Showing posts with label ഓര്‍മ്മക്കുറിപ്പുകള്‍. Show all posts
Showing posts with label ഓര്‍മ്മക്കുറിപ്പുകള്‍. Show all posts

വീണ്ടുമൊരു ക്രിസ്തുമസ് കാലം കൂടി വരവായി
മനസില്‍ സ്നേഹത്തിന്റെ , സമാധാനത്തിന്റെ
പുതുനാമ്പുകള്‍ ... എല്ലാവര്‍ക്കും എന്റെ സ്നേഹം നിറഞ്ഞ
ക്രിസ്തുമസ് ആശംസകള്‍..

ക്രിസ്തുമസും ബുഷും !!!

ഇത് എന്റെ ഒരു പഴയ ക്രിസ്തുമസ് ഓര്‍മ്മ
ഇന്നിപ്പോള്‍ പത്തുവര്‍ഷം കഴിഞ്ഞിരിക്കുന്നു ഈ സംഭവം നടന്നിട്ട്
1999 ലെ ക്രിസ്തുമസ് കാലം ..
അന്നു ഞാന്‍ ഒന്‍പതാംക്ലാസില്‍ പഠിക്കുന്നസമയം
ഞങ്ങള്‍ എല്ലാവര്‍ഷവും ക്രിസ്തുമസ് കരോളിനു പോകാറുണ്ടായിരുന്നു
എല്ലാവീട്ടിലും ഞങ്ങളെക്കാത്ത് കുറേ പടക്കവും ഉണ്ടാവും 
എല്ലാവരും പടക്കം പൊട്ടിക്കാനുള്ളതിരക്കിടലായിരിക്കും..
ഇത്തവണ ഞാനായിരുന്നു ക്രിസ്തുമസ് പപ്പ ..
നല്ല ചുവന്ന കുപ്പായവുമിട്ട് വയറ്റില്‍ ഒരു ചെറിയ തലയിണയും വച്ചുകെട്ടി
ഒരു വടിയും  പിടിച്ച് നീളന്‍ താടുയുമൊക്കെയായി അങ്ങനെ നടക്കും..
എല്ലാവരും എല്ലാവീട്ടില്‍നിന്നും പടക്കം പൊട്ടിക്കും , പക്ഷെ എനിക്കു മാത്രം ആരും തരില്ല 
കാരണം ഞാന്‍ ക്രിസ്തുമസ് പപ്പയല്ലേ...
പക്ഷെ എനിക്കണെങ്കില്‍ പടക്കം പൊട്ടിക്കണം എന്ന കലശലായ ആഗ്രഹവും..
അങ്ങനെ  ഞാന്‍ ആരും കാണാതെ ഒരു പടക്കം കൈക്കലാക്കി...
ഞാന്‍ അതുപൊട്ടിക്കാനായി ഞങ്ങളുടെ കൈയ്യില്‍ ഉണ്ടായിരുന്ന ഒരു ചൂട്ടിന്റെ നേരെപിടിച്ചു
പെട്ടന്ന് എവിടെനിന്നീന്നറിയില്ല ഒരു തീയാ‍ളി ..ആരൊക്കെയൊ എന്നെ പെട്ടന്നു പിടിച്ചു മാ‍റ്റി 
കുറേനേരത്തെ കനത്ത നിശബ്ദത അതിനൊടുവിലെ വലിയ പൊട്ടിച്ചിരി 
എനിക്കൊന്നും മനസിലായില്ല..
എല്ലാവരും എന്നെനോക്കിത്തന്നെയാണു ചിരിക്കുന്നതുതാനും 
പിന്നീടുള്ള വീടുകളിലൊന്നും ക്രിസ്തുമസ് പപ്പക്കു ഡാന്‍സുകളിക്കേണ്ടിവന്നില്ല 
ആളുകളെ ചിരിപ്പിക്കാന്‍ , എല്ലാവരും ക്രിസ്തുമസ് പപ്പയെ കാണ്ടാല്‍ത്തന്നെ ചിരിച്ചുതുടങ്ങും..

