എന്‍റെ കുട്ടിക്കാലം , എന്നും ഓര്‍മയില്‍ ഒരു മധുരസ്വപ്നമായി കുടികൊള്ളുന്ന ആ സുന്ദര കാലം.
കണ്ണാരം പോത്തിക്കളിച്ചും , മണ്ണപ്പം ചുട്ടതും , പ്ലാവിലയില്‍ വിളമ്പി വയറുനിറച്ച് കഴിച്ചതും. കാലില്‍ കല്ലുകൊണ്ട് മുറിഞ്ഞപ്പോള്‍ കമ്മുനിസ്റ്റ്‌ പച്ച പിഴിഞ്ഞോഴിച്ചതും, മുറ്റത്തെ ചാമ്പ മരത്തിന്‍ ചുവട്ടില്‍ വഴി വെട്ടി കളിച്ചതും എല്ലാം , എല്ലാം എന്നെന്‍റെ ഓര്‍മയില്‍ ഓടിയെത്തി. ഞാന്‍ എന്ന് പോന്നു കുഞ്ഞിന്‍റെ കുറെ നേരം ചിലവഴിച്ചപ്പോള്‍.


ഇന്നത്തെ ബാല്യം കൊണ്ക്രീറ്റ്‌ വനങ്ങള്‍ തീര്‍ത്ത മതില്‍ കെട്ടുകളില്‍ തളക്കപ്പെടുന്നു. കാവും ആല്‍ത്തറയും , മാവും മാമ്പൂവും എല്ലാം ഇവര്‍ക്ക്‌ എന്ന് അന്ന്യമായിരിക്കുന്നു. അന്നരക്കന്നനും തേന്‍ മാവും , മാമ്പഴവും എല്ലാം ഇന്നത്തെ ബാല്യത്തിനു വെറും ഓര്‍മകള്‍ അല്ല പാടത്തില്‍ മാത്രം കണ്ട ഓര്‍മ മാത്രം.

ഇന്നത്തെ കുരുന്നുകാലുകള്‍ മണ്ണില്‍ ചവിട്ടിയിട്ടില്ല. അവരെ കോണ്ക്രീറ്റ് ഓടുകള്‍ വിരിച്ച മുറ്റത്ത്‌ പരിമിത സമയത്തേക്ക് വെളിച്ചം കാണാന്‍ അവസരം നല്‍കുന്നു. ഇതും ഒരു ബാല്യമോ ?

പാടവും പറമ്പും , കൈതയും എല്ലാം ഇന്നത്തെ ബാല്ല്യത്തിനു അന്ന്യമായിരിക്കുന്നു.എന്‍റെ പോന്നു (അക്ഷര) നീ ഭാഗ്യവതിയാണ് കുട്ടി നിനക്ക് ഇപ്പോഴും പാടത്തും , മണ്ണിലും കളിയ്ക്കാന്‍ നിന്‍റെ അച്ഛന്‍ നിന്നെ വിടുന്നല്ലോ...
ഇന്നത്തെ ബാല്യങ്ങളില്‍ ഇങ്ങനെ വളരെ കുറച്ചേ ഉള്ളല്ലോ....

ഞാന്‍ ഈതോക്കെയോ വഴിയിലൂടെ പോയി ......
എന്‍റെ കുട്ടിക്കാലം ഒരിക്കല്‍ കൂടി അതെനിക്ക് കിട്ടുമോ.?
ഒരിക്കലും ഇല്ല. പഷേ എനിക്ക് ഓര്‍മയില്‍ എന്നും താലോളിക്കാം....
സുന്ദരമായ എന്‍റെ കുട്ടിക്കാലം മണ്ണില്‍ ക്കളിച്ചും , മരത്തില്‍കയറിയും ഉരുണ്ടുവീനും മുട്ടുപോട്ടിയും ......
അങ്ങനെ ഒരായിരം ഓര്‍മകള്‍ .......

എന്‍റെ ഓര്‍മ്മതൂവളിലേക്ക് ഒരേട്‌കൂടി .......

2 Comments:

  1. ദ്രാവിഡന്‍ said...
    ബാല്യകാലം എല്ലാവര്‍ക്കും അടച്ചുവച്ച ഒരു ചെപ്പ് ആണ്.
    മണ്ണപ്പവും,മന്ചാടി കുരുവും,മയില്‍പീലിയും,വളപൊട്ടും
    എല്ലാം അടചുവെച്ച ഒരു ചെപ്പു.
    കാലത്താല്‍ മുദ്ര വയ്ക്കപെട്ടു പോയ ആ
    ചെപ്പു ജീവിതത്തിന്ടെ സായാഹ്നത്തില്‍
    മനസുകൊണ്ടു തുറന്നു സല്ലപിക്കുന്നതു
    ആനന്ദകരം തന്നെ.

    എല്ലാവിധ ആശംസകളും.....
    Unknown said...
    ആത്മാവിന്‍റെ തെന്നലുകള്‍ കാണാന്‍ കഴിയുന്ന ദ്രവിടന്‍ ...ടോമി ചേട്ടന്‍ ...ഒരായിരം നന്ദി

Post a Comment



Newer Post Older Post Home

Blogger Template by Blogcrowds