ആത്മാവിന്റെ ചിതയില്‍ ചുട്ടെടുത്ത കോലങ്ങല്‍...
ജീവിത ചൂളയില്‍ ചുട്ടെടുത്തെ മനസിന്‍റെ കോലങ്ങള്‍...
ആത്മവിന്റെ മുറിപ്പാടുകളാവുന്ന മൂശയില്‍ തീര്‍ത്ത
രൂപങ്ങള്‍...
രക്തം കിനിയുന്ന നിഴലിന്റെ ആള്‍രൂപങ്ങള്‍
മനസാക്ഷിയിലെ മുറിപ്പാടുകള്‍....
നിലയ്ക്കാത്ത ശബ്ദങള്‍...
നിര്‍ത്താനാവാത്ത രോദനങ്ങള്‍....
ചോരയുടെ രൂക്ഷ ഗന്ധം ....
അതെല്ലാം ഒരു
സാധാരണക്കാരന്റെ മനസിന്റെ വെറും ജല്‍പ്പനങ്ങള്‍...
ഇന്ന്
സ്വന്തം സഹോദരന്റെ ചോര കുടിക്കാന്‍ വെമ്പുന്ന "സഹോദര സ്നേഹം"...
പ്രാണന് വേണ്ടി പിടയുന്ന കൂട്ടുകാരന്റെ കീശയിലെ കാശുതിരയുന്ന സുഹൃത്ത് ബന്ധം ...
മകളെ പോലും പണത്തിനു വേണ്ടി തൂക്കിവില്‍ക്കുന്ന അച്ഛന്റെ സ്നേഹം!!!...
കവിത .....
ഹ്രദയത്തിന്റെ തേങ്ങല്‍..
ഒരു ഹ്രദയം പൊട്ടിയുള്ള മാനസന്തരതിന്‍ ഒരു തുള്ളി കണ്ണുനീര്‍...
ചോരയില്‍ ചാലിച്ച ഒരു വെറും കോലം..
മനസിന്റെ ചുവരിലെ മായാത്ത ചിത്രം ...
വരച്ചു പൂര്‍ത്തിയാവാത്തത് .....അന്ന് നല്ല മഴയുണ്ടായിരുന്നു, എങ്കിലും ഞങ്ങള്‍ ബൈക്കിനു തന്നെ പോകാന്‍ തീരുമനിചു.ഞങ്ങള്‍ എന്നു പറഞ്ഞാല്‍ ഞാന്‍ ദിപു, പ്രഭു , രാജന്‍, പിന്നെ ഞങ്ങളുടെ എല്ലാമെല്ലാമായിരുന്ന ഷിബുക്കളും.
മൂന്നാര്‍ അതായിരുന്നു ഞങ്ങളുടെ ലക്‌ഷ്യം
മഴ നനഞ്ഞുള്ള ബൈക്കുയാത്ര.. ഞങ്ങള്‍ അജ്ജുപേര്‍ രണ്ടു ബൈക്കില്‍ . പുലര്‍ചെ തന്നെ പുറപ്പെട്ടു. വഴി നീളെ നനുത്ത മഴ.. മഴകോട്ടുണ്ടെങ്കിലും ചെറുതായി നനയുന്നുണ്ടായിരുന്നു. നനുത്ത മഴത്തുള്ളികള്‍ മുഖത്തേക്കു പതിക്കുന്നുണ്ടായിരുന്നു മനസിനെ കുളിരണിയിചുകൊണ്ട്.
ഏകദേശം മൂന്നു മണിക്കൂര്‍ ബൈക്കൊടിചുകാണും.. സുന്ദരമായ തേയില ത്തോട്ടത്തിലൂടെയുള്ള യാത്ര. മാഞ്ഞിന്‍പുതപ്പണിഞ്ഞ മലനിരകള്‍കടന്ന് മൂന്നാറിന്റെ
വശ്യമായ സൌന്ദര്യം നുകര്‍ന്നുകൊണ്ട് ഞങ്ങളുടെ യാത്ര ...
വഴിനീളെ ക്യാരറ്റും മാങ്ങയും, ചോളവും എല്ലാം കഴിചുകൊണ്ടുള്ള യാത്ര... ഇനി ഒരിക്കലും അത്തരത്തിലുള്ള ഒരു യാത്ര ഉണ്ടാവില്ല, കാരണം ഇന്ന് ഷിബുക്കള്‍ ഞങ്ങളൊടൊപ്പം ഇല്ല്ല...
ദേവകള്‍ക്ക് അസൂയതോന്നിയിട്ടാവം ഞങ്ങളുടെ ഹ്രദയത്തില്‍നിന്നും പറിചെടുത്തുകൊണ്ടുപോയതു...
ആ മുറിവ് ഒരിക്കലും മായുകയില്ല...
അതിനാല്‍തന്നെ ഇനി ഉണ്ടാവില്ല അത്തരം ഒരു യാത്ര.
ഇപ്പൊള്‍ മൂന്നുവര്‍ഷം കഴിഞ്ഞിരിക്കുന്നു ...നാളെ 19/09 ഷിബുക്കളുടെ ജന്മദിനമാണ്...ഓര്‍മകള്‍ മനസില്‍ മരിക്കാതെ കിടക്കുന്നു.
ഞങ്ങളുടെ ഷിബുക്കള്‍ ഇല്ല ഒരിക്കലും മറക്കില്ല, മറക്കാന്‍ കഴിയില്ല...
മരണം വരെ ...മരിക്കാത്ത ഓര്‍മകളുമായി ഞങ്ങളും ....
ഒരുപക്ഷെ ഷിബുക്കള്‍ എല്ലാം കാണുന്നുണ്ടാവും..
ത്തീരാത്ത കണ്ണുനീരുമായി പ്രിയ സുഹ്രുത്തുക്കള്‍....Newer Posts Older Posts Home

Blogger Template by Blogcrowds