എല്ലാം കഴിഞ്ഞു ഞാന്‍ വീട്ടില്‍ വന്നു ഞാന്‍ ക്രിസ്തുമസ് പപ്പയുടെ മുഖമ്മൂടിയൊന്നീടുത്തുനോക്കി 

എനിക്കുചിരിയടക്കാന്‍ കഴിഞ്ഞില്ല 
നല്ല വെള്ള നീളന്‍ താടിക്കുപകരം നല്ല ക്ലീന്‍ ഷേവ് ചെയ്ത മുഖം ...
ശരിക്കും മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബുഷിന്റേതുപോലെ...






പ്രഭാത സൂര്യന്‍ മൂടല്‍മഞ്ഞിന്‍ നേര്‍ത്ത പുതപ്പുമാറ്റി കടന്നുവന്നപ്പോള്‍ ഉറക്കച്ചടവ് മാറാതെ കറുകനാംബിലെ മഞ്ഞുതുള്ളി എന്നോടുചോടിച്ചു "നിനക്കറിയാമോ ഇവിടെ ജീവിച്ചു മണ്‍മറഞ്ഞവരേക്കുറിച്ച്.? ജീവിത യാത്ര ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നവരേക്കുറിച്ച്.? " ഒരുനിമിഷം പകച്ചുനിന്നശേഷം ഞാന്‍ പറഞ്ഞു "ഇല്ല , പക്ഷെ എനിക്കറിയാന്‍ താല്പര്യമുണ്ട് ". 
അപ്പോഴേക്കും ഉയര്‍ന്നുവന്ന സൂര്യകിരണം മഞ്ഞുതുള്ളിയില്‍ ഒരു വര്‍ണ്ണപ്രപജ്ജം തീര്‍ത്തു. എനിക്കാ പ്രപജ്ജ രഹസ്യം അറിയാന്‍ ആകാംഷയായി . അതിനുമുന്‍പെ  ഞാന്‍ ആ  ലോകത്ത് എത്തിപ്പെട്ടിരുന്നു .
ഇവിടെ ഈ ലോകത്തില്‍ ജനിച്ചു , ജീവിച്ചു  കാലയവനികക്കുള്ളില്‍ മറഞ്ഞ മഹാരഥന്മാരെ  ഓര്‍ത്തു . അവരിലൂടെ പ്രവഹിച്ച പ്രാണവായൂ തങ്ങി നില്‍ക്കുന്നു ഇവിടെ നില്ക്കാന്‍ കഴിഞ്ഞ ഞാന്‍ എത്രയോ ഭാഗ്യവാനാണ് . എനിക്കീ മണ്ണില്‍ കലൂനി നില്ക്കാന്‍ കഴിഞ്ഞല്ലോ. അവരിലൂടെ പ്രവഹിച്ച അതേ വായൂ എന്നിലൂടെയും ഇപ്പോള്‍ പ്രവഹിക്കുന്നല്ലൊ.. ഈതു ജന്‍മ സുക്രുതമാനെന്നറിയില്ല .
 എനിക്കെ ലോകത്തില്‍ ഒരായിരം ജന്മം ജീവിക്കാന്‍ മോഹമാവുന്നു . ഈ ലോകം എന്റേതായെങ്കില്‍ എന്നു ഞാന്‍ കൊതിച്ചുപോയി. 
ഞാന്‍ മഞ്ഞുതുള്ളിയോടു ചോദിച്ചു "നീ എന്നെ എന്തിനാ ഇങ്ങോട്ട് കൂട്ടികിണ്ടുവന്നെ .?" . കുറേ നേരം കഴിഞ്ഞിട്ടും മറുപടി കിട്ടാതെ ഞാന്‍ മഞ്ഞുതുള്ളിയെ തിരക്കി .. അപ്പോഴേക്കും കറുകനാംബിലെ മഞ്ഞുതുള്ളി അലിഞ്ഞില്ല്ലാതെയായിരുന്നു..ഞാനറിയാതെ എന്റെ മനസപ്പോള്‍ മന്ത്രിച്ചു " എന്തെ എന്നോടൊന്നും പറയാതെ പോയത്"... 
എന്‍റെ സി എം എസ്‌  നീ എത്ര ഭാഗ്യവതിയാണ് ... നിനക്കിവരെയെല്ലാം അറിയാമല്ലോ ..
ഇതെന്റെ സി എം എസ്‌ ജീവിതത്തിലെ ഒരു പ്രഭാത ചിന്ത 
















