
പാലുടല്‍ നഗ്നമായ് പാരില്‍ കിടക്കുന്നു
ദേഹിയെ വിട്ടിട്ടും പോകുവാനാവാതെ
കാവലായ് നില്‍ക്കുന്നതീയാത്മാവ്..
ദേഹിയെ വിട്ടെന്നാല്‍ ദേവനെ പൂകണം
ആത്മനിയമം മറന്നൊരീയാത്മാവും
ദേഹിക്കുകാവലായ് നിന്നിടുന്നു.
കാലനുമാകില്ല കാട്ടുവാനിങ്ങനെ
കരളുപിളരുന്ന കാഴ്ചകണ്ടാല്‍...
കാലത്തു പുസ്തകം തൂക്കിയിറങ്ങിയീ
പതിനൊന്നുകാരിയാം പെണ്‍കിടവ്
പത്തുപതിനഞ്ചു മാനുഷക്കോലങ്ങള്‍
നിഷ്ഠൂരമായിട്ടു പൈതലിന്‍ മേനിയീല്‍
പൈശാചികമാം നൃത്തം നടത്തി
മുല്ലപ്പൂമൊട്ടുകള്‍ തോല്‍ക്കും മുലകള്‍
ശൂര്‍പ്പണഘയേപ്പോല്‍ മുറിച്ചുമാറ്റാന്‍
വാളുകള്‍കിട്ടാംഞ്ഞു ദംഷ്രകള്‍ നീട്ടി
കടിച്ചുപറിച്ചിട്ടുംകാമമടങ്ങാഞ്ഞു
കുരുന്നിളം ജീവനും കാര്‍ന്നെടുത്തു.
നായാട്ടുനായ്ക്കളും നാണിച്ചുപോകും
നരാധമന്മാരുടെ ചെയ്തികണ്ടാല്‍.
ജീവന്‍ വെടിഞ്ഞോരു മേനിയെപ്പൊലും
വെരുതേവിടില്ലീ മൃഗതുല്യ മാനുഷര്‍
കൈവിട്ടദേഹിക്കു പിന്നെയും കാവലായ്
കൈവിടാതാത്മവു കൂടെയിരുന്നിതാ
തന്നാല്‍ കഴിഞ്ഞെന്നാല്‍ കാത്തിടാന്‍ മേനിയെ
Labels: കവിത
Labels: യാത്രാ വിവരണം
Labels: ഓര്‍മ്മക്കുറിപ്പുകള്‍
അമ്മതന്‍ ഹൃത്തിലെ 'വെളുത്ത രക്തവും'.
Labels: കവിത
കുറേ നാളുകള്‍ക്ക് ശേഷം വീട്ടിലേക്കുള്ള യാത്ര ...
കുറുബമ്മാമ...എന്‍റെ ഓര്‍മ്മവച്ചകാലംമുതല്‍ അവര്‍ ഇങ്ങനെ തന്നെയാണ്
കൂനികൂനി വടിയും കുത്തി എങ്ങനെ നടക്കും ...
ഇന്നും ഒരു മാറ്റവും എല്ലാ .
|വരുന്ന വഴിയാ അമ്മാമേ|
മറുപടിപറയുബോളാണു ഞാന്‍ മനസിലാക്കിയത് ഞാന്‍ വരമ്പില്‍തന്നെ നില്‍ക്കുകയനെന സത്യം
ഓര്‍മയിലെ കുട്ടിക്കാലത്ത് ജീവിക്കുകയാണെന്ന്
ചെരുപ്പൂരി ഞാന്‍ പതുക്കെ കണങ്കാലില്‍ തടവിനോക്കി
ഇപ്പോഴും അന്നത്തെ മുറിപ്പാടുമായത് അങ്ങനെ നില്‍ക്കുന്നു...
ബാല്യകാലത്തിന്റെ ഒരു ശേഷിപ്പായി ..
Labels: ഓര്‍മ്മക്കുറിപ്പുകള്‍

ആത്മാവിന്റെ ചിതയില്‍ ചുട്ടെടുത്ത കോലങ്ങല്‍...
ജീവിത ചൂളയില്‍ ചുട്ടെടുത്തെ മനസിന്‍റെ കോലങ്ങള്‍...
ആത്മവിന്റെ മുറിപ്പാടുകളാവുന്ന മൂശയില്‍ തീര്‍ത്ത
രൂപങ്ങള്‍...
രക്തം കിനിയുന്ന നിഴലിന്റെ ആള്‍രൂപങ്ങള്‍
മനസാക്ഷിയിലെ മുറിപ്പാടുകള്‍....
നിലയ്ക്കാത്ത ശബ്ദങള്‍...
നിര്‍ത്താനാവാത്ത രോദനങ്ങള്‍....
