം തലകീഴായ് കുരിശില്‍തറക്കണം
പിന്നെയാകുന്നിന്‍ ചെരുവില്‍ തൂക്കിനിറുത്തണം.
കാലക്കഴുകനാല്‍ കരളുകൊത്തിക്കണം
കരളില്‍നിന്നുതിരുന്നരുധിരത്തിലിരതേടാന്‍
കൂനനുറുംബിന്റെ കൂട്ടംവരുത്തണം.
കരളികഷണങ്ങള്‍ നക്കിത്തുടക്കുവാന്‍
കാട്ടുചെന്നായ്ക്കളെ മാ‍ടിവിളിക്കണം.
ഇനി ബാക്കിയാവുന്നോരെല്ലിന്‍കഷണങ്ങള്‍
കാലക്കനലിന്‍മേല്‍ ച്ചുട്ടെടുത്തീടണം
പിന്നെ അന്നമില്ലാതവര്‍ക്കായി ഒരുനേരമെങ്കിലും
വിളംബിക്കൊടുക്കണം.
ഇത് ഇന്നുഞ്ഞാന്‍ അര്‍ഹിച്ച ശിക്ഷ
ആത്മാവ് ഇചിച്ച രക്ഷ.

4 Comments:

  1. ശ്രീ said...
    കൊള്ളാമ്
    Unknown said...
    പ്രിയ ആല്‍ബിന്‍ , കവിത വായിച്ചു . എന്താണ് അഭിപ്രായം പറയേണ്ടതെന്ന് അറിയില്ല. മനസ്സിനെ സ്പര്‍ശിച്ചു എന്ന് മാത്രം പറഞ്ഞു വയ്ക്കട്ടെ....
    Unknown said...
    പ്രിയ സുഹൃത്ത് ശ്രീ കെ.പി.സുകുമാരന്‍ താങ്കളുടെ വിലയേറിയ അഭിപ്രായത്തിന് ഒരായിരം നന്ദി . തുടര്‍ന്നും വായിക്കുമല്ലോ
    Unknown said...
    നന്ദി ശ്രീ ...

Post a Comment



Newer Post Older Post Home

Blogger Template by Blogcrowds