Labels: കവിത
കരള്‍ഭിത്തിയില്‍ കാലംകോറിയിട്ടചിത്രങ്ങള്‍
Labels: കവിത
കൈവിട്ടുപോയ *വട്ടോനാണെന്‍ഭൂതകാലം.
കരള്‍നിറയെതട്ടിത്തെറിപ്പിച്ചദു:ഖത്തിന്‍ചെളിയും
കഴുകിക്കളഞ്ഞതെളിനീരിന്‍സന്തോഷവും
കനല്‍കോരിയിട്ടപ്രണയിനിയുടെചുംബനങ്ങളും
കവിലൂടൊലിച്ചിറങ്ങിയരണ്ടുതുള്ളി-
കണ്ണീരിലൊതുങ്ങിയകാപട്യസ്നേഹവും
കരകയറാന്‍സൌഹൃദത്തിന്‍മന്ത്രികമരുന്നുമദ്യവും
കൊഴിഞ്ഞുവീണവസന്തപുഷ്പങ്ങളെ -
കരിയിച്ചുണക്കിയ ഗ്രീഷ്മവും
കിളിര്‍നാമ്പുകളുടെപ്രതീക്ഷതന്‍കരള്‍കുളിര്‍പ്പിച്ചവര്‍ഷവും
കലക്കിമറിച്ചജീവിതസാഗരത്തിന്‍കാരണമായഋതുക്കളും
കാലംതെറ്റിയമഴയിലൂടൊലിച്ചുപോയയെന്‍കളിവള്ളവും.
കുശുത്തുപോയകുളമാവിന്‍ചോട്ടിലിരുന്നപ്പോള്‍
കുരുക്കഴിഞ്ഞതാണീ ഭൂതകാലചിത്രം.
*വട്ടോന്‍ - ഒരിനം മത്സ്യം
www.kanikkonna.com മലയാളിയുടെ മനസ്സിന്‍റെ ഗൃഹാതുരത
Labels: കവിത
കശാപ്പുശാലയില്
ഇറച്ചിയാവാനെത്തിയവള്‍
മരണനാഴികയ്ക്കായി
നിമിഷങ്ങള്‍തിന്നുന്നവര്‍ക്കിടയില്‍
കശാപ്പുമൃഗമായവള്‍
ഇനി
മൂര്‍ച്ചനോക്കി
കൂര്‍ത്തനഖങ്ങളില്‍ കോര്‍ത്തു
ചുണ്ടിലുടക്കിയ
കരളിന്റെകഷണങ്ങളായി.
കൃഷ്ണമണികളിലൂടെ.
ഉപ'ഭോഗ'വസ്തുവായി
തെരുവില്‍വിറങ്ങലിച്ചജഡമായി.
ഇവളെ.....
ഇനിയുംവിളിക്കണോ അഭിസാരികയെന്ന്.
Labels: കവിത
ഇനിയെനിക്കുറങ്ങാന്‍പൂമെത്തയില്ല
സഖീ നിനക്കുപകരാന്‍നെഞ്ചിലെചൂടും.
ഇവിടെയെന്‍കര്‍മ്മപാപം
തലയ്ക്കലെരിയുന്നയീമുറിതേങ്ങയില്‍കത്തിയമരുവാന്‍
തണുത്തുവിറങ്ങലിച്ചജഡമായി ഞാന്‍കാത്തുകിടക്കുന്നു.
എരിയുന്നതിരിനാളത്തിലെനിക്കായോരീയല്‍
ആത്മാഹൂതിനടത്തുന്നത് എന്നേക്കുമായടഞ്ഞ
കണ്‍കളാല്‍ ഞാന്‍കണ്‍നിറയെക്കണ്ടു.
ഇനിയെത്രനേരം ? ഈ തണുപ്പത്തിങ്ങനെ.
എനിക്കായുള്ളമഞ്ചല്‍
വെള്ളപുതച്ചശരീരതിനായിവെമ്പുന്നു.
ഇനിയെനിക്കൊന്നു തീകായണം.
ദര്‍ഭമോതിരമിട്ടവിരലാലെന്‍കണ്മണി-
യെനിക്കായുരുവിടുന്ന മന്ത്രംകേള്‍ക്കണം.
അവനെനിക്കായോഴുക്കുന്നതീര്‍ത്ഥത്തില്‍
കണ്ണീരിലെയുപ്പുകലരുന്നതുംകണ്ട്
പച്ചമാവിന്‍വിറകില്‍ബന്ധനസ്ഥനായിക്കിടക്കണം.
