നിലാവുള്ള തണുത്ത രാത്രികളില്‍ ഞാന്‍ നിന്‍റെ വരവും കാത്തിരുന്നു . രാത്രി മഴയുടെ പിറുപിറുപ്പ്‌ അതിനിടയിലും ഞാന്‍ നിന്‍റെ സ്നേഹാര്‍ദ്രമായ ഒരു വിളിക്കായി കാതോര്‍ത്തിരുന്നു .നിനക്കു എന്നെ അറിയാം .ഞാന്‍ നിന്നെ എത്രമാത്രം സ്നേഹിക്കുന്നു എന്നും . പിന്നെ ..... പിന്നെ , എന്തിനാണ് നീ ഇങ്ങനെ ഒക്കെ .? എന്‍റെ സ്നേഹം കണ്ടില്ലെന്നു നടിക്കാന്‍ നിനക്കു കഴിയുമോ.?
എനിക്കുറപ്പുണ്ട് ഒരിക്കല്‍ നീ എന്‍റെ സ്നേഹം തിരിച്ചറിയും അപ്പോള്‍ നിനക്കു എന്‍റെ അടുത്ത് വരാതിരിക്കാന്‍ കഴിയില്ല ....
നിനക്കറിയാമോ ഞാന്‍ നിന്‍റെ വരവ് എത്രമാത്രം കൊതിക്കുന്നു എന്ന് .. നിന്‍റെ മടിയില്‍ തലച്ചയ്ച്ചുറങ്ങാന്‍..നിന്നിലലിയാന്‍ എന്‍റെ മനസ് വെമ്പുന്നത് നീ എന്തെ കാണാത്തത്...? ഒരുപക്ഷെ നീ എല്ലാം അറിഞ്ഞിട്ടും അറിഞ്ഞില്ല എന്ന് നടിക്കുന്നതാണോ .?
തണുപ്പുള്ള രാത്രികളില്‍ നിന്‍റെ സുഗന്തം നുകരാന്‍ ഞാന്‍ എത്രമാത്രം കൊതിക്കുന്നു എന്നോ.?
നീ എന്‍റെ മാത്രമായി മാറുന്ന ആ നിമിഷം...
അതിനുവേണ്ടി അതിനുവേണ്ടി മാത്രമാണ് ഞാന്‍ എന്നും ജീവികുന്നത്..
ഓരോ പുലരിയിലും നിന്‍റെ ഓര്‍മകളുമായി ഞാന്‍ ഉണരും.
നിനക്കായുള്ള ഈ കാത്തിരുപ്പ് , അത് എന്നെ ഭ്രാന്തനാക്കുന്നു .
നിന്‍റെ വരവിനായി ഞാന്‍ ഇനിയും കാത്തിരിക്കും ...
ഒരുവേള മനുഷ്യര്‍ നിന്നെ ഭീതിയോടെ വിളിക്കും "മരണം"
പക്ഷെ നിന്നെ ഞാന്‍ പ്രണയിക്കുന്നു. എനിക്കറിയാം..നിനക്കു വരാതിരിക്കാന്‍ കഴിയില്ല...
എന്‍റെ ആത്മാര്‍ത്ഥ പ്രണയം നിന്നക്ക് കാണില്ലെന്ന് നടിക്കുവാനും കഴിയില്ല..
ഞാന്‍ കാത്തിരിക്കും......
നീ എന്റെയാകുന്ന ആ നിമിഷത്തിനായി...
ആ നിമിഷത്തിന്റെ ഓര്‍മ്മയ്ക്കായി
നിനക്കായി ഞാന്‍ കുറിക്കുന്നത്....

0 Comments:

Post a CommentNewer Post Older Post Home

Blogger Template by Blogcrowds