ആത്മാവിന്റെ ചിതയില്‍ ചുട്ടെടുത്ത കോലങ്ങല്‍...
ജീവിത ചൂളയില്‍ ചുട്ടെടുത്തെ മനസിന്‍റെ കോലങ്ങള്‍...
ആത്മവിന്റെ മുറിപ്പാടുകളാവുന്ന മൂശയില്‍ തീര്‍ത്ത
രൂപങ്ങള്‍...
രക്തം കിനിയുന്ന നിഴലിന്റെ ആള്‍രൂപങ്ങള്‍
മനസാക്ഷിയിലെ മുറിപ്പാടുകള്‍....
നിലയ്ക്കാത്ത ശബ്ദങള്‍...
നിര്‍ത്താനാവാത്ത രോദനങ്ങള്‍....
ചോരയുടെ രൂക്ഷ ഗന്ധം ....
അതെല്ലാം ഒരു
സാധാരണക്കാരന്റെ മനസിന്റെ വെറും ജല്‍പ്പനങ്ങള്‍...
ഇന്ന്
സ്വന്തം സഹോദരന്റെ ചോര കുടിക്കാന്‍ വെമ്പുന്ന "സഹോദര സ്നേഹം"...
പ്രാണന് വേണ്ടി പിടയുന്ന കൂട്ടുകാരന്റെ കീശയിലെ കാശുതിരയുന്ന സുഹൃത്ത് ബന്ധം ...
മകളെ പോലും പണത്തിനു വേണ്ടി തൂക്കിവില്‍ക്കുന്ന അച്ഛന്റെ സ്നേഹം!!!...
കവിത .....
ഹ്രദയത്തിന്റെ തേങ്ങല്‍..
ഒരു ഹ്രദയം പൊട്ടിയുള്ള മാനസന്തരതിന്‍ ഒരു തുള്ളി കണ്ണുനീര്‍...
ചോരയില്‍ ചാലിച്ച ഒരു വെറും കോലം..
മനസിന്റെ ചുവരിലെ മായാത്ത ചിത്രം ...
വരച്ചു പൂര്‍ത്തിയാവാത്തത് .....

0 Comments:

Post a CommentNewer Post Older Post Home

Blogger Template by Blogcrowds