അഭിസാരിക

 വിശപ്പിന്റെവിളിയില്‍
കശാപ്പുശാലയില്
ഇറച്ചിയാവാനെത്തിയവള്‍
മരണനാഴികയ്ക്കായി
നിമിഷങ്ങള്‍തിന്നുന്നവര്‍ക്കിടയില്‍
കശാപ്പുമൃഗമായവള്‍
ഇനി
മൂര്‍ച്ചനോക്കി
കൂര്‍ത്തനഖങ്ങളില്‍ കോര്‍ത്തു
ചുണ്ടിലുടക്കിയ
കരളിന്റെകഷണങ്ങളായി.
കൃഷ്ണമണികളിലൂടെ.
ഉപ'ഭോഗ'വസ്തുവായി
തെരുവില്‍വിറങ്ങലിച്ചജഡമായി.
ഇവളെ.....

ഇനിയുംവിളിക്കണോ അഭിസാരികയെന്ന്.
 

2 Comments:

  1. Pretheesh Thomas said...
    കൊള്ളാം.. വളരെ നന്നായിരിക്കുന്നു
    ‍ആല്‍ബിന്‍ said...
    നന്ദി പ്രതീഷ് തുടര്‍ന്നും അഭിപ്രായം അറിയിക്കുക

Post a CommentNewer Post Older Post Home

Blogger Template by Blogcrowds