എല്ലാം കഴിഞ്ഞു ഞാന്‍ വീട്ടില്‍ വന്നു ഞാന്‍ ക്രിസ്തുമസ് പപ്പയുടെ മുഖമ്മൂടിയൊന്നീടുത്തുനോക്കി
Labels: ഓര്‍മ്മക്കുറിപ്പുകള്‍
Labels: കവിത
Labels: കവിത
Labels: കവിത
Labels: കവിത
Labels: കവിത
കഴുകന്റേയും !
Labels: കവിത
Labels: കവിത
പാലുടല്‍ നഗ്നമായ് പാരില്‍ കിടക്കുന്നു
ദേഹിയെ വിട്ടിട്ടും പോകുവാനാവാതെ
കാവലായ് നില്‍ക്കുന്നതീയാത്മാവ്..
ദേഹിയെ വിട്ടെന്നാല്‍ ദേവനെ പൂകണം
ആത്മനിയമം മറന്നൊരീയാത്മാവും
ദേഹിക്കുകാവലായ് നിന്നിടുന്നു.
കാലനുമാകില്ല കാട്ടുവാനിങ്ങനെ
കരളുപിളരുന്ന കാഴ്ചകണ്ടാല്‍...
കാലത്തു പുസ്തകം തൂക്കിയിറങ്ങിയീ
പതിനൊന്നുകാരിയാം പെണ്‍കിടവ്
പത്തുപതിനഞ്ചു മാനുഷക്കോലങ്ങള്‍
നിഷ്ഠൂരമായിട്ടു പൈതലിന്‍ മേനിയീല്‍
പൈശാചികമാം നൃത്തം നടത്തി
മുല്ലപ്പൂമൊട്ടുകള്‍ തോല്‍ക്കും മുലകള്‍
ശൂര്‍പ്പണഘയേപ്പോല്‍ മുറിച്ചുമാറ്റാന്‍
വാളുകള്‍കിട്ടാംഞ്ഞു ദംഷ്രകള്‍ നീട്ടി
കടിച്ചുപറിച്ചിട്ടുംകാമമടങ്ങാഞ്ഞു
കുരുന്നിളം ജീവനും കാര്‍ന്നെടുത്തു.
നായാട്ടുനായ്ക്കളും നാണിച്ചുപോകും
നരാധമന്മാരുടെ ചെയ്തികണ്ടാല്‍.
ജീവന്‍ വെടിഞ്ഞോരു മേനിയെപ്പൊലും
വെരുതേവിടില്ലീ മൃഗതുല്യ മാനുഷര്‍
കൈവിട്ടദേഹിക്കു പിന്നെയും കാവലായ്
കൈവിടാതാത്മവു കൂടെയിരുന്നിതാ
തന്നാല്‍ കഴിഞ്ഞെന്നാല്‍ കാത്തിടാന്‍ മേനിയെ
Labels: കവിത
Labels: യാത്രാ വിവരണം
Labels: ഓര്‍മ്മക്കുറിപ്പുകള്‍
അമ്മതന്‍ ഹൃത്തിലെ 'വെളുത്ത രക്തവും'.
Labels: കവിത
കുറേ നാളുകള്‍ക്ക് ശേഷം വീട്ടിലേക്കുള്ള യാത്ര ...
കുറുബമ്മാമ...എന്‍റെ ഓര്‍മ്മവച്ചകാലംമുതല്‍ അവര്‍ ഇങ്ങനെ തന്നെയാണ്
കൂനികൂനി വടിയും കുത്തി എങ്ങനെ നടക്കും ...