കുറേ നാളുകള്‍ക്ക് ശേഷം വീട്ടിലേക്കുള്ള യാത്ര ...
കവലയില്‍ ബസ്‌ഇറങ്ങി , അവിടെ അധികം ആളുകള്‍ ഇല്ല ...
ചെറുതായി  മഴയും പെയ്യുന്നുണ്ട് ...
ഇനി നടന്നു വേണം പോകാന്‍ ...അതും പാടവരബില്‍കൂടി
കഷ്ട്ടിച്ച് ഒരാള്‍ക്കുമാത്രം പോകാന്‍കഴിയുന്ന ഇടുങ്ങിയ വഴി.
ഒരുവശത്ത് കളകളമൊഴുകുന്ന അരുവി മറുവശത്ത് പച്ചപ്പട്ടുവിരിച്ച നെല്‍പ്പാടങ്ങള്‍ 
കൊറ്റിയും കുളക്കോഴിയും തവളയും ഞണ്ടും ചെറുമീനുകളും എല്ലാം നിറഞ്ഞ പാടം...
ഇടക്ക് ചെറിയ (വലിയ) എലി മടകളും...
മഴ കനക്കുമെന്ന് കവലയില്‍ ആരോ പറയുന്നത് കേട്ടു‌ ...
എന്‍റെ കൈയ്യിലാണെങ്കില്‍ കുടയുമില്ല. ഇനി ഒരു പതിനജു മിനിറ്റുകൂടിയേ നടക്കാനുള്ളൂ
എന്നാലും മഴ കനത്താല്‍ നനഞ്ഞു നാശമായതുതന്നെ.
എത്രയുംവേഗം വീട്ടിലെത്തണം അതുമാത്രമേ ഇപ്പോ എന്‍റെ മനസിലുള്ളൂ
മഴയുടെ ശക്തി കൂടികൂടിവരുന്നു....
ഞാന്‍ അറിയാതെ എന്‍റെ മനസ് എന്‍റെ ബാല്യകാലത്തേക്ക്‌ തിരിച്ചുപോയി
എന്‍റെ സ്കൂള്‍ പഠനം , പത്താം ക്ലാസുവരെ ഞാന്‍
 പഠിച്ചത് മണിയാറന്‍കുടി സ്കൂളിലാണ് ...
എന്നും ഉച്ചക്ക് വീട്ടില്‍പോയി ചോറുണ്ണും
തിരിച്ചൊരു ഓട്ടമാണ് മണിയടിക്കുന്നതിനു മുന്‍പ്  ക്ലാസില്‍ എത്താനുള്ള ഓട്ടം   
അല്ലെങ്കില്‍ ഗോപാലന്‍ സാറിന്റെ ചൂരലിന്റെ ചൂടറിയും അത് പേടിച്ചുള്ള ഓട്ടം .
 കണ്ടാരക്കുത്തി കൊള്ളാതെ വരംബിലൂടെയുള്ള ഓട്ടം
പെട്ടന്ന്   എവിടെയോ കാല്‍ തട്ടി എന്‍റെ കയ്യിലിരുന്ന പുസ്തകം  തെറിച്ചു വരമ്പില്‍ ചിതറി
കണങ്കാലില്‍ ചെറിയ ഒരു വേദന ചോരയൊലിക്കുന്നു
ഞാന്‍ ആകെ പേടിച്ചു , ഉറക്കെ കരഞ്ഞു തുടങ്ങി
പാടത്തെ പണിക്കാര്‍ എന്നെ ആശുപത്രിയില്‍ എത്തിച്ചു.
മൂന്നു തുന്നിക്കെട്ടുണ്ടായിരുന്നു.
ഓരാഴ്ച സ്കൂളില്‍ പൊയില്ല....
വീട്ടില്‍ ഒരേ കിടപ്പായിരുന്നു, (നടക്കാന്‍ വയ്യല്ലോ )
|എന്താ മോനെ നിന്ന് മഴനനയുന്നത് .?|
ചോദ്യം കേട്ട് ഞാന്‍ ഞെട്ടിത്തിരിഞ്ഞുനോക്കി..
കുറുബമ്മാമ...എന്‍റെ ഓര്‍മ്മവച്ചകാലംമുതല്‍ അവര്‍ ഇങ്ങനെ തന്നെയാണ്
കൂനികൂനി വടിയും കുത്തി എങ്ങനെ നടക്കും ...
ഇന്നും  ഒരു മാറ്റവും എല്ലാ .
|വരുന്ന വഴിയാ അമ്മാമേ|
മറുപടിപറയുബോളാണു ഞാന്‍ മനസിലാക്കിയത് ഞാന്‍ വരമ്പില്‍തന്നെ നില്‍ക്കുകയനെന സത്യം 
ഓര്‍മയിലെ കുട്ടിക്കാലത്ത് ജീവിക്കുകയാണെന്ന് 
ചെരുപ്പൂരി ഞാന്‍ പതുക്കെ  കണങ്കാലില്‍ തടവിനോക്കി
ഇപ്പോഴും അന്നത്തെ മുറിപ്പാടുമായത് അങ്ങനെ നില്‍ക്കുന്നു...
ബാല്യകാലത്തിന്റെ ഒരു ശേഷിപ്പായി ..





























