സഹ്യന്റെ കരവലയത്തിനുള്ളീല്‍ കരിംബനകള്‍ കാവല്‍ നില്‍ക്കുന്ന ഒരു ലോകം. ഇവിടെ കരിംബനകളില്‍ പാര്‍ക്കുന്ന യക്ഷികളുണ്ടൊ..? പാഴ്മരച്ചുവടുകളില്‍ കുരുതി നടത്തുന്ന പ്രേതങ്ങളുണ്ടൊ.? അവിടെ ഇപ്പോഴും അലഞ്ഞുനടക്കുന്ന ആത്മാക്കളുണ്ടൊ.? കരിംബനകളിലെ പുഴുക്കലെല്ലാം ആത്മാക്കളാണൊ.? അയിലമുടിച്ചി മലയിലെ പെട്ടിപ്പാറയില്‍ ഇപ്പോഴും ആത്മാക്കള്‍ ഒത്തുകൂടാറുണ്ടൊ.? ഇടെക്കിടെയുള്ള മയിലുകളുടെ ഈ കരച്ചില്‍ എന്തിനാണാവോ .? ഈ കൊച്ചു ലോകത്തെപ്പറ്റി എന്നില്‍ ഒരായിരം ചോദ്യങ്ങളുയര്‍ന്നു .
കൂമന്റെ മൂളലും, കാലന്‍ കോഴിയുടെ കൂവലും ഇതിനെല്ലാം  കൂടെ രാത്രി ഇരുളിന്‍ പുതപ്പുമായി കടന്നു വരുമ്പോള്‍ ഭീകരത പരത്തി കരിമ്പനത്തലപ്പുകള്‍ നില്‍ക്കും.
മുത്തശ്ശി പറഞ്ഞു മനസ്സില്‍ പതിഞ്ഞ പാലക്കാടന്‍ ഗ്രാമത്തിന്റെ ചിത്രം എന്റെ മനസ്സില്‍ തെളിഞ്ഞു . 
ചുറ്റും കരവലയം തീര്‍ത്തു സഹ്യ സാനുക്കള്‍ , ഹരിത വര്‍ണ്ണം പൂണ്ടു വീട്ടിയും മരുതും ആര്യവേപ്പും പേഴും എല്ലാം തിങ്ങി നിറഞ്ഞു നില്‍ക്കുന്ന ഒരു സുന്ദര ലോകം . അവിടെ കുനുനെ നടക്കുന്ന ജീവജാലങ്ങള്‍ , മാനും മയിളും , ആനയും , പന്നിയും എല്ലാമെല്ലാം അങ്ങനെ വിരാജിക്കുന്നു . മഴക്കാറ് കാണുമ്പൊള്‍ പീലി വിരിച്ചു ആടുന്ന മയിലുകള്‍ , ദാഹം തീര്‍ക്കാന്‍ പോത്തുണ്ടി ഡാമില്‍ എത്തുന്ന  ആനകള്‍ . ഇവക്കെല്ലാം  നടുവിലായി കരിമ്പനകള്‍ കാവല്‍ നില്‍ക്കുന്ന ഈ ലോകം , പാലക്കാടന്‍ ഗ്രാമം .
ഇവിടെ വീശിയടിക്കുന്ന  ചൂട് കാറ്റുണ്ട് . മണ്ണില്‍ പോന്നു വിളയിക്കാന്‍ എല്ല് മുറിയെ പണിയുന്ന മനുഷ്യ ജന്മങ്ങളുണ്ട് . ഇവരുടെ ജീവിത യാഥാര്ധ്യങ്ങള്‍ക്ക് മീതെ വീശിയടിക്കുന്ന പാലക്കാടന്‍ കാറ്റ് ചുരം കടന്നു ഈ ജീവിതങ്ങള്‍ക്കിടയിലേക്ക് എത്തുന്നു .
കരിയിലകള്‍ വീണ കശുമാവിന്‍ തോട്ടങ്ങള്‍ , ഇവിടെ നഗ്നരായി കേട്ടിമാരിയുന്ന മാംസ പിന്ടങ്ങളുണ്ട്. പ്രേത കല്ലുകള്‍ക്ക് മറവില്‍ കാമ കേളികള്‍ നടത്തുന്ന കള്ള മന്ത്രവാദികള്‍ .അന്നത്തെ അതാഴത്തിനായി പറങ്കിയണ്ടി പെറുക്കുന്ന തരുണികളുണ്ട് . അവരുടെ മൃദു മേനികളില്‍ നോക്കി കൊതിതൂകുന്ന മുതലാളിമാരുണ്ട്. ജീവിതത്തോടും  മണ്ണിനോടും പൊരുതുന്ന പട്ടിണി കൊലങ്ങളുണ്ട്.

ഇന്ന് കരിമ്ബനകള്‍ക്ക് മുകളില്‍ രക്തം ഊറ്റികുടിക്കുന്ന യക്ഷികളില്ല , പക്ഷെ അതിനു ചുവട്ടില്‍ കള്ളൂറ്റി കുടിക്കുന്ന മനുഷ്യ കൊലങ്ങളുണ്ട് . ഇതെല്ലം മനസ്സില്‍ ചിന്തിച്ചു കൂട്ടി ഞാനിരുന്നു . സമയം ഏറെയായി കരിമ്പന തലപ്പുകളെ രാത്രി ഇരുട്ടിന്റെ പുതപ്പു അണിയിച്ചു തുടങ്ങി . അകലെ അയില മുടിച്ചി മലയില്‍ നിന്നും ഉയര്‍ന്ന കാലന്‍ കോഴിയുടെ കൂവല്‍ മലമടക്കുകളില്‍ തട്ടി നേര്‍ത്തു പൊയ്ക്കൊണ്ടിരുന്നു .

4 Comments:

 1. അഭി said...
  hai Albin,
  ആദ്യമായി ആണിവിടെ .
  ഏതാണു മാഷെ ഈ ഗ്രാമം ?
  നന്നായിരിക്കുന്നു
  ‍ആല്‍ബിന്‍ said...
  ഇതു പാലക്കാടിനടുത്തുള്ള കരിങ്കുളം എന്ന ഗ്രാമമാണ്.

  അഭിപ്രയങ്ങള്‍ക്കു നന്നി...അഭി.
  War Inside My Head said...
  very nice!
  ‍ആല്‍ബിന്‍ said...
  നിങ്ങളെല്ലാം ഇതു വായിക്കുന്നു എന്നറിഞ്ഞതില്‍ വളരെ സന്തോഷം.. ഒരായിരം നന്ദി...

Post a CommentNewer Post Older Post Home

Blogger Template by Blogcrowds