ഇന്നും ഒരു മാറ്റവും എല്ലാ .
|വരുന്ന വഴിയാ അമ്മാമേ|
മറുപടിപറയുബോളാണു ഞാന്‍ മനസിലാക്കിയത് ഞാന്‍ വരമ്പില്‍തന്നെ നില്‍ക്കുകയനെന സത്യം
ഓര്‍മയിലെ കുട്ടിക്കാലത്ത് ജീവിക്കുകയാണെന്ന്
ചെരുപ്പൂരി ഞാന്‍ പതുക്കെ കണങ്കാലില്‍ തടവിനോക്കി
ഇപ്പോഴും അന്നത്തെ മുറിപ്പാടുമായത് അങ്ങനെ നില്‍ക്കുന്നു...
ബാല്യകാലത്തിന്റെ ഒരു ശേഷിപ്പായി ..
Labels: ഓര്‍മ്മക്കുറിപ്പുകള്‍
ആത്മാവിന്റെ ചിതയില്‍ ചുട്ടെടുത്ത കോലങ്ങല്‍...
ജീവിത ചൂളയില്‍ ചുട്ടെടുത്തെ മനസിന്‍റെ കോലങ്ങള്‍...
ആത്മവിന്റെ മുറിപ്പാടുകളാവുന്ന മൂശയില്‍ തീര്‍ത്ത
രൂപങ്ങള്‍...
രക്തം കിനിയുന്ന നിഴലിന്റെ ആള്‍രൂപങ്ങള്‍
മനസാക്ഷിയിലെ മുറിപ്പാടുകള്‍....
നിലയ്ക്കാത്ത ശബ്ദങള്‍...
നിര്‍ത്താനാവാത്ത രോദനങ്ങള്‍....
ചോരയുടെ രൂക്ഷ ഗന്ധം ....
അതെല്ലാം ഒരു
സാധാരണക്കാരന്റെ മനസിന്റെ വെറും ജല്‍പ്പനങ്ങള്‍...
ഇന്ന്
സ്വന്തം സഹോദരന്റെ ചോര കുടിക്കാന്‍ വെമ്പുന്ന "സഹോദര സ്നേഹം"...
പ്രാണന് വേണ്ടി പിടയുന്ന കൂട്ടുകാരന്റെ കീശയിലെ കാശുതിരയുന്ന സുഹൃത്ത് ബന്ധം ...
മകളെ പോലും പണത്തിനു വേണ്ടി തൂക്കിവില്‍ക്കുന്ന അച്ഛന്റെ സ്നേഹം!!!...
കവിത .....
ഹ്രദയത്തിന്റെ തേങ്ങല്‍..
ഒരു ഹ്രദയം പൊട്ടിയുള്ള മാനസന്തരതിന്‍ ഒരു തുള്ളി കണ്ണുനീര്‍...
ചോരയില്‍ ചാലിച്ച ഒരു വെറും കോലം..
മനസിന്റെ ചുവരിലെ മായാത്ത ചിത്രം ...
വരച്ചു പൂര്‍ത്തിയാവാത്തത് .....
Labels: കവിത
മൂന്നാര്‍ അതായിരുന്നു ഞങ്ങളുടെ ലക്‌ഷ്യം
മഴ നനഞ്ഞുള്ള ബൈക്കുയാത്ര.. ഞങ്ങള്‍ അജ്ജുപേര്‍ രണ്ടു ബൈക്കില്‍ . പുലര്‍ചെ തന്നെ പുറപ്പെട്ടു. വഴി നീളെ നനുത്ത മഴ.. മഴകോട്ടുണ്ടെങ്കിലും ചെറുതായി നനയുന്നുണ്ടായിരുന്നു. നനുത്ത മഴത്തുള്ളികള്‍ മുഖത്തേക്കു പതിക്കുന്നുണ്ടായിരുന്നു മനസിനെ കുളിരണിയിചുകൊണ്ട്.
ഏകദേശം മൂന്നു മണിക്കൂര്‍ ബൈക്കൊടിചുകാണും.. സുന്ദരമായ തേയില ത്തോട്ടത്തിലൂടെയുള്ള യാത്ര. മാഞ്ഞിന്‍പുതപ്പണിഞ്ഞ മലനിരകള്‍കടന്ന് മൂന്നാറിന്റെ
വശ്യമായ സൌന്ദര്യം നുകര്‍ന്നുകൊണ്ട് ഞങ്ങളുടെ യാത്ര ...