ചോരയുടെ രൂക്ഷ ഗന്ധം ....
അതെല്ലാം ഒരു
സാധാരണക്കാരന്റെ മനസിന്റെ വെറും ജല്‍പ്പനങ്ങള്‍...
ഇന്ന്
സ്വന്തം സഹോദരന്റെ ചോര കുടിക്കാന്‍ വെമ്പുന്ന "സഹോദര സ്നേഹം"...
പ്രാണന് വേണ്ടി പിടയുന്ന കൂട്ടുകാരന്റെ കീശയിലെ കാശുതിരയുന്ന സുഹൃത്ത് ബന്ധം ...
മകളെ പോലും പണത്തിനു വേണ്ടി തൂക്കിവില്‍ക്കുന്ന അച്ഛന്റെ സ്നേഹം!!!...
കവിത .....
ഹ്രദയത്തിന്റെ തേങ്ങല്‍..
ഒരു ഹ്രദയം പൊട്ടിയുള്ള മാനസന്തരതിന്‍ ഒരു തുള്ളി കണ്ണുനീര്‍...
ചോരയില്‍ ചാലിച്ച ഒരു വെറും കോലം..
മനസിന്റെ ചുവരിലെ മായാത്ത ചിത്രം ...
വരച്ചു പൂര്‍ത്തിയാവാത്തത് .....
Labels: കവിത
മൂന്നാര്‍ അതായിരുന്നു ഞങ്ങളുടെ ലക്‌ഷ്യം
മഴ നനഞ്ഞുള്ള ബൈക്കുയാത്ര.. ഞങ്ങള്‍ അജ്ജുപേര്‍ രണ്ടു ബൈക്കില്‍ . പുലര്‍ചെ തന്നെ പുറപ്പെട്ടു. വഴി നീളെ നനുത്ത മഴ.. മഴകോട്ടുണ്ടെങ്കിലും ചെറുതായി നനയുന്നുണ്ടായിരുന്നു. നനുത്ത മഴത്തുള്ളികള്‍ മുഖത്തേക്കു പതിക്കുന്നുണ്ടായിരുന്നു മനസിനെ കുളിരണിയിചുകൊണ്ട്.
ഏകദേശം മൂന്നു മണിക്കൂര്‍ ബൈക്കൊടിചുകാണും.. സുന്ദരമായ തേയില ത്തോട്ടത്തിലൂടെയുള്ള യാത്ര. മാഞ്ഞിന്‍പുതപ്പണിഞ്ഞ മലനിരകള്‍കടന്ന് മൂന്നാറിന്റെ
വശ്യമായ സൌന്ദര്യം നുകര്‍ന്നുകൊണ്ട് ഞങ്ങളുടെ യാത്ര ...
വഴിനീളെ ക്യാരറ്റും മാങ്ങയും, ചോളവും എല്ലാം കഴിചുകൊണ്ടുള്ള യാത്ര... ഇനി ഒരിക്കലും അത്തരത്തിലുള്ള ഒരു യാത്ര ഉണ്ടാവില്ല, കാരണം ഇന്ന് ഷിബുക്കള്‍ ഞങ്ങളൊടൊപ്പം ഇല്ല്ല...
ദേവകള്‍ക്ക് അസൂയതോന്നിയിട്ടാവം ഞങ്ങളുടെ ഹ്രദയത്തില്‍നിന്നും പറിചെടുത്തുകൊണ്ടുപോയതു...
ആ മുറിവ് ഒരിക്കലും മായുകയില്ല...
അതിനാല്‍തന്നെ ഇനി ഉണ്ടാവില്ല അത്തരം ഒരു യാത്ര.
ഇപ്പൊള്‍ മൂന്നുവര്‍ഷം കഴിഞ്ഞിരിക്കുന്നു ...നാളെ 19/09 ഷിബുക്കളുടെ ജന്മദിനമാണ്...ഓര്‍മകള്‍ മനസില്‍ മരിക്കാതെ കിടക്കുന്നു.
ഞങ്ങളുടെ ഷിബുക്കള്‍ ഇല്ല ഒരിക്കലും മറക്കില്ല, മറക്കാന്‍ കഴിയില്ല...
മരണം വരെ ...മരിക്കാത്ത ഓര്‍മകളുമായി ഞങ്ങളും ....
ഒരുപക്ഷെ ഷിബുക്കള്‍ എല്ലാം കാണുന്നുണ്ടാവും..
ത്തീരാത്ത കണ്ണുനീരുമായി പ്രിയ സുഹ്രുത്തുക്കള്‍....