എന്റെ ഓര്‍മയിലെ സുന്ദരമായ ഓണക്കാലം ,
എന്റെ കുട്ടിക്കാലത്തിലെ സുന്ദരമായ ഓണസ്മരണകള്‍ ...

ഓണത്തപ്പനും , ഓണപൂവും, ഓണത്തുംബിയും , ഊഞ്ഞാലും , പുലികളിയും എല്ലാം ഓര്‍മയിലെ സുഖമുള്ള ഓര്‍മ്മകള്‍ ... അത്തം മുതല്‍ പത്തു ദിനം മുറ്റത്ത്‌ഒരുങ്ങുന്ന പൂക്കളം ...

അതിന് നടുവിലെ ഒഅനതപ്പന്‍ ....

എല്ലാം ഓര്‍മ്മകള്‍ മാത്രം ...മലയാളിക്ക് ഇന്നുഎല്ലാം നഷ്ട്ടമായിരിക്കുന്നു ...

മാവേലി തമ്പുരാന്റെ കാലം എന്നെ ഓര്‍മയില്‍ നിന്നു പോലും മലയാളി മായ്ച്ചുകളഞ്ഞിരിക്കുന്നു .
സമത്വവും , സാഹോദര്യവും എല്ലാം കൈവിട്ടുപോയിരിക്കുന്നു ...

മനുഷ്യന്‍ ലോകം കീഴടക്കുമ്പോള്‍ മനസുകള്‍ക്കിടയില്‍ വന്മതിലുകള്‍ തീര്‍ക്കുന്നു...

അടുക്കനവതവിധം അകന്നു കൊണ്ടേയിരിക്കുന്നു ....

ഓണത്തിന്റെ ഓര്‍മ്മകള്‍ എന്നേ മലയാളികളുടെ ഓര്‍മയില്‍ ഒര്മയായിപോലും ഇല്ലാതായിരിക്കുന്നു ....

