ഭൂതകാലം

കൈപ്പിടിയിലോതുങ്ങാതെ വഴുതി-
കൈവിട്ടുപോയ *വട്ടോനാണെന്‍ഭൂതകാലം.
കരള്‍നിറയെതട്ടിത്തെറിപ്പിച്ചദു:ഖത്തിന്‍ചെളിയും
കഴുകിക്കളഞ്ഞതെളിനീരിന്‍സന്തോഷവും 
കനല്‍കോരിയിട്ടപ്രണയിനിയുടെചുംബനങ്ങളും 
കവിലൂടൊലിച്ചിറങ്ങിയരണ്ടുതുള്ളി-
കണ്ണീരിലൊതുങ്ങിയകാപട്യസ്നേഹവും
കരകയറാന്‍സൌഹൃദത്തിന്‍മന്ത്രികമരുന്നുമദ്യവും
കൊഴിഞ്ഞുവീണവസന്തപുഷ്പങ്ങളെ -
കരിയിച്ചുണക്കിയ ഗ്രീഷ്മവും 
കിളിര്‍നാമ്പുകളുടെപ്രതീക്ഷതന്‍കരള്‍കുളിര്‍പ്പിച്ചവര്‍ഷവും  
കലക്കിമറിച്ചജീവിതസാഗരത്തിന്‍കാരണമായഋതുക്കളും 
കാലംതെറ്റിയമഴയിലൂടൊലിച്ചുപോയയെന്‍കളിവള്ളവും.
കുശുത്തുപോയകുളമാവിന്‍ചോട്ടിലിരുന്നപ്പോള്‍  
കുരുക്കഴിഞ്ഞതാണീ ഭൂതകാലചിത്രം.


*വട്ടോന്‍ - ഒരിനം മത്സ്യംwww.kanikkonna.com മലയാളിയുടെ മനസ്സിന്‍റെ ഗൃഹാതുരത

2 Comments:

  1. VipinKumar K.P said...
    ഇതില്‍ ഭൂതകാലം വരച്ചിടാന്‍ നിയോഗപെട്ട ഈ വാക്കുകള്‍ എനിക്കിഷ്ട്ടമായി.....
    ‍ആല്‍ബിന്‍ said...
    thank u Vipin Keep in touch

Post a CommentNewer Post Older Post Home

Blogger Template by Blogcrowds