വഴിനീളെ ക്യാരറ്റും മാങ്ങയും, ചോളവും എല്ലാം കഴിചുകൊണ്ടുള്ള യാത്ര... ഇനി ഒരിക്കലും അത്തരത്തിലുള്ള ഒരു യാത്ര ഉണ്ടാവില്ല, കാരണം ഇന്ന് ഷിബുക്കള്‍ ഞങ്ങളൊടൊപ്പം ഇല്ല്ല...
ദേവകള്‍ക്ക് അസൂയതോന്നിയിട്ടാവം ഞങ്ങളുടെ ഹ്രദയത്തില്‍നിന്നും പറിചെടുത്തുകൊണ്ടുപോയതു...
ആ മുറിവ് ഒരിക്കലും മായുകയില്ല...
അതിനാല്‍തന്നെ ഇനി ഉണ്ടാവില്ല അത്തരം ഒരു യാത്ര.
ഇപ്പൊള്‍ മൂന്നുവര്‍ഷം കഴിഞ്ഞിരിക്കുന്നു ...നാളെ 19/09 ഷിബുക്കളുടെ ജന്മദിനമാണ്...ഓര്‍മകള്‍ മനസില്‍ മരിക്കാതെ കിടക്കുന്നു.
ഞങ്ങളുടെ ഷിബുക്കള്‍ ഇല്ല ഒരിക്കലും മറക്കില്ല, മറക്കാന്‍ കഴിയില്ല...
മരണം വരെ ...മരിക്കാത്ത ഓര്‍മകളുമായി ഞങ്ങളും ....
ഒരുപക്ഷെ ഷിബുക്കള്‍ എല്ലാം കാണുന്നുണ്ടാവും..
ത്തീരാത്ത കണ്ണുനീരുമായി പ്രിയ സുഹ്രുത്തുക്കള്‍....
Labels: യാത്രാ വിവരണം
എന്റെ ഓര്‍മയിലെ സുന്ദരമായ ഓണക്കാലം ,
Labels: ഓര്‍മ്മക്കുറിപ്പുകള്‍
അവസാനത്തെ ട്രെയിന്‍ ... അതിന്‍റെ അവസാനത്തെ ബോഗിയുംപോകുന്നതുവരെ അവന്‍ കാത്തുനിന്നു .... ... എല്ലാം ഇരുട്ടിലലിഞ്ഞിട്ടും ... വീണ്ടും ആര്‍ക്കോ വേണ്ടി അവന്‍ കാത്തു നിന്നു . .........അവളുടെ ഒരു വാക്കിനായി , ഒരു നോട്ടത്തിനായി , ഒരു തലോടലിനായി മനസ് എത്ര കൊതിച്ചിട്ടുണ്ട് കലാലയ വീഥിയിലെ വാകമരച്ചുവട്ടില്‍ അവളുടെ വരവും കാത്തു ഏകനായിരുന്നു എത്രയോ തവണ ...അവള്‍ തന്നെ ഒരിക്കലും അറിയുന്നില്ല എന്നറിഞ്ഞിട്ടും .......
Labels: ചെറുകഥ
നിലാവുള്ള തണുത്ത രാത്രികളില്‍ ഞാന്‍ നിന്‍റെ വരവും കാത്തിരുന്നു . രാത്രി മഴയുടെ പിറുപിറുപ്പ് അതിനിടയിലും ഞാന്‍ നിന്‍റെ സ്നേഹാര്‍ദ്രമായ ഒരു വിളിക്കായി കാതോര്‍ത്തിരുന്നു .നിനക്കു എന്നെ അറിയാം .ഞാന്‍ നിന്നെ എത്രമാത്രം സ്നേഹിക്കുന്നു എന്നും . പിന്നെ ..... പിന്നെ , എന്തിനാണ് നീ ഇങ്ങനെ ഒക്കെ .? എന്‍റെ സ്നേഹം കണ്ടില്ലെന്നു നടിക്കാന്‍ നിനക്കു കഴിയുമോ.?
