മറവി

അന്ന്,
മറവി ,
          ഞാന്‍ നിന്നെ മറക്കാന്‍ കൊതിച്ചത്

         നീയില്ലായിരുന്നെങ്കില്‍ എന്ന് നിനച്ചത്

         ഉത്തരകടലാസില്‍ നീ എന്നെ ചതിച്ചവള്‍

        നീ എനെ പ്രജ്ഞയറ്റവനാക്കിയവള്‍
ഇന്ന്,

മറവി,
         നീയെത്ര സുന്ദരി .

         എന്റെ മരണത്തെ മറപ്പിച്ചവള്‍

         ജീവിക്കാന്‍ പ്രാചോദനമായവള്‍

         മനസിലെ മുറിപ്പാടുണക്കിയവള്‍

         മരിച്ച മനസിന്‌ പുതുജീവനായവള്‍
വീണ്ടും ,
മറവി,
   എന്റെ ഏകാന്തതകളില്‍ ഞാന്‍ ഭയക്കുന്നവള്‍

         എന്റെ ദു:സ്വപ്നങ്ങളിലെ നായിക
എങ്കിലും ,
മറവി,
         നീ എന്റെ തകര്‍ന്ന ഹൃദയത്തെ മറന്നു കളഞ്ഞല്ലോ

          എന്നിലെ  മരിക്കാനുള്ള  ചിന്ത പോലും
          നിനക്ക് മരിപ്പിക്കാന്‍ കഴിഞ്ഞില്ലല്ലോ

         നീയെന്റെയരികില്‍ ഉണ്ടായിരുന്നു എങ്കില്‍
         ഞാന്‍ മരിക്കുകയില്ലയിരുന്നു .

          എന്നിട്ടും മരണത്തിലും നീ എന്നെ വിട്ടുപോകുന്നില്ലല്ലോ

         എനിക്കവളെ മറക്കാനും കഴിയുന്നില്ലല്ലോ

         മനസിന്റെ മുറിപ്പാട് നീ ഇപ്പോള്‍ മായ്ക്കാറില്ല അല്ലെ ?


      

4 Comments:

 1. എന്‍.ബി.സുരേഷ് said...
  അന്നും ഇന്നും തുടര്‍ന്നും ജീവിതത്തില്‍ കൂടെ നടക്കുന്ന മറവിയെ സംബന്ധിച്ചുള്ള ഒരു നിര്‍വചനമാണല്ലോ കവിത.
  ഓരോ ഉപശീര്‍ഷകത്തിന്റെയും കീഴില്‍ മറവി എന്നു ഒരു തവണ എഴുതിയാല്‍ മതി. ഓരോ വരിയിലും മറവി എന്നാവര്‍തിക്കുന്നത് ഭയങ്കര ബോറായി.

  മറവിയെ ക്കുറിച്ചുള്ള നമ്മുടെ വ്യക്തിപരമായ കാഴ്ചപ്പാടിനെ എല്ലാ മനുഷ്യരുടേതും കൂടിയാക്കണം.

  ആശയം മാത്രം പോരാ, കവിതയുടെ ഘടനയിലും ശ്രദ്ധയൂന്നണം.

  നമ്മുടെ മനസ്സിന്റെയും ജീവിതത്തിന്റെയും കൈയൊപ്പ് മറ്റാരും പറയാത്ത വിധത്തില്‍ ചാര്‍ത്താന്‍ കഴിയട്ടെ.
  ശ്രീ said...
  കവിതയെ കുറീച്ച് പറയാനുള്ള അറിവില്ല, എങ്കിലും സുരേഷ് മാഷ് പറഞ്ഞതിലും ശരിയുണ്ട് എന്ന് തോന്നി.
  ‍ആല്‍ബിന്‍ said...
  എന്‍.ബി.സുരേഷേട്ടന്റെ വിലയേറിയഅഭിപ്രായത്തിന് ഒരാ‍യിരം നന്ദി .
  സുരേഷേട്ടന്‍പറഞ്ഞ തിരുത്തലുകള്‍ ഇപ്പോള്‍ വരുത്തിയിട്ടുണ്ട്.ദയവായി അഭിപ്രായമറിയിക്കുമല്ലോ..
  ഇനിയുള്ള രചനകളില്‍ കൂടുതല്‍ ശ്രദ്ധിക്കാം..

  ഒത്തിരി സ്നേഹത്തോടെ...
  ‍ആല്‍ബിന്‍ said...
  ശ്രീ, എന്റെ കവിതകള്‍ വായിക്കാനും അഭിപ്രായമറിയിക്കാനുമുള്ള വലിയ മനസ് അതിന് ഒരായിരം നന്ദി ..

  തുടര്‍ന്നും വായിക്കുമല്ലോ..

  സസ്നേഹം

Post a CommentNewer Post Older Post Home

Blogger Template by Blogcrowds