ഈ ഓണക്കാലത്തില്‍ എന്റെ ഓര്‍മയിലെ ഓണക്കാല ഓര്‍മ്മകള്‍........


























നിലാവുള്ള തണുത്ത രാത്രികളില്‍ ഞാന്‍ നിന്‍റെ വരവും കാത്തിരുന്നു . രാത്രി മഴയുടെ പിറുപിറുപ്പ്‌ അതിനിടയിലും ഞാന്‍ നിന്‍റെ സ്നേഹാര്‍ദ്രമായ ഒരു വിളിക്കായി കാതോര്‍ത്തിരുന്നു .നിനക്കു എന്നെ അറിയാം .ഞാന്‍ നിന്നെ എത്രമാത്രം സ്നേഹിക്കുന്നു എന്നും . പിന്നെ ..... പിന്നെ , എന്തിനാണ് നീ ഇങ്ങനെ ഒക്കെ .? എന്‍റെ സ്നേഹം കണ്ടില്ലെന്നു നടിക്കാന്‍ നിനക്കു കഴിയുമോ.?
എനിക്കുറപ്പുണ്ട് ഒരിക്കല്‍ നീ എന്‍റെ സ്നേഹം തിരിച്ചറിയും അപ്പോള്‍ നിനക്കു എന്‍റെ അടുത്ത് വരാതിരിക്കാന്‍ കഴിയില്ല ....
നിനക്കറിയാമോ ഞാന്‍ നിന്‍റെ വരവ് എത്രമാത്രം കൊതിക്കുന്നു എന്ന് .. നിന്‍റെ മടിയില്‍ തലച്ചയ്ച്ചുറങ്ങാന്‍..നിന്നിലലിയാന്‍ എന്‍റെ മനസ് വെമ്പുന്നത് നീ എന്തെ കാണാത്തത്...? ഒരുപക്ഷെ നീ എല്ലാം അറിഞ്ഞിട്ടും അറിഞ്ഞില്ല എന്ന് നടിക്കുന്നതാണോ .?
തണുപ്പുള്ള രാത്രികളില്‍ നിന്‍റെ സുഗന്തം നുകരാന്‍ ഞാന്‍ എത്രമാത്രം കൊതിക്കുന്നു എന്നോ.?
നീ എന്‍റെ മാത്രമായി മാറുന്ന ആ നിമിഷം...
അതിനുവേണ്ടി അതിനുവേണ്ടി മാത്രമാണ് ഞാന്‍ എന്നും ജീവികുന്നത്..
ഓരോ പുലരിയിലും നിന്‍റെ ഓര്‍മകളുമായി ഞാന്‍ ഉണരും.
നിനക്കായുള്ള ഈ കാത്തിരുപ്പ് , അത് എന്നെ ഭ്രാന്തനാക്കുന്നു .
നിന്‍റെ വരവിനായി ഞാന്‍ ഇനിയും കാത്തിരിക്കും ...
ഒരുവേള മനുഷ്യര്‍ നിന്നെ ഭീതിയോടെ വിളിക്കും "മരണം"
പക്ഷെ നിന്നെ ഞാന്‍ പ്രണയിക്കുന്നു. എനിക്കറിയാം..നിനക്കു വരാതിരിക്കാന്‍ കഴിയില്ല...
എന്‍റെ ആത്മാര്‍ത്ഥ പ്രണയം നിന്നക്ക് കാണില്ലെന്ന് നടിക്കുവാനും കഴിയില്ല..
ഞാന്‍ കാത്തിരിക്കും......
നീ എന്റെയാകുന്ന ആ നിമിഷത്തിനായി...
ആ നിമിഷത്തിന്റെ ഓര്‍മ്മയ്ക്കായി
നിനക്കായി ഞാന്‍ കുറിക്കുന്നത്....

Older Posts Home

Blogger Template by Blogcrowds