എനിക്കുറപ്പുണ്ട് ഒരിക്കല്‍ നീ എന്‍റെ സ്നേഹം തിരിച്ചറിയും അപ്പോള്‍ നിനക്കു എന്‍റെ അടുത്ത് വരാതിരിക്കാന്‍ കഴിയില്ല ....
നിനക്കറിയാമോ ഞാന്‍ നിന്‍റെ വരവ് എത്രമാത്രം കൊതിക്കുന്നു എന്ന് .. നിന്‍റെ മടിയില്‍ തലച്ചയ്ച്ചുറങ്ങാന്‍..നിന്നിലലിയാന്‍ എന്‍റെ മനസ് വെമ്പുന്നത് നീ എന്തെ കാണാത്തത്...? ഒരുപക്ഷെ നീ എല്ലാം അറിഞ്ഞിട്ടും അറിഞ്ഞില്ല എന്ന് നടിക്കുന്നതാണോ .?
തണുപ്പുള്ള രാത്രികളില്‍ നിന്‍റെ സുഗന്തം നുകരാന്‍ ഞാന്‍ എത്രമാത്രം കൊതിക്കുന്നു എന്നോ.?
നീ എന്‍റെ മാത്രമായി മാറുന്ന ആ നിമിഷം...
അതിനുവേണ്ടി അതിനുവേണ്ടി മാത്രമാണ് ഞാന്‍ എന്നും ജീവികുന്നത്..
ഓരോ പുലരിയിലും നിന്‍റെ ഓര്‍മകളുമായി ഞാന്‍ ഉണരും.
നിനക്കായുള്ള ഈ കാത്തിരുപ്പ് , അത് എന്നെ ഭ്രാന്തനാക്കുന്നു .
നിന്‍റെ വരവിനായി ഞാന്‍ ഇനിയും കാത്തിരിക്കും ...
ഒരുവേള മനുഷ്യര്‍ നിന്നെ ഭീതിയോടെ വിളിക്കും "മരണം"
പക്ഷെ നിന്നെ ഞാന്‍ പ്രണയിക്കുന്നു. എനിക്കറിയാം..നിനക്കു വരാതിരിക്കാന്‍ കഴിയില്ല...
എന്‍റെ ആത്മാര്‍ത്ഥ പ്രണയം നിന്നക്ക് കാണില്ലെന്ന് നടിക്കുവാനും കഴിയില്ല..
ഞാന്‍ കാത്തിരിക്കും......
നീ എന്റെയാകുന്ന ആ നിമിഷത്തിനായി...
ആ നിമിഷത്തിന്റെ ഓര്‍മ്മയ്ക്കായി
നിനക്കായി ഞാന്‍ കുറിക്കുന്നത്....
Labels: ഓര്‍മ്മക്കുറിപ്പുകള്‍
ആര്‍ക്കുവേണ്ടി എന്നറിയില്ല.
ഒരു പക്ഷെ ആരും ഒരിക്കലും കടന്നുവരില്ലായിരിക്കാം...
എങ്കിലും ആര്‍ക്കോ വേണ്ടി ......
ആരെയോ പ്രതീക്ഷിച്ചു .....തുറന്നിട്ടിരിക്കുന്നു ...
ഒരുവേള എന്റെ മനസിലേക്ക് തന്നെ ഒരു തിരിഞ്ഞു നോട്ടം ..
മാറാലകെട്ടിയ മനസിന്‍ മച്ചില്‍ എവിടെയോ എന്തോ മറന്നുവച്ച ഒരു തോന്നല്‍ ...
