തീവ്രതയുടെസൂര്യ രശ്മികള്‍
സൌമ്യതയുടെ നിലാവിനു
വഴിമാറിക്കൊണ്ടിരുന്നപ്പോഴും
അത്താഴത്തിനുള്ള തിരക്കിലായിരുന്നു അവള്‍
അടുപ്പിലെ പുകകൊണ്ടുകറുത്ത കലത്തിനുള്ളില്‍
വിശപ്പിന്റെ വിളികേള്‍ക്കാതെ കഞ്ഞിതിളക്കുന്നുണ്ടായിരുന്നു
ഇനി വേണ്ടതുകറിയാണ്..
കുറേയേറെപരതിയിട്ടും ഒന്നും കിട്ടിയില്ല
ഒടുവില്‍ അടുപ്പിനുമുകളിലെ പലകപ്പുറത്തുനിന്നും
ഉണങ്ങിവട്ടുകടിച്ച ഒരു തേങ്ങകിട്ടി
തല്ലിപ്പൊട്ടിച്ചൊരുവിധം അരകല്ലിലാക്കി
അമ്മിയെടുത്തു ചതച്ചു..
കൂടെ ഒരു വറ്റല്‍മുളകും
തൊട്ടുനാവില്‍വച്ചപ്പൊല്‍ അവളറിഞ്ഞു

ഉപ്പിന്റെ ഒരംശംപോലുമില്ല
എന്നിട്ടും അവള്‍ വിളംബിയപ്പൊള്‍
അതിനു ആവശ്യത്തിനുപ്പുണ്ടായിരുന്നു
കണ്ണുനീരിന്റെ.!!!

10 Comments:

  1. പട്ടേപ്പാടം റാംജി said...
    ഉപ്പില്ലെങ്കിലും വിശപ്പ്‌ കത്തിനിന്നാല്‍ എല്ലാം തനിയെ വരും, വിളമ്പുന്നവരുടെ മനോധര്‍മ്മമനുസരിച്ച്.
    കൊള്ളാം.
    Unknown said...
    എല്ലാം മനസിന്റെ വെറും വിഭ്രാന്തികള്‍...
    പക്ഷെ ചിലപ്പോള്‍ അനുഭവങ്ങളും

    അഭിപ്രായതിനു നന്ദി..പട്ടേപടംരാംജി
    Unknown said...
    അഭിപ്രായതിനു നന്ദി ടോംസ്
    തുടര്ന്നും വായിക്കുമല്ലോ..
    സാബിബാവ said...
    തീവ്രതയുടെസൂര്യ രശ്മികള്‍
    സൌമ്യതയുടെ നിലാവിനു
    വഴിമാറിക്കൊണ്ടിരുന്നപ്പോഴും
    നല്ല കവിത ദാരിദ്ര്യത്തിന്റെ കനല്‍ എരിയുന്നു കവിതയിലുടെ....
    നല്ല കവിത
    Unknown said...
    നിങ്ങളുടെ പ്രോത്സാഹനങ്ങളണ് എന്നെ വീണ്ടും‌ എഴുതാന്‍ പ്രേരിപ്പിക്കുന്നത്...
    അഭിപ്രായത്തിന് ഒരായിരം നന്ദി സാബിബാവ
    Unknown said...
    HAI ALBIN I HAVE READ UR BLOG.CONGRADS..U R REALLY TALENTED AND WELL DONE...MAY GOD BLESS U ABANDANDLY AND WISH U ALL THE BEST
    KN said...
    Hi friend, ninte blog kollam kto. . . ini vayichillennu parathi parayaruthu... njanum tudangi blogging.. chumma vayithonniyathu kuthikkurichadaaaa.......I ve sent a msg fr u......
    Unknown said...
    KN വളരെനളല്ലത്...

    ആശംസകള്‍...
    ശ്രീ പതാരം said...
    മണിയാറന്‍കുടിക്കരാ... ഇടുക്കിയുടെ ഈ അഥിതിയുടെ വന്ദനം.....
    നന്നായിട്ടുണ്ട് ട്ടോ
    Unknown said...
    ശ്രീ.........

    വളരെ നന്ദി .. ഇനിയും വായിക്കുമല്ലോ...

Post a Comment



Newer Post Older Post Home

Blogger Template by Blogcrowds