Labels: യാത്രാ വിവരണം
എന്റെ ഓര്‍മയിലെ സുന്ദരമായ ഓണക്കാലം ,
Labels: ഓര്‍മ്മക്കുറിപ്പുകള്‍
അവസാനത്തെ ട്രെയിന്‍ ... അതിന്‍റെ അവസാനത്തെ ബോഗിയുംപോകുന്നതുവരെ അവന്‍ കാത്തുനിന്നു .... ... എല്ലാം ഇരുട്ടിലലിഞ്ഞിട്ടും ... വീണ്ടും ആര്‍ക്കോ വേണ്ടി അവന്‍ കാത്തു നിന്നു . .........അവളുടെ ഒരു വാക്കിനായി , ഒരു നോട്ടത്തിനായി , ഒരു തലോടലിനായി മനസ് എത്ര കൊതിച്ചിട്ടുണ്ട് കലാലയ വീഥിയിലെ വാകമരച്ചുവട്ടില്‍ അവളുടെ വരവും കാത്തു ഏകനായിരുന്നു എത്രയോ തവണ ...അവള്‍ തന്നെ ഒരിക്കലും അറിയുന്നില്ല എന്നറിഞ്ഞിട്ടും .......
Labels: ചെറുകഥ
നിലാവുള്ള തണുത്ത രാത്രികളില്‍ ഞാന്‍ നിന്‍റെ വരവും കാത്തിരുന്നു . രാത്രി മഴയുടെ പിറുപിറുപ്പ് അതിനിടയിലും ഞാന്‍ നിന്‍റെ സ്നേഹാര്‍ദ്രമായ ഒരു വിളിക്കായി കാതോര്‍ത്തിരുന്നു .നിനക്കു എന്നെ അറിയാം .ഞാന്‍ നിന്നെ എത്രമാത്രം സ്നേഹിക്കുന്നു എന്നും . പിന്നെ ..... പിന്നെ , എന്തിനാണ് നീ ഇങ്ങനെ ഒക്കെ .? എന്‍റെ സ്നേഹം കണ്ടില്ലെന്നു നടിക്കാന്‍ നിനക്കു കഴിയുമോ.?
എനിക്കുറപ്പുണ്ട് ഒരിക്കല്‍ നീ എന്‍റെ സ്നേഹം തിരിച്ചറിയും അപ്പോള്‍ നിനക്കു എന്‍റെ അടുത്ത് വരാതിരിക്കാന്‍ കഴിയില്ല ....
നിനക്കറിയാമോ ഞാന്‍ നിന്‍റെ വരവ് എത്രമാത്രം കൊതിക്കുന്നു എന്ന് .. നിന്‍റെ മടിയില്‍ തലച്ചയ്ച്ചുറങ്ങാന്‍..നിന്നിലലിയാന്‍ എന്‍റെ മനസ് വെമ്പുന്നത് നീ എന്തെ കാണാത്തത്...? ഒരുപക്ഷെ നീ എല്ലാം അറിഞ്ഞിട്ടും അറിഞ്ഞില്ല എന്ന് നടിക്കുന്നതാണോ .?
തണുപ്പുള്ള രാത്രികളില്‍ നിന്‍റെ സുഗന്തം നുകരാന്‍ ഞാന്‍ എത്രമാത്രം കൊതിക്കുന്നു എന്നോ.?
നീ എന്‍റെ മാത്രമായി മാറുന്ന ആ നിമിഷം...
അതിനുവേണ്ടി അതിനുവേണ്ടി മാത്രമാണ് ഞാന്‍ എന്നും ജീവികുന്നത്..
ഓരോ പുലരിയിലും നിന്‍റെ ഓര്‍മകളുമായി ഞാന്‍ ഉണരും.
നിനക്കായുള്ള ഈ കാത്തിരുപ്പ് , അത് എന്നെ ഭ്രാന്തനാക്കുന്നു .
നിന്‍റെ വരവിനായി ഞാന്‍ ഇനിയും കാത്തിരിക്കും ...
ഒരുവേള മനുഷ്യര്‍ നിന്നെ ഭീതിയോടെ വിളിക്കും "മരണം"
പക്ഷെ നിന്നെ ഞാന്‍ പ്രണയിക്കുന്നു. എനിക്കറിയാം..നിനക്കു വരാതിരിക്കാന്‍ കഴിയില്ല...
എന്‍റെ ആത്മാര്‍ത്ഥ പ്രണയം നിന്നക്ക് കാണില്ലെന്ന് നടിക്കുവാനും കഴിയില്ല..
ഞാന്‍ കാത്തിരിക്കും......
നീ എന്റെയാകുന്ന ആ നിമിഷത്തിനായി...
ആ നിമിഷത്തിന്റെ ഓര്‍മ്മയ്ക്കായി
നിനക്കായി ഞാന്‍ കുറിക്കുന്നത്....
Labels: ഓര്‍മ്മക്കുറിപ്പുകള്‍




