Labels: കവിത
ഞാന്‍ കണ്ട ജീവിത വര്‍ണ്ണങ്ങളായിരം.
എല്ലാം ജീവിതതാളുകളിലെകീറത്തുണ്ടുകളുടെ അവ്യക്തകൊളാഷ് .
ബാല്യത്തിന്റെ പകുതിയുംപൊട്ടിയസ്ലേറ്റില്‍വരച്ചത്
കളിപ്പാട്ടങ്ങളുടെ മാസ്മരികവര്‍ണ്ണങ്ങളായിരുന്നില്ല,
കത്തുന്നവയറിന്‍വിശപ്പിന്റെവര്‍ണ്ണം.
കൌമാരത്തില്‍ പ്രണയിനിയുടെചുംബനചുവപ്പായിരുന്നില്ല ഞാന്‍കണ്ടവര്‍ണ്ണം,
പെറുക്കികൂട്ടിയതകരപ്പാട്ടയിലെ തുരുമ്പിന്‍ടെറ്റനസിന്റെമുഷിഞ്ഞനിറം.
യൌവ്വനത്തിലെവര്‍ണ്ണം പ്രതീക്ഷയുടെയായിരുന്നില്ല,
ഇല കൊഴിഞ്ഞശിശിരത്തിലെ നിരാശയുടെമാത്രം.
രാത്രിയുടെ കറുത്തവെളിച്ചത്തില്‍ ഇരുണ്ട ,
തെളിഞ്ഞമൂലകളില്‍ കണ്ടത് -
മാംസവില്‍പ്പനക്കാരുടെരതിവിരക്തിയുടെ 'കരിനീല'നിറം.
യുദ്ധംപുകയുന്ന പകയുടെനാട്ടില്‍കണ്ടത്
പൌത്രദു:ഖത്താല്‍പിടയുന്ന മാതാക്കളുടെകണ്ണീരിന്‍വര്‍ണ്ണം.
ഇനി കാണാനുള്ളത് -
ജീവിതക്യാന്‍വാസില്‍ ഇനിയുംവരക്കാനായ്
കണ്ണുനീരില്‍കുഴക്കുന്ന കൂട്ടുചായങ്ങളുടെ വര്‍ണ്ണമില്ലായ്മ.
Labels: കവിത
Labels: കവിത
Labels: കവിത
ചെന്നിനായകത്തിന് കൈപ്പില്‍
കുഞ്ഞിനു നിഷേധിക്കപ്പെട്ടത്
മാതൃത്വത്തിന്റെ മധുരമായിരുന്നു .
മാതാവുകാത്തുസൂക്ഷിച്ചത്
മാറിടത്തിന്റെ വടിവും ! .
Labels: കവിത
ഇതുവരെയും ഞങ്ങള്‍ താണ്ടിയത്
ഒരേവഴികളായിരുന്നു .
തറവാടും ഒരേഗര്‍ഭപാത്രമായിരുന്നു.
ധമനികളിലൂടെയോടിയിരുന്ന
രക്തവര്‍ണ്ണവും ചുവപ്പായിരുന്നു.
അത്യാഗ്രഹത്തിന്റെ പെരുവഴിയിലെവിടെയോ-
'കറുത്തചോരവാര്‍ന്ന' ഹൃദയവുമായി പിടയുമ്പോള്‍
ഞാന്‍ കേട്ടതിതുമാത്രം -
" ഈ ജിവിതതിരക്കിന്‍വഴിയില്‍
നീയെനിക്കു വെറുമപരിചിതന്‍മാത്രം".
Labels: കവിത
ഓര്‍മ്മകളുടെ ഇരുട്ടറയില്‍ ഞാന്‍ തടവിലായിരുന്നു.
വേദനകളുടെ കിടക്കയായിരുന്നു എന്നും
കാലം എനിക്കായി വിരിച്ചത്.
കണ്ണുനീരിന്റെ ഉപ്പായിരുന്നു
എന്റെ നാവറിഞ്ഞിരുന്ന ഒരേയൊരു രുചി.
നിറകണ്ണുനീരിന്‍ പ്രിസത്തിലൂടെയുള്ള
അവ്യക്തതയായിരുന്നു എന്നും എന്റെ കാഴ്ച.
ഏകാന്തതയായിരുന്നു എന്നും എന്റെ കൂട്ടുകാരി.
എന്നിലവശേഷിച്ചിരുന്ന ഒരെയോരുവികാരം
ഭയമായിരുന്നു -
ശിഷ്ടജീവിതം ജീവിച്ചുതീര്‍ക്കാനുള്ള ഭയം.
ഓരോ ശവസംസ്കാരവാര്‍ത്തകളും
ഞാന്‍ കേട്ടിരുന്നത്
ഒരായിരം പ്രതീക്ഷകളോടെയായിരുന്നു.
എന്റെ ഊഴത്തിനായുള്ള കാത്തിരിപ്പോടെ
എന്റെ ശവസംസ്ക്കാരത്തിനായി.
Labels: കവിത
ഇരുട്ടിന്റെ ഭയത്തിലും
പ്രതീക്ഷയുടെ പുത്തന്‍ പ്രഭാതത്തിനായിരുന്നു
പൂമോട്ടുകാത്തിരുന്നത്.തന്റെ വശ്യ ഭംഗി ലോകത്തെ കാണിക്കാന്‍ .
വിശപ്പിന്റെ വിളിയില്‍
പുഴുക്കുഞ്ഞുതിന്നുതീര്‍ത്തതും
ആ പ്രതീക്ഷയായിരുന്നു .ചിരകുവിരിച്ചുലോകത്തെ കാണിക്കാനുള്ള
പുത്തന്‍ പ്രതീക്ഷക്കായി ...
Labels: കവിത
ഇരുട്ടില്‍ നിന്നും വെളിച്ചത്തിന്റെ
മേച്ചില്‍പുറങ്ങള്‍തേടാന്‍ മാറിന്റെചൂടില്‍
അടവെച്ച വികാരത്തിന്റെ മുട്ടകള്‍ ...
കണ്ണുനീരിന്റെ ഉപ്പുകൂട്ടികഴിക്കാന്‍
ബാക്കിവച്ച അവസാനത്തെ ഉരുള...
ജീവന്റെ തിരക്കിട്ടവഴികളില്‍ നിന്നും
ഓര്‍മ്മയുടെ തിരക്കൊഴിഞ്ഞ
ഊടുവഴിയിലേക്ക് ഒരു പ്രയാണം
ചോരവാര്‍ന്നഹൃത്തിന്റെ ജീവിക്കാനുള്ള
ഒടുക്കത്തെ മോഹം ...( നടക്കാത്തത്) ...
ഒടുവില്‍ തലക്കലീചന്ദനതിരിയായി
ഓര്‍മ്മതന്‍ തീയിലെരിഞ്ഞുതീര്‍ന്നീടാത്ത
ഒരു നേര്‍ത്തശ്വാസമായ്...
ബാക്കിവച്ചോരീപുക...വെളിച്ചത്തിന്റെ
കുഴിമാടത്തിലെ കാലത്തിന് കാറ്റിലെരിയാന്‍
കൊതിച്ച്ചോരീ കരുന്തിരി ..,
എന്റെ ജീവചരിത്രം ...
കാലമെഴുതിയത് ...
Labels: കവിത
Labels: കവിത