കാല്‍ക്കലെനിക്കായികൂട്ടിയതീക്കനല്‍-
ചവച്ചുതുപ്പുന്നപുകയെനിക്കിനിവഴികാട്ടി.
ഇനിയാണെന്‍പ്രയാണംതുടങ്ങുന്നത് .
ഈചിതയില്‍നിന്ന് .
(സമര്‍പ്പണം
അകാലത്തില്‍ ഞങ്ങളെവിട്ടുപിരിഞ്ഞ പ്രിയസുഹൃത്ത് ഉണ്ണികൃഷ്ണന്‍ ഡോക്ടര്‍ക്ക്
Dr.ഉണ്ണികൃഷ്ണന്‍ )
Labels: കവിത
കനിവാര്‍ന്ന കരളായിമാറുന്നനേരം,
കരിവിഷംചീറ്റുന്ന കരിനാഗവും
കനിവുള്ള നിനവായിമാറുന്നനേരം
മനസ്സില്‍തുളുമ്പുന്നമൃദുവാര്‍ന്നഭാവം
പുലര്‍മഞ്ഞിന്‍കുളിരാര്‍ന്ന മാതൃത്വഭാവം
Labels: കവിത
അണപൊട്ടിയോഴുകാന്‍വെമ്പും
കൈകുഞ്ഞിന്‍കണ്ണീരിനെ
മുഖംമൂടിവാങ്ങാമെന്ന
പൊയ്തടയണയാല്‍കേട്ടുമ്പോളെന്‍മുഖത്ത്
ഞാനറിയാതെകെട്ടിയതും ഒരു
"പൊയ്മുഖം"മൂടിയായിരുന്നില്ലേ ?.
Labels: കവിത
ഓര്‍മ്മയുടെഇടുങ്ങിയഊടുവഴികളില്‍
പരതികണ്ടെത്തിയ നിറംമങ്ങിയപഴയവളചില്ലിനു
എന്റെബാല്യകാലപ്രണയത്തിന്റെകൈത്തണ്ടയിലെ
രക്തത്തിന്റെ നിറവും മണവുമുണ്ടായിരുന്നു.
Labels: കവിത
Labels: കവിത
ഞാന്‍ കണ്ട ജീവിത വര്‍ണ്ണങ്ങളായിരം.
എല്ലാം ജീവിതതാളുകളിലെകീറത്തുണ്ടുകളുടെ അവ്യക്തകൊളാഷ് .
ബാല്യത്തിന്റെ പകുതിയുംപൊട്ടിയസ്ലേറ്റില്‍വരച്ചത്
കളിപ്പാട്ടങ്ങളുടെ മാസ്മരികവര്‍ണ്ണങ്ങളായിരുന്നില്ല,
കത്തുന്നവയറിന്‍വിശപ്പിന്റെവര്‍ണ്ണം.
കൌമാരത്തില്‍ പ്രണയിനിയുടെചുംബനചുവപ്പായിരുന്നില്ല ഞാന്‍കണ്ടവര്‍ണ്ണം,
പെറുക്കികൂട്ടിയതകരപ്പാട്ടയിലെ തുരുമ്പിന്‍ടെറ്റനസിന്റെമുഷിഞ്ഞനിറം.
യൌവ്വനത്തിലെവര്‍ണ്ണം പ്രതീക്ഷയുടെയായിരുന്നില്ല,
ഇല കൊഴിഞ്ഞശിശിരത്തിലെ നിരാശയുടെമാത്രം.
രാത്രിയുടെ കറുത്തവെളിച്ചത്തില്‍ ഇരുണ്ട ,
തെളിഞ്ഞമൂലകളില്‍ കണ്ടത് -
മാംസവില്‍പ്പനക്കാരുടെരതിവിരക്തിയുടെ 'കരിനീല'നിറം.
യുദ്ധംപുകയുന്ന പകയുടെനാട്ടില്‍കണ്ടത്
പൌത്രദു:ഖത്താല്‍പിടയുന്ന മാതാക്കളുടെകണ്ണീരിന്‍വര്‍ണ്ണം.
ഇനി കാണാനുള്ളത് -
ജീവിതക്യാന്‍വാസില്‍ ഇനിയുംവരക്കാനായ്
കണ്ണുനീരില്‍കുഴക്കുന്ന കൂട്ടുചായങ്ങളുടെ വര്‍ണ്ണമില്ലായ്മ.
Labels: കവിത