ആര്‍ക്കുവേണ്ടിയും ഒന്നും ഇതുവരെ കരുതി വച്ചിട്ടില്ല ....
ഒരുപക്ഷെ ജീവിത യാത്രയില്‍ എവിടെയോ ഞാനറിയാതെ എനിക്ക് കൈമോശം വന്ന എന്തോ ഒന്നു ....
ചിലപ്പോള്‍ അതൊരു വളപ്പോട്ടാകം.. പെറ്റുപെരുകാനായി നോട്ടുപുസ്തകത്തില്‍ ഒളിപ്പിച്ചു വച്ച ഒരു മയില്‍ പീലി കണ്ണ് ആകാം .... കീശയില്‍ മറന്നിട്ട ഒരു മഞ്ചാടി കുരുവാകം . . . .
ഓര്‍മയിലെ സുന്ദരമായ ആ നിമിഷങ്ങള്‍...
തൊടിയിലെ തേന്മാവിലെമാമ്പഴം ...
എല്ലാം ...
മനസിന്റെ മചിലെവിടെയോ .....
ആര്‍ക്കോ വേണ്ടി .....
ഞാന്‍ അറിയാതെ തന്നെ .....
ആരെയോ കത്ത് കിടക്കുന്നു ...........
സഖി ....
ഒരുപക്ഷെ അത് നിനക്കുവേണ്ടിയാം ......
ഒരു തിരിച്ചു വരവിന് വേണ്ടി ...............
Labels: ചെറുകഥ
ആത്മാവില്‍ ഒരായിരം തേങ്ങലുകള്‍ ഒരുമിച്ചുണര്‍ന്നു.
എവിടെയോ എന്തെല്ലാമോ നഷ്ട്ടപ്പെട്ട ....
ശൂന്യതയുടെ വിര്‍പ്പുമുട്ടല്‍ ..
എനിക്കുപോലും ഞാന്‍ ഒന്നുമല്ല എന്നറിടുമ്പോള്‍ എന്‍റെ മനസിലെ മോഹങ്ങള്‍ ഓര്‍മയിലെ ഇനിയും കെട്ടടങ്ങാത്ത തീക്കനലുകളില്‍ വെന്തെരിക്കാന്‍ ഞാന്‍ മനസാ തയ്യാറെടുക്കുമ്പോള്‍ ......
ഇനിയും മരിക്കാത്ത ഓര്‍മകള്‍ ആ തീയില്‍ വെന്തെരിക്കാന്‍ ഞാന്‍ ഒരുങ്ങുമ്പോള്‍ ...
ഒരിക്കലെങ്കിലും സഖി നിന്‍റെ കണ്‍കോണില്‍ ഒരുതുള്ളി കണ്ണുനീര്‍ ..അടര്‍നുവീഴത്തെ നീ കത്ത് സൂക്ഷിക്കുമോ.?
എനിക്കായി ...??
Labels: ചെറുകഥ
കണ്ണാരം പോത്തിക്കളിച്ചും , മണ്ണപ്പം ചുട്ടതും , പ്ലാവിലയില്‍ വിളമ്പി വയറുനിറച്ച് കഴിച്ചതും. കാലില്‍ കല്ലുകൊണ്ട് മുറിഞ്ഞപ്പോള്‍ കമ്മുനിസ്റ്റ് പച്ച പിഴിഞ്ഞോഴിച്ചതും, മുറ്റത്തെ ചാമ്പ മരത്തിന്‍ ചുവട്ടില്‍ വഴി വെട്ടി കളിച്ചതും എല്ലാം , എല്ലാം എന്നെന്‍റെ ഓര്‍മയില്‍ ഓടിയെത്തി. ഞാന്‍ എന്ന് പോന്നു കുഞ്ഞിന്‍റെ കുറെ നേരം ചിലവഴിച്ചപ്പോള്‍.
