ഓര്‍മ്മയുടെ വാതായനങ്ങള്‍ ആര്‍ക്കോ വേണ്ടി തുറന്നിട്ടിരുന്നു ...
ആര്‍ക്കുവേണ്ടി എന്നറിയില്ല.
ഒരു പക്ഷെ ആരും ഒരിക്കലും കടന്നുവരില്ലായിരിക്കാം...
എങ്കിലും ആര്‍ക്കോ വേണ്ടി ......
ആരെയോ പ്രതീക്ഷിച്ചു .....തുറന്നിട്ടിരിക്കുന്നു ...
ഒരുവേള എന്റെ മനസിലേക്ക് തന്നെ ഒരു തിരിഞ്ഞു നോട്ടം ..
മാറാലകെട്ടിയ മനസിന്‍ മച്ചില്‍ എവിടെയോ എന്തോ മറന്നുവച്ച ഒരു തോന്നല്‍ ...
ആര്‍ക്കുവേണ്ടിയും ഒന്നും ഇതുവരെ കരുതി വച്ചിട്ടില്ല ....
ഒരുപക്ഷെ ജീവിത യാത്രയില്‍ എവിടെയോ ഞാനറിയാതെ എനിക്ക് കൈമോശം വന്ന എന്തോ ഒന്നു ....
ചിലപ്പോള്‍ അതൊരു വളപ്പോട്ടാകം.. പെറ്റുപെരുകാനായി നോട്ടുപുസ്തകത്തില്‍ ഒളിപ്പിച്ചു വച്ച ഒരു മയില്‍ പീലി കണ്ണ് ആകാം .... കീശയില്‍ മറന്നിട്ട ഒരു മഞ്ചാടി കുരുവാകം . . . .
ഓര്‍മയിലെ സുന്ദരമായ ആ നിമിഷങ്ങള്‍...
തൊടിയിലെ തേന്മാവിലെമാമ്പഴം ...
എല്ലാം ...
മനസിന്റെ മചിലെവിടെയോ .....
ആര്‍ക്കോ വേണ്ടി .....
ഞാന്‍ അറിയാതെ തന്നെ .....
ആരെയോ കത്ത് കിടക്കുന്നു ...........
സഖി ....
ഒരുപക്ഷെ അത് നിനക്കുവേണ്ടിയാം ......
ഒരു തിരിച്ചു വരവിന് വേണ്ടി ...............

2 Comments:

  1. മാറുന്ന മലയാളി said...
    :)
    ‍ആല്‍ബിന്‍ said...
    ഇതു വയിചു എന്നറിഞ്ഞതില്‍ സന്തോഷം..

Post a Comment



Newer Post Older Post Home

Blogger Template by Blogcrowds