ഇന്നത്തെ ബാല്യം കൊണ്ക്രീറ്റ് വനങ്ങള്‍ തീര്‍ത്ത മതില്‍ കെട്ടുകളില്‍ തളക്കപ്പെടുന്നു. കാവും ആല്‍ത്തറയും , മാവും മാമ്പൂവും എല്ലാം ഇവര്‍ക്ക് എന്ന് അന്ന്യമായിരിക്കുന്നു. അന്നരക്കന്നനും തേന്‍ മാവും , മാമ്പഴവും എല്ലാം ഇന്നത്തെ ബാല്യത്തിനു വെറും ഓര്‍മകള്‍ അല്ല പാടത്തില്‍ മാത്രം കണ്ട ഓര്‍മ മാത്രം.
ഇന്നത്തെ കുരുന്നുകാലുകള്‍ മണ്ണില്‍ ചവിട്ടിയിട്ടില്ല. അവരെ കോണ്ക്രീറ്റ് ഓടുകള്‍ വിരിച്ച മുറ്റത്ത് പരിമിത സമയത്തേക്ക് വെളിച്ചം കാണാന്‍ അവസരം നല്‍കുന്നു. ഇതും ഒരു ബാല്യമോ ?
പാടവും പറമ്പും , കൈതയും എല്ലാം ഇന്നത്തെ ബാല്ല്യത്തിനു അന്ന്യമായിരിക്കുന്നു.എന്‍റെ പോന്നു (അക്ഷര) നീ ഭാഗ്യവതിയാണ് കുട്ടി നിനക്ക് ഇപ്പോഴും പാടത്തും , മണ്ണിലും കളിയ്ക്കാന്‍ നിന്‍റെ അച്ഛന്‍ നിന്നെ വിടുന്നല്ലോ...
ഇന്നത്തെ ബാല്യങ്ങളില്‍ ഇങ്ങനെ വളരെ കുറച്ചേ ഉള്ളല്ലോ....
ഞാന്‍ ഈതോക്കെയോ വഴിയിലൂടെ പോയി ......
എന്‍റെ കുട്ടിക്കാലം ഒരിക്കല്‍ കൂടി അതെനിക്ക് കിട്ടുമോ.?
ഒരിക്കലും ഇല്ല. പഷേ എനിക്ക് ഓര്‍മയില്‍ എന്നും താലോളിക്കാം....
സുന്ദരമായ എന്‍റെ കുട്ടിക്കാലം മണ്ണില്‍ ക്കളിച്ചും , മരത്തില്‍കയറിയും ഉരുണ്ടുവീനും മുട്ടുപോട്ടിയും ......
അങ്ങനെ ഒരായിരം ഓര്‍മകള്‍ .......
എന്‍റെ ഓര്‍മ്മതൂവളിലേക്ക് ഒരേട്‌കൂടി .......
Missing somebody is painful, when it is your most loved one it horribly hurts. We really miss you John. When the last moment before you leave, your eyes were full of tears its was flowing , but we were with you to catch it. Mean while our hearts were burning because we realise that we are going to miss our dearest friend. But we hope you definitly return with your lover/wife to see us. You are our Johney kutty. Never miss you buddy. We love you all
പുലര്‍കാലത്തില്‍ പുല്‍കൊടി തുമ്പിലെ മഞ്ഞു തുള്ളി പോലെ .........
ഉദയ സൂര്യന്‍റെ ആദ്യ കിരണം പോലെ ...............................
വേനല്‍ മഴയുടെ ഇരമ്പല്‍ പോലെ ...................................
ഏകാന്തതയുടെ മൌനമായി ഒരിക്കലും പറയാതെ എന്‍റെ മനസിന്‍റെ മടിത്തട്ടില്‍ ......
മാനിക്യമായി ഞാന്‍ എന്നും കത്തു സൂക്ഷിക്കുന്നു .................
എന്‍റെ കൂട്ട് കാരി നിക്ക് മാത്രമായി ..................................
Labels: